ഇന്ത്യയുടെ റഷ്യൻ എണ്ണ ഇറക്കുമതിയിൽ ജൂലൈയിൽ റിക്കാർഡ്സ്വര്‍ണ ഇറക്കുമതി തീരുവ വര്‍ധന; 3 മാസം കൊണ്ട് കേന്ദ്രസര്‍ക്കാരിന് ലഭിച്ചത് 10,040 കോടി രൂപഇന്ത്യയുടെ എൽഎൻജി ഇറക്കുമതിയില്‍ യുഎസ് മുന്നേറ്റംരാജ്യത്ത് തൊഴിലില്ലായ്മ നിരക്ക് കുറഞ്ഞെന്ന് കണക്കുകൾപുതിയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ ആദ്യ മാസം തൊഴിലവസരങ്ങളിൽ വൻ കുറവ്

സംസ്ഥാനത്തിന്റെ പേര് ഇനി ഔദ്യോഗികമായി ‘കേരളം’; പേരുമാറ്റ ബില്ല് ലോക്‌സഭ പാസാക്കി, രാജ്യസഭകൂടി പാസാക്കിയാൽ ബിൽ നിയമമാകും

ന്യൂഡൽഹി: സംസ്ഥാനത്തിന്റെ പേര് കേരളം എന്നാക്കി മാറ്റുന്ന ബിൽ ചർച്ചയില്ലാതെ നാല് മിനിറ്റുകൊണ്ട് ലോക്സഭ പാസാക്കി. കടുത്ത പ്രതിപക്ഷ പ്രതിഷേധത്തിന് ഇടയിലാണ് ബിൽ പാസാക്കിയത്. രാജ്യസഭകൂടി പാസാക്കിയാൽ ബിൽ നിയമമാകും.

പ്രതിപക്ഷത്തുനിന്ന് കെ.സി.വേണുഗോപാൽ അടക്കമുള്ള അംഗങ്ങൾ ബില്ലിനെക്കുറിച്ച് അഭിപ്രായം രേഖപ്പെടുത്താത്തതിൽ തനിക്ക് ദുഃഖമുണ്ടെന്ന് മന്ത്രി കിരണ്‍ റിജിജു പറഞ്ഞു.

\സംസ്ഥാനത്തിന്റെ ഔദ്യോഗിക പേര് ‘കേരള’ എന്നതു മാറ്റി ‘കേരളം’ എന്നാക്കുന്നതാണ് ബിൽ. ഇരുസഭകളും ബിൽ പാസാക്കിയശേഷം വീണ്ടും രാഷ്ട്രപതിയുടെ അന്തിമാനുമതിക്കായി അയയ്ക്കും. ഇതിൽ രാഷ്ട്രപതി ഒപ്പുവയ്ക്കുന്നതോടെ ഭരണഘടനയുടെ ഒന്നാം ഷെഡ്യൂളിൽ ഭേദഗതി വരുത്തി കേന്ദ്ര സർക്കാർ വിജ്ഞാപനം പുറപ്പെടുവിക്കും.

നടപടിക്രമങ്ങൾ പൂർത്തിയാകുന്നതോടെ എല്ലാ ഔദ്യോഗിക രേഖകളിലും ഇംഗ്ലിഷ് ഉൾപ്പെടെയുള്ള ഇതര ഭാഷകളിലും ‘Government of Kerala’ എന്നതിനു പകരം ‘Government of Keralam’ എന്ന് ഔദ്യോഗികമായി രേഖപ്പെടുത്തിത്തുടങ്ങും.

പേരുമാറ്റം ഖജനാവിനു ചെലവുള്ളതാണ്. സെക്രട്ടേറിയറ്റ് മുതൽ വില്ലേജ് ഓഫിസുകൾ വരെയുള്ള സർക്കാർ ഓഫിസുകളുടെ ബോർഡുകൾ, സീലുകൾ, ലെറ്റർ പാഡുകൾ, ലോഗോകൾ എന്നിവ മാറ്റണം. സർട്ടിഫിക്കറ്റുകൾ, ഗസറ്റുകൾ, റേഷൻ കാർഡ് ഉൾപ്പെടെയുള്ള ലക്ഷക്കണക്കിനു രേഖകൾ പുതിയ പേരിൽ അച്ചടിക്കേണ്ടി വരും.

രാജ്യത്തിനകത്തും പുറത്തുമുള്ള വിവിധ വകുപ്പുകളുടെ ഡിജിറ്റൽ ഡേറ്റബേസിലും വെബ്‌സൈറ്റിലും യുആർഎലിലും മാറ്റം വരുത്തുന്നതു പ്രായോഗിക ബുദ്ധിമുട്ടുണ്ടാക്കും.

X
Top