2028 ഓടെ ഇന്ത്യ 5 ട്രില്യണ്‍ ഡോളര്‍ സമ്പദ്വ്യവസ്ഥയാകുമെന്ന് ഐഎംഎഫ്; 2030ല്‍ 7.1 ട്രില്യണ്‍ ഡോളര്‍ സ്വപ്നംകരവഴി കണ്ടെയ്നർ നീക്കം: രാജ്യാന്തര ചരക്കുകവാടമാകാൻ വിഴിഞ്ഞം; ആദ്യ ബുക്കിങ് അമേരിക്കയിലെ ഹൂസ്റ്റണിലേക്ക്ഫ്രാൻസുമായി വമ്പന്‍ പ്രതിരോധ കരാറിന് ഇന്ത്യ; റഫാല്‍ യുദ്ധവിമാനങ്ങള്‍ രാജ്യത്ത് തന്നെ നിര്‍മ്മിക്കുംരാജ്യത്ത് സ്റ്റീലിന് വൻ ഡിമാൻഡ്; ഉപഭോഗം റെക്കോർഡിൽ, ഇറക്കുമതി ആശ്രയത്വം തുടരുന്നുആഗോള വിപണികളുമായി മത്സരിക്കാൻ ഇന്ത്യ; ഇറക്കുമതി തീരുവ 10 ശതമാനത്തിൽ താഴെയാക്കും

ജനുവരി 11 ന് എക്‌സ് ഡിവിഡന്റാകുന്ന മള്‍ട്ടിബാഗര്‍ ഓഹരി

ന്യൂഡല്‍ഹി: ജനുവരി 11 ന് എക്‌സ് ഡിവിഡന്റ് ട്രേഡ് ചെയ്യുന്ന ഓഹരിയാണ് വെല്‍സ്പണ്‍ എന്റര്‍പ്രൈസിന്റേത്. 7.5 രൂപയുടെ പ്രത്യേക ലാഭവിഹിതമാണ് കമ്പനി പ്രഖ്യാപിച്ചിരിക്കുന്നത്. ബുധനാഴ്ച തന്നെയാണ് റെക്കോര്‍ഡ് തീയതി.

ജനുവരി 20 നോ അതിന് മുന്‍പോ ലാഭവിഹിത വിതരണം പൂര്‍ത്തിയാക്കും.1,17,50,000 ഓഹരികളുടെ തിരിച്ചുവാങ്ങലും പ്രഖ്യാപിച്ചിട്ടുണ്ട്. 10 രൂപ മുഖവിലയുള്ള ഓഹരി 200 രൂപ നിരക്കിലാണ് തിരിച്ചുവാങ്ങുക.

235 കോടി രൂപയാണ് ഇതിനായി നീക്കിവച്ചിട്ടുള്ളത്. റെക്കോര്‍ഡ് തീയതി പിന്നീട് പ്രഖ്യാപിക്കും. നിലവില്‍ 218 രൂപ വിലയുള്ള ഓഹരി കഴിഞ്ഞ 7 മാസത്തില്‍ 139 ശതമാനം ഉയര്‍ന്നിരുന്നു.

അടിസ്ഥാന സൗകര്യ രംഗത്ത് പ്രവര്‍ത്തിക്കുന്ന കമ്പനിയാണ് വെല്‍സ്പണ്‍ എന്റര്‍പ്രൈസസ്. വെല്‍സ്പണ്‍ നാച്വറല്‍ റിസോഴ്സസ് ലിമിറ്റഡില്‍ ഓഹരി പങ്കാളിത്തവും വഹിക്കുന്നു. എണ്ണ,വാതക പര്യവേക്ഷണ കമ്പനിയാണ് വെല്‍സ്പണ്‍ നാച്വറല്‍ റിസോഴ്സസ്.

X
Top