ഇന്ത്യയുടെ ക്രെഡിറ്റ് റേറ്റിങ് ‘ബിബിബി’ ആയി നിലനർത്തി ഫിച്ച് റേറ്റിങ്സ്പ്രീമിയം ഭവന പദ്ധതികൾ കൂടി, വിൽപ്പന കുറഞ്ഞു; ചെലവ് കുറഞ്ഞ പദ്ധതികളിൽ ഡിമാൻഡ്ഇന്ത്യയുടെ വാണിജ്യ കയറ്റുമതിയിൽ 15 ശതമാനത്തിന്റെ വളർച്ചവിലക്കയറ്റത്തോത് 4.45 ശതമാനമായി ഉയർന്നു; 19 മാസത്തിനിടയിലെ ഏറ്റവും ഉയർന്ന നിലയിൽഇന്ത്യ ലോകത്തെ ആറാമത്തെ വലിയ സമ്പദ്‌വ്യവസ്ഥ; ജിഡിപി 374 ലക്ഷം കോടിയായി

വിലക്കയറ്റത്തോത് 4.45 ശതമാനമായി ഉയർന്നു; 19 മാസത്തിനിടയിലെ ഏറ്റവും ഉയർന്ന നിലയിൽ

ന്യൂഡൽഹി: പശ്ചിമേഷ്യൻ പ്രതിസന്ധിക്കിടെ ജൂലൈയിൽ രാജ്യത്തെ വിലക്കയറ്റത്തോത് 4.45 ശതമാനമായി ഉയർന്നു. രണ്ടു മാസത്തിനിടെ ഒരു ശതമാനത്തിനു മുകളിലാണ് കുതിപ്പ്. മേയിൽ 3.48 ശതമാനവും ജൂണിൽ 4.38 ശതമാനവുമായിരുന്നു വിലക്കയറ്റം. ഉള്ളി, ഇഞ്ചി, വെളുത്തുള്ളി തുടങ്ങിയ ഭക്ഷ്യവസ്തുക്കളുടെയും ഇന്ധത്തിന്റെയും വില വർധനയാണ് കണക്കിൽ പ്രതിഫലിച്ചതെന്ന് കേന്ദ്ര സ്റ്റാറ്റിസ്റ്റിക്സ് മന്ത്രാലയം വ്യക്തമാക്കി.

തുടർച്ചയായ രണ്ടാമത്തെ മാസമാണ് വിലക്കയറ്റത്തോത് 4 ശതമാനം കടക്കുന്നത്. വിലക്കയറ്റത്തോത് 4 ശതമാനത്തിനു താഴെ നിർത്തുകയാണ് ആർബിഐയുടെ ലക്ഷ്യം. ഇത് 6 ശതമാനം വരെ ഉയർന്നാലും റിസർവ് ബാങ്കിന്റെ സഹന പരിധിക്കുള്ളിൽ തന്നെ നിൽക്കും.

എന്നാൽ ഇതിനു മുകളിലെത്തിയാൽ റിസർവ് ബാങ്ക് അടിസ്ഥാന പലിശ വർധിപ്പിക്കുന്നത് അടക്കമുള്ള തിരുത്തൽ നടപടികളിലേക്ക് കടന്നേക്കും. ജൂലൈയിലെ വിലക്കയറ്റത്തോത് 4.4 ശതമാനം ആയിരിക്കുമെന്നാണ് മിക്ക സാമ്പത്തിക വിദഗ്ധരും പ്രവചിച്ചിരുന്നത്.

ഭക്ഷ്യവിലക്കയറ്റം ജൂണിലെ 5.32 ശതമാനത്തിൽ നിന്ന് കുതിച്ച് 5.52 ശതമാനത്തിലെത്തി. ഏപ്രിലിൽ 4.2 ശതമാനവും മേയിൽ 4.78 ശതമാനവും ആയിരുന്നു.

ഏറെക്കാലമായി പണപ്പെരുപ്പത്തിൽ ഒന്നാമതുണ്ടായിരുന്ന കേരളം ഇക്കുറി ദേശീയ ശരാശരിയേക്കാളും താഴെയാണ്. 4.01 ശതമാനമാണ് കേരളത്തിലെ വിലക്കയറ്റത്തോത്. എന്നാൽ ഗ്രാമങ്ങളിലെ വിലക്കയറ്റത്തോത് ദേശീയ ശരാശരിയേക്കാളും അൽപം കൂടുതലാണ്.

ദേശീയതലത്തിൽ ഗ്രാമങ്ങളിൽ 4.84 ശതമാനം വിലക്കയറ്റം രേഖപ്പെടുത്തിയപ്പോൾ കേരളത്തിൽ ഇത് 4.91 ശതമാനമാണ്. നഗരങ്ങളിൽ യഥാക്രമം 3.96 ശതമാനവും 3.27 ശതമാനവുമാണ് വിലക്കയറ്റം. ആന്ധ്രപ്രദേശിലാണ് ഏറ്റവും കൂടുതൽ പണപ്പെരുപ്പം രേഖപ്പെടുത്തിയത്.

5.72 ശതമാനം. തെലങ്കാന, തമിഴ്നാട്, കർണാടക, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങൾ തൊട്ടുപിന്നിലുണ്ട്. വിലക്കയറ്റത്തോത് ഏറ്റവും കുറവ് ഡൽഹി, മിസോറാം, ത്രിപുര എന്നിവിടങ്ങളിലാണ്.

X
Top