റഷ്യൻ എണ്ണയിൽ ട്രംപിനെ തള്ളാൻ ഇന്ത്യ; പ്രകോപിപ്പിച്ചാൽ വലിയ തിരിച്ചടി യുഎസിന്വിദേശ നാണയ ശേഖരം കുതിക്കുന്നുകല്‍ക്കരിയില്‍ സ്വയം പര്യാപ്തതയിലേക്ക് ഇന്ത്യഇന്ത്യയുടെ പ്രധാന എൽപിജി വിതരണക്കാരായി അമേരിക്ക; ഇറക്കുമതിയുടെ 67 ശതമാനവും യുഎസിൽ നിന്ന്ഇന്ത്യയുടെ എണ്ണ ഇറക്കുമതി ബിൽ കുതിച്ചു; ക്രൂഡ് ഇറക്കുമതി കുറഞ്ഞിട്ടും ചെലവ് ഉയർന്നു

ഡ്രൈവിങ് ലൈസൻസ് പുതുക്കാൻ ഗ്രേസ് പിരീഡ് തിരിച്ചുവരുന്നു

തിരുവനന്തപുരം: ലൈസൻസ് നേരത്തെ പുതുക്കന്നവർക്കും പുതുക്കാൻ മറന്നുപോകുന്നവർക്കും സന്തോഷവാർത്ത! പ്രധാനപ്പെട്ട രണ്ടു മോട്ടർ വാഹന ഭേദഗതികൾ ഓഗസ്റ്റ് 15 മുതൽ നിലവിൽവരുന്നു. ഡ്രൈവിങ് ലൈസൻസ് പുതുക്കുന്നവർക്ക് അനുകൂലമായ മാറ്റങ്ങളാണ് പുതിയതായി നടപ്പിലാക്കുന്നത്. കേന്ദ്ര സർക്കാരിന്റെ ജൻവിശ്വാസ് ആക്ടിന്റെ ഭാഗമായാണ് പുതിയ നടപടികൾ.

ലൈസൻസ് പുതുക്കാൻ മറന്നു പോയോ?
ഡ്രൈവിങ് ലൈസൻസ് കാലാവധി കഴിഞ്ഞിട്ടും പുതുക്കാൻ മറന്നു പോയോ? എങ്കിൽ വിഷമിക്കേണ്ട. മുൻപ് ഉണ്ടായിരുന്നതും 2019 ലെ നിയമഭേദഗതിയിൽ ഒഴിവാക്കിയതുമായ ഗ്രേസ് പിരീഡ് പുനസ്ഥാപിക്കുന്നു എന്നുള്ളത് സാധാരണ ഡ്രൈവർമാർക്ക് ഏറെ ആശ്വാസം പകരുന്ന ഒന്നാണ്.

ലൈസൻസിന്റെ കാലാവധി കഴിഞ്ഞാലും 30 ദിവസത്തേക്ക് കൂടി അതിന് സാധുതയുണ്ടായിരിക്കും. ഈ സമയത്തിനുള്ളിൽ പിഴയോ മറ്റു നിയമനടപടികളോ ഇല്ലാതെ ഡ്രൈവർമാർക്ക് ലൈസൻസ് പുതുക്കാനും കഴിയും.

എന്താണ് ഗ്രേസ് പിരീഡ്?
1988 ലെ മോട്ടർ വെഹിക്കിൾ ആക്ട് പ്രകാരം ഡ്രൈവിങ് ലൈസൻസ് കാലാവധി കഴിഞ്ഞാൽ 30 ദിവസം ഗ്രേസ് പിരീഡ് എന്ന സംവിധാനം ഉണ്ടായിരുന്നു. പിന്നീട് 2019 ലെ ഭേദഗതിയോടെ ആ ഗ്രേസ് പിരീഡ് എടുത്തുകളഞ്ഞു. തന്മൂലം ലൈസൻസ് കാലാവധി കഴിഞ്ഞാൽ പിറ്റേ ദിവസം മുതൽ ലൈസൻസിന് സാധുത ഇല്ലാതിരുന്നത് മുൻകൂട്ടി പുതുക്കാൻ മറന്നുപോയ പലരെയും ബുദ്ധിമുട്ടിച്ചിരുന്നു.

എന്നാൽ ഈ ഓഗസ്റ്റ് 15 മുതൽ വരുന്ന പുതിയ ഭേദഗതി പ്രകാരം 1988 ലെ ആ ഗ്രേസ് പിരീഡ് സംവിധാനം തിരിച്ചുവരുകയാണ്. അതുകൊണ്ടുതന്നെ ഡ്രൈവിങ് ലൈസൻസ് കാലാവധി തീർന്നാലും 30 ദിവസം വരെ ലൈസൻസിന് വാലിഡിറ്റി ഉണ്ടായിരിക്കുന്നതാണ്. ലൈസൻസ് പുതുക്കാൻ മറക്കുന്ന ഒരുപാട് ആളുകൾക്ക് ഇതു ഗുണം ചെയ്യും.

രണ്ടാമത്തെ പ്രധാന ഭേദഗതി
നിലവിൽ ലൈസൻസ് കാലാവധി തീരുന്നതിന് ഒരു വർഷം മുൻപു വരെ ഫീസ് അടച്ച് പുതുക്കാം. എങ്കിലും പുതുക്കിയ തീയതി മുതലാണ് പ്രാബല്യത്തിൽ വരുന്നതെന്ന് എന്നതിനാൽ മുൻകൂട്ടി പുതുക്കുന്നവർക്ക് അത്രയും കാലയളവ് നഷ്ടമാകുന്ന അവസ്ഥയുണ്ടായിരുന്നു. ഇത് ഒഴിവാക്കുന്നതിന് ലൈസൻസ് കാലാവധി തീരുന്ന തീയതി മുതൽ പ്രാബല്യത്തിൽ വരുന്ന തരത്തിൽ ഓഗസ്റ്റ് 15 മുതൽ നടപ്പിലാകും. ഇത് മുൻകൂട്ടി ലൈസൻസ് പുതുക്കുന്നവർക്ക് പ്രോത്സാഹനമാകും.

X
Top