ഇന്ത്യയുടെ വളർച്ച ഏഴ് ശതമാനത്തിലേക്ക് ഉയരുമെന്ന് ഐഎംഎഫ്ഇന്ത്യയിൽ നിന്നുള്ള സ്വർണ, വജ്ര കയറ്റുമതിയിൽ ഇടിവ്ക്രൂഡ് ഓയിൽ വില ഉയർന്നു നിൽക്കുന്നതിനിടെ ഇന്ത്യ വിൻഡ്ഫാൾ നികുതി വർധിപ്പിച്ചുഐടി രംഗത്ത് അരലക്ഷത്തോളം പുതിയ തൊഴിലവസരങ്ങൾ ഒരുങ്ങുന്നുഅടുത്ത 4 വർഷത്തിനുള്ളിൽ എസി വിൽപന ഇരട്ടിയായേക്കും

മുത്തൂറ്റ് ഫിനാൻസിന്റെ ഉപകമ്പനിയായ ബെൽസ്റ്റാർ ഓഹരി വില്പനയ്ക്ക്

കൊച്ചി: രാജ്യത്തെ മുൻനിര സ്വർണ പണയ കമ്പനിയായ മുത്തൂറ്റ് ഫിനാൻസിന്റെ ഉപകമ്പനിയായ ബെൽസ്റ്റാർ മൈക്രോഫിനാൻസ് പ്രാഥമിക ഓഹരി വില്പനയ്ക്ക് ഒരുങ്ങുന്നു.

ഓഹരി വിറ്റഴിച്ച് 1,300 കോടി രൂപ സമാഹരിക്കുന്നതിന് റെഡ് ഡ്രാഫ്‌റ്റ് ഹെറിംഗ് പ്രോസ്‌പെക്ട്സ് (ഡി. ആർ. എച്ച്. പി) സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഒഫ് ഇന്ത്യയിൽ(സെബി) ബെൽസ്‌റ്റാർ സമർപ്പിച്ചു.

നിലവിൽ മുത്തൂറ്റ് ഫിനാൻസിന് ബെൽസ്റ്റാർ മൈക്രോഫിനാൻസിൽ 66 ശതമാനം ഓഹരികളുണ്ട്.

സ്വയം സഹായ സഹകരണ സംഘങ്ങളിലൂടെ സമൂഹത്തിന്റെ താഴെത്തട്ടിലുള്ളവർക്ക് വായ്പകൾ ലഭ്യമാക്കുന്നതിലാണ് ചെന്നൈ ആസ്ഥാനമായ ബെൽസ്റ്റാർ ശ്രദ്ധ കേന്ദ്രീകരിച്ചിട്ടുള്ളത്.

കഴിഞ്ഞ സാമ്പത്തിക വർഷം ആദ്യ ഉൻപത് മാസങ്ങളിൽ ബെൽസ്‌റ്റാർ 235 കോടി രൂപ ലാഭവും 1,283 കോടി രൂപ വരുമാനവും നേടിയിരുന്നു.

X
Top