കേരളത്തിൽ ഫാക്ടറികളും തൊഴിലവസരവും കുറയുന്നതായി റിപ്പോർട്ട് ◆ ഇന്ത്യ- യുഎസ് വ്യാപാര കരാർ അന്തിമഘട്ടത്തിലേക്ക്; യുഎസുമായി തർക്കങ്ങൾ പരിഹരിച്ചുവരുന്നെന്ന് കേന്ദ്രമന്ത്രി എസ് ജയശങ്കർ ◆ മൊത്തവില പണപ്പെരുപ്പം 11.39% ആയി ഉയർന്നു ◆ കയര്‍ കയറ്റുമതി വരുമാനം 6,614 കോടി കടന്നു ◆ ഇന്ത്യൻ അരി കയറ്റുമതി വരുമാനത്തില്‍ മികച്ച വളര്‍ച്ച ◆

വിഴിഞ്ഞത്ത് കയറ്റുമതി – ഇറക്കുമതി ചരക്കുനീക്കം ഓഗസ്റ്റ് 18ന് തുടങ്ങുമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: വിഴിഞ്ഞം രാജ്യാന്തര തുറമുഖത്തുനിന്നുള്ള കയറ്റുമതി – ഇറക്കുമതി ചരക്കുനീക്കത്തിന് ഓഗസ്റ്റ് 18ന് തുടക്കം കുറിക്കുമെന്ന് മുഖ്യമന്ത്രി വി.ഡി.സതീശൻ.

മന്ത്രിസഭാ യോഗത്തിനുശേഷം വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇതുവരെ വിഴിഞ്ഞത്ത് ട്രാൻസ്ഷിപ്പ്മെന്‍റ് മാത്രമാണ് നടന്നിരുന്നത്. അതിൽ 60 ശതമാനം കണ്ടെയ്നറുകളും മറ്റു രാജ്യങ്ങളുടേതായിരുന്നു.

തുറമുഖത്തിന്‍റെ ഗുണഫലം നാടിന് ലഭ്യമാക്കുന്നതിനുള്ള ആദ്യത്തെ പ്രധാന ചുവടുവയ്പാണിതെന്നും മുഖ്യമന്ത്രി പറഞ്ഞു.

X
Top