ജമ്മു & കശ്മീരിലെ ലിഥിയം ഖനനത്തിനുള്ള ലേലത്തിൽ ഒരു കമ്പനി പോലും പങ്കെടുത്തില്ലരാജ്യത്തെ 83 ശതമാനം യുവാക്കളും തൊഴില് രഹിതരെന്ന് റിപ്പോര്ട്ട്ഇന്ത്യയുടെ കറന്റ് അക്കൗണ്ട് കമ്മി കുറയുന്നുവെനസ്വേലയിൽ നിന്ന് ക്രൂഡ് ഓയിൽ വാങ്ങുന്നത് നിർത്തി ഇന്ത്യകിൻഫ്ര പെട്രോകെമിക്കൽ പാർക്കിൽ ഇതുവരെ 227.77 കോടിയുടെ നിക്ഷേപം

2022ല്‍ എസ്‌ഐപി വഴി നിക്ഷേപിക്കപ്പെട്ടത്‌ ഒന്നര ലക്ഷം കോടി രൂപ

മുംബൈ: 2022ല്‍ മ്യൂച്വല്‍ ഫണ്ടുകളില്‍ സിസ്റ്റമാറ്റിക്‌ ഇന്‍വെസ്റ്റ്‌മെന്റ്‌ പ്ലാന്‍ (എസ്‌ഐപി) വഴി നിക്ഷേപിക്കപ്പെട്ടത്‌ 1.5 ലക്ഷം കോടി രൂപ. മുന്‍വര്‍ഷവുമായി താരതമ്യം ചെയ്യുമ്പോള്‍ എസ്‌ഐപി വഴിയുള്ള നിക്ഷേപത്തില്‍ 31 ശതമാനം വളര്‍ച്ചയാണുണ്ടായത്‌.

2021ല്‍ 1.14 ലക്ഷം കോടി രൂപയും 2020ല്‍ 97,000 കോടി രൂപയുമാണ്‌ എസ്‌ഐപി വഴി നിക്ഷേപിക്കപ്പെട്ടിരുന്നത്‌. ചെറുകിട നിക്ഷേപകരുടെ വന്‍തോതിലുള്ള പങ്കാളിത്തമാണ്‌ എസ്‌ഐപി നിക്ഷേപം 2022ല്‍ 1.5 ലക്ഷം മറികടക്കാന്‍ സഹായകമായത്‌.

2021 ഡിസംബറില്‍ 11,305 കോടി രൂപയായിരുന്ന എസ്‌ഐപി നിക്ഷേപം 2022 ഡിസംബറില്‍ 13,573 കോടി രൂപയായി ഉയര്‍ന്നു. ഒരു മാസം എസ്‌ഐപിയില്‍ നിക്ഷേപിക്കപ്പെടുന്ന ഏറ്റവും ഉയര്‍ന്ന തുക ആണിത്‌. കഴിഞ്ഞ മൂന്ന്‌ മാസങ്ങളായി എസ്‌ഐപി നിക്ഷേപം തുടര്‍ച്ചയായി 13,000 കോടി രൂപക്ക്‌ മുകളിലാണ്‌.

2022ലെ ശരാശരി പ്രതിമാസ എസ്‌ഐപി നിക്ഷേപം 12,400 കോടി രൂപയാണ്‌. എസ്‌ഐപി അക്കൗണ്ടുകളിലെ ആസ്‌തി 19 ശതമാനം വളര്‍ച്ച കൈവരിച്ചു. 6.75 ലക്ഷം കോടി രൂപയാണ്‌ എസ്‌ഐപി അക്കൗണ്ടുകളിലെ ആസ്‌തി.

ഓഹരി വിപണി ചാഞ്ചാട്ടത്തിലൂടെ കടന്നുപോകുമ്പോള്‍ നിക്ഷേപം നടത്താനുള്ള ഏറ്റവും ഉചിതമായ മാര്‍ഗമാണ്‌ സിസ്റ്റമാറ്റിക്‌ ഇന്‍വെസ്റ്റ്‌മെന്റ്‌ പ്ലാന്‍ (എസ്‌ഐപി). നിലവിലുള്ള വിപണിയിലെ ചാഞ്ചാട്ടം എസ്‌ഐപി വഴി നിക്ഷേപിക്കുന്നവര്‍ക്ക്‌ താഴ്‌ന്ന വിലയ്‌ക്ക്‌ യൂണിറ്റുകള്‍ വാങ്ങുന്നതിനുള്ള അവസരമാണൊരുക്കുന്നത്‌. ചെലവ്‌ കുറച്ച്‌ നിക്ഷേപം നടത്താനുള്ള ഏറ്റവും മികച്ച ഉപാധിയാണ്‌ എസ്‌ഐപി.

മ്യൂച്വല്‍ ഫണ്ടുകളില്‍ എസ്‌ഐപി വഴി നിക്ഷേപിക്കുന്നവരുടെ എണ്ണത്തില്‍ ഈയിടെയായി ഗണ്യമായ വര്‍ധനയാണുണ്ടായത്‌. മുന്‍കാലങ്ങളില്‍ തിരുത്തല്‍ ഉണ്ടാകുന്ന ഘട്ടത്തില്‍ എസ്‌ഐപി വഴിയുള്ള നിക്ഷേപം നിര്‍ത്തലാക്കുന്ന പ്രവണത പല നിക്ഷേപകരും പ്രകടിപ്പിച്ചിരുന്നു.

എന്നാല്‍ തിരുത്തല്‍ അവസരമാണെന്ന്‌ അത്തരം നിക്ഷേപകര്‍ ഇപ്പോള്‍ തിരിച്ചറിഞ്ഞിട്ടുണ്ട്‌.

X
Top