ഇന്ത്യയിലേക്ക് 100 ബില്യണ്‍ ഡോളര്‍ എഫ്ഡിഐ എത്തുമെന്ന് സിറ്റി ഗ്രൂപ്പ്ഒന്നാം പാദത്തിലെ നിര്‍മ്മാണ ഉത്പ്പന്ന വില്‍പനയിൽ വലിയ തോതില്‍ ഇടിവ്ഇന്ത്യയിലെ ഏറ്റവും വലിയ ക്രിപ്റ്റോ എക്സ്ചേഞ്ചായ WazirX-ൽ വീണ്ടും ഹാക്കിംഗ്; അക്കൗണ്ടിൽ നിന്ന് മാറ്റപ്പെട്ടത് 1965 കോടി രൂപരാജ്യത്ത് ആഡംബര ഭവനങ്ങള്‍ക്ക് വന്‍ ഡിമാന്‍ഡ്കേന്ദ്ര ബജറ്റിൽ സർക്കാർ ശ്രദ്ധ കേന്ദ്രീകരിക്കാൻ സാധ്യതയുള്ള 5 പ്രധാന മേഖലകൾ; അടിസ്ഥാന സൗകര്യ വികസനത്തിനുള്ള മൂലധനച്ചെലവ് വർധിപ്പിച്ചേക്കും

മുംബൈയിൽ ബിസിനസ് വിപുലീകരിച്ച് മുത്തൂറ്റ് മിനി

കൊച്ചി: മുത്തൂറ്റ് മിനി ഫിനാന്‍സിയേഴ്സ് ലിമിറ്റഡ് രാജ്യത്തിൻെറ സാമ്പത്തിക തലസ്ഥാനമായ ബാന്ദ്ര-കുര്‍ള കോംപ്ലക്സില്‍ പുതിയ ഓഫീസ് ആരംഭിച്ചു.

കൊച്ചി ആസ്ഥാനമായ കമ്പനിയുടെ മുംബൈയിലെ സാന്നിധ്യം ഉപഭോക്താക്കള്‍ക്ക് ഉത്തരേന്ത്യയിലും മികച്ച സേവനങ്ങളുൾ ലഭ്യമാക്കാന്‍ സഹായകരമാകും.

ബികെസിയിലെ പുതിയ ഓഫീസ് മുത്തൂറ്റ് മിനിയുടെ ദീര്‍ഘകാല ലക്ഷ്യമായ പ്രാഥമിക ഓഹരി വില്പനയിലേക്കുള്ള ആദ്യപടിയാവും എന്ന് കമ്പനി അധികൃത‍ർ സൂചിപ്പിക്കുന്നു.

മുംബൈയിലെ ഈ ഓഫീസില്‍ കമ്പനിയുടെ അഡ്മിനിസ്ട്രേറ്റീവ് ജീവനക്കാര്‍ ആയിരിക്കും ഉണ്ടായിരിക്കുക എന്നാണ് സൂചന. കമ്പനിയുടെ സമീപകാലത്തെ വളര്‍ച്ചാ തന്ത്രത്തിന്‍റെ ഭാഗമാണിത്.

രാജ്യത്തിന്‍റെ സാമ്പത്തിക തലസ്ഥാനമായ മുംബൈയിലെ സാന്നിദ്ധ്യം ഇന്ത്യയുടെ ബാങ്കിംഗ്, ഫിനാന്‍സ് ശൃംഖലയുമായുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിനുള്ള കമ്പനിയുടെ പ്രതിബദ്ധതയെയാണ് കാണിക്കുന്നത്.

ഈ തന്ത്രപരമായ നീക്കത്തിലൂടെ സാമ്പത്തിക രംഗത്ത് വിശ്വസനീയമായ പങ്കാളിയെന്ന നിലയില്‍ കമ്പനിയുടെ സ്ഥാനം കൂടുതല്‍ ഉറപ്പിച്ചുകൊണ്ട് പ്രധാന പങ്കാളികളുമായി അടുത്ത ബന്ധം വളര്‍ത്തിയെടുക്കാന്‍ മുത്തൂറ്റ് മിനി ലക്ഷ്യമിടുന്നു.

രാജ്യത്തിന്‍റെ പടിഞ്ഞാറന്‍ മേഖലയിലെ കമ്പനിയുടെ വികസനത്തിനുള്ള പടിയായി ഈ ഓഫീസ് പ്രവര്‍ത്തിക്കും.

മുത്തൂറ്റ് മിനിയുടെ ബികെസിയിലെ പുതിയ ഓഫീസ് കമ്പനിയുടെ സുപ്രധാന നാഴികക്കല്ലാണെന്ന് മുത്തൂറ്റ് മിനി ഫിനാന്‍സിയേഴ്സ് ലിമിറ്റഡിന്‍റെ മാനേജിംഗ് ഡയറക്ടര്‍ മാത്യു മുത്തൂറ്റ് പറഞ്ഞു.

മുംബൈയിലെ മികവുറ്റ സാമ്പത്തിക കേന്ദ്രം കമ്പനിക്ക് വൈവിധ്യമാര്‍ന്ന സാമ്പത്തിക ശൃംഖല ഉറപ്പു വരുത്തി പങ്കാളികളുമായി ഇടപഴകുന്നതിന് അനുയോജ്യമായ സാഹചര്യം ലഭ്യമാക്കും
ഉപഭോക്താവില്‍ കേന്ദ്രീകരിച്ചതും, നൂതനമായ കാര്യങ്ങളില്‍ തുടര്‍ച്ചയായി ശ്രദ്ധ കേന്ദ്രീകരിക്കുന്ന മുത്തൂറ്റ് മിനിക്ക് നിലവില്‍ രാജ്യത്തുടനീളം 900ലധികം ശാഖകളുണ്ട്.

കമ്പനി 1,000ലധികം ശാഖകള്‍ എന്ന നാഴികക്കല്ല് ഉടന്‍ കൈവരിക്കാന്‍ ലക്ഷ്യമിടുന്നു.

X
Top