റെയില്‍വേയില്‍ 20,800 കോടിയുടെ പദ്ധതികള്‍ക്ക് അനുമതിപെട്രോളിന് അഞ്ച് രൂപയും ഡീസലിന് 23 രൂപയും രൂപയും നഷ്ടമെന്ന് എണ്ണക്കമ്പനികൾമോദി-ഷി കൂടിക്കാഴ്ചക്ക് കളമൊരുങ്ങുന്നു; ഇന്ത്യ-ചൈന ബന്ധം നിര്‍ണായക വഴിത്തിരിവിലേക്ക്എസ്‌ഐപി നിക്ഷേപത്തില്‍ റെക്കോഡ്‌രാജ്യത്ത് ഭക്ഷ്യസുരക്ഷാ പരിശോധന കർശനമാക്കുന്നു

മ്യൂച്വൽ ഫണ്ടുകൾ അദാനി ഗ്രൂപ്പിൻ്റെ ഓഹരികൾ വിൽക്കുന്നു

മ്യൂച്വൽ ഫണ്ടുകൾക്ക് അദാനി ഗ്രൂപ്പിന്റെ ഓഹരികളിൽ നിക്ഷേപ താൽപര്യം കുറയുന്നതായി സൂചന. ഏപ്രിലിൽ മ്യൂച്ചൽ ഫണ്ടുകൾ അദാനി ഗ്രൂപ്പിന്റെ 8 ലിസ്റ്റ് കമ്പനികളുടെ ഓഹരികളിൽ വിൽപ്പന നടത്തി.

1160 കോടി രൂപയുടെ ഓഹരികളാണ് മ്യൂച്ചൽ ഫണ്ടുകൾ മൊത്തത്തിൽ വിറ്റത്. അദാനി ഗ്രൂപ്പിലെ 7 കമ്പനികളിലെ മ്യൂച്ചൽ ഫണ്ടുകളുടെ ഓഹരി ഉടമസ്ഥത ഏപ്രിലിൽ കുറഞ്ഞു. ഏറ്റവും വലിയ വിൽപ്പന നടന്നത് അദാനി ഗ്രൂപ്പിന്റെ ഫ്ലാഗ്ഷിപ്പ് കമ്പനിയായ.

അദാനി എൻ്റപ്രൈസസ്സിലാണ്. ഏപ്രിൽ മ്യൂച്ചൽ ഫണ്ടുകൾ 346 കോടി രൂപയുടെ വില്പന ഈ ഓഹരിയിൽ നടത്തി. അദാനി എനർജി സൊലൂഷൻസിൽ 32 കോടി രൂപയുടെയും അംബുജാ സിമൻ്റ്സിൽ 241 കോടി രൂപയുടെയും വിൽപ്പന മ്യൂച്ചൽ ഫണ്ടുകളുടെ ഭാഗത്തുനിന്ന് ഉണ്ടായി.

എ സി സി യിൽ 124 കോടി രൂപയുടെ വിൽപ്പന നടന്നു. അദാനി പവർ മാത്രമാണ് മ്യൂച്ചൽ ഫണ്ടുകൾ നിക്ഷേപതാത്പര്യം കാട്ടിയ ഏക അദാനി ഗ്രൂപ് ഓഹരി.

X
Top