Alt Image
സമ്പദ്‌വ്യവസ്ഥയുടെ വളർച്ചയിൽ നേരിയ ഇടിവുണ്ടാകുമെന്ന് ഐസിആർഎ; രണ്ടാം പാദത്തിൽ 7.5% മാത്രം, കാർഷിക മേഖലയിൽ വലിയ തിരിച്ചടി ◆ രത്ന, ആഭരണ കയറ്റുമതിയിൽ 34 ശതമാനം കുതിപ്പ് ◆ രാജ്യത്തെ സ്വർണപ്പണയ വിപണിയിൽ ആഗോള ഭീമന്മാരുടെ മത്സരം ◆ ഇന്ത്യയിൽ കല്യാണ സീസണ്‍ തുടങ്ങുന്നു: 45 ദിവസത്തിനിടെ ആറരലക്ഷം കോടിയുടെ ബിസിനസ്! ◆ വിമാനക്ഷാമം പരിഹരിക്കാൻ പുതിയ നീക്കവുമായി ഇന്ത്യ; 1,000 വിമാനങ്ങൾ കൂടി ഓർഡർ ചെയ്യാൻ തയ്യാറാണെന്ന് പീയുഷ് ഗോയൽ ◆

ഇന്ത്യയില്‍ അടിമുടി മാറി ആപ്പിള്‍ മാപ്സ്

300-ലേറെ പ്രശസ്തമായ സ്ഥലങ്ങള്‍ ഇനി 3 ഡിയില്‍ കാണാം. താജ്മഹല്‍ മുതല്‍ നമ്മുടെ കൊച്ചിയിലെ കെട്ടിടങ്ങള്‍ വരെ അതേപോലെ തന്നെ ഫോണില്‍ കാണാനാകും
ആപ്പിള്‍ മാപ്സ് ഇന്ത്യയില്‍ പൂര്‍ണ്ണമായും മാറി! ഇനി വഴി തെറ്റില്ല, ഗൂഗിളിനെ നോക്കി നില്‍ക്കേണ്ട! 300-ലേറെ പ്രശസ്തമായ സ്ഥലങ്ങള്‍ ഇനി 3 ഡിയില്‍ കാണാം.

താജ്മഹല്‍ മുതല്‍ നമ്മുടെ കൊച്ചിയിലെ കെട്ടിടങ്ങള്‍ വരെ അതേപോലെ തന്നെ ഫോണില്‍ കാണാം. യാത്രയ്ക്ക് മുമ്പ് തെരുവ് എങ്ങനെയിരിക്കുമെന്ന് നേരിട്ട് കാണാനുള്ള ‘ലുക്ക് എറൗണ്ട്’ സംവിധാനവും വന്നു. ഇനി ആരോടും വഴി ചോദിക്കേണ്ട, മാപ്സ് തന്നെ എല്ലാം കാണിച്ചു തരും!ഇനി മലയാളത്തില്‍ തന്നെ വഴിയും പറഞ്ഞു തരും!

ഇംഗ്ലീഷും ഹിന്ദിയും മാത്രമല്ല, മലയാളം ഉള്‍പ്പെടെ 13 ഇന്ത്യന്‍ ഭാഷകളിലാണ് പുതിയ ആപ്പിള്‍ മാപ്സ് സംസാരിക്കുന്നത്. ബംഗാളി, തമിഴ്, തെലുങ്ക്, കന്നഡ, മറാത്തി, ഗുജറാത്തി, പഞ്ചാബി, ഒഡിയ, ഉറുദു – എല്ലാം ഉണ്ട്. നിങ്ങളുടെ ഫോണിലെ ഭാഷയ്ക്ക് അനുസരിച്ച് സ്ഥലപ്പേരുകള്‍ രണ്ട് ഭാഷകളില്‍ കാണിക്കും.

പെട്രോള്‍ പമ്പ് കഴിഞ്ഞ് വലത്തേക്ക് തിരിയൂ, സിഗ്‌നലിന് ശേഷം ഇടത്തേക്ക് – എന്നൊക്കെ നമ്മുടെ നാട്ടിലെ രീതിയില്‍ തന്നെ വോയ്സ് പറഞ്ഞു തരും. 15 സ്ഥലം വരെ ചേര്‍ത്ത് ഒറ്റ യാത്ര പ്ലാന്‍ ചെയ്യാനും, ഏത് ലെയിനിലൂടെ പോകണമെന്ന് കൃത്യമായി അറിയാനും ഇനി പറ്റും.

കെട്ടിടങ്ങള്‍ക്ക് മുകളില്‍ തന്നെ ആരോ മാര്‍ക്ക് വെച്ച് വഴി കാണിച്ചു തരുന്ന AR വാക്കിങ് ഡയറക്ഷന്‍ വന്നു. അഹമ്മദാബാദ്, ബെംഗളൂരു, ചെന്നൈ, ഡല്‍ഹി, ഹൈദരാബാദ്, കൊല്‍ക്കത്ത, മുംബൈ, പൂനെ നഗരങ്ങളില്‍ ബസും ട്രെയിനും എപ്പോള്‍ വരുമെന്ന് വരെ അറിയാം. റെയില്‍വേ യാത്രയും ഇതില്‍ തന്നെ പ്ലാന്‍ ചെയ്യാം. അപകടമോ റോഡ് ബ്ലോക്കോ സ്പീഡ് ചെക്കിങ്ങോ ഉണ്ടെങ്കില്‍ സിരിയോട് പറഞ്ഞ് റിപ്പോര്‍ട്ട് ചെയ്യാനും പറ്റും.

ഇവി കാര്‍ ഉള്ളവര്‍ക്കും സൈക്കിള്‍ ചവിട്ടുന്നവര്‍ക്കും ഇനി പ്രത്യേക സന്തോഷം! ചാര്‍ജിങ് എവിടെ ലഭ്യമാകുമെന്ന് മാപ്സ് തന്നെ പറഞ്ഞു തരും. സൈക്കിള്‍ പാത എവിടെ, കയറ്റം എവിടെ, പടി എവിടെ – എല്ലാം കൃത്യമായി കാണിക്കും.

ഏറ്റവും വലിയ കാര്യം – നിങ്ങള്‍ എവിടെ പോകുന്നു എന്ന് ആപ്പിള്‍ അറിയില്ല! സൈന്‍ ഇന്‍ ചെയ്യണമെന്നില്ല, നിങ്ങളുടെ വിവരങ്ങള്‍ ഫോണില്‍ തന്നെയാണ് സൂക്ഷിക്കുന്നത്. പ്രൈവസിയാണ് ആപ്പിളിന്റെ മെയിന്‍!

X
Top