ഡിജിറ്റല്‍ രൂപ വിപ്ലവകരമെന്ന് എസ്ബിഐ ചെയര്‍മാന്‍അര്‍ബന്‍ കോ-ഓപ്പറേറ്റീവ് ബാങ്കുകള്‍ക്കായി നാല് തല നിയന്ത്രണ ചട്ടക്കൂട് പ്രഖ്യാപിച്ച് ആര്‍ബിഐനിരക്ക് വര്‍ധന: തോത് കുറയ്ക്കണമെന്ന ആവശ്യവുമായി അസോചംസംസ്ഥാനങ്ങളുടെ കടമെടുപ്പ് ശേഷി പരിമിതപ്പെടുത്താന്‍ കേന്ദ്രംജിഎസ്ടി വരുമാനം 1.45 ലക്ഷം കോടി രൂപ

4 വര്‍ഷത്തില്‍ 5500 ശതമാനം ഉയര്‍ന്ന മള്‍ട്ടിബാഗര്‍ ഓഹരി

മുംബൈ: തിങ്കളാഴ്ച മികച്ച പ്രകടനം നടത്തിയ ഓഹരിയാണ് സന്‍മിത് ഇന്‍ഫ്രയുടേത്. 73.90 രൂപയിലേയ്‌ക്കെത്തിയ ഓഹരി പിന്നീട് 71.40 ത്തില്‍ ക്ലോസ് ചെയ്തു. പരിസ്ഥിതി സൗഹാര്‍ദ്ദ ക്രിമേഷന്‍ സിസ്റ്റം (ജിഎംഎസ്) നുള്ള 2.25 കോടി ഓര്‍ഡര്‍ നേടിയെന്ന് കമ്പനി റെഗുലേറ്ററി ഫയലിംഗില്‍ അറിയിച്ചിരുന്നു.

ഓരോ മാസവും 4 കോടി രൂപയുടെ ബിറ്റുമെന്‍ ബിസിനസ് നടത്തുമെന്നും അവര്‍ അറിയിച്ചു. ഒക്ടോബര്‍ 31 ന് എക്‌സ് സ്പ്ലിറ്റായ ഓഹരി പിന്നീട് റെക്കോര്‍ഡ് ഉയരമായ 85.70 രൂപ രേഖപ്പെടുത്തിയിരുന്നു. 2022 ല്‍ മാത്രം 150 ശതമാനമാണ് ഉയര്‍ന്നത്.

29.90 രൂപയില്‍ നിന്നും 73.70 രൂപയിലേയ്ക്കായിരുന്നു കുതിപ്പ്. ഒരു വര്‍ഷത്തില്‍ 225 ശതമാനവും അഞ്ച് വര്‍ഷത്തില്‍ 5500 ശതമാനവും നേട്ടമുണ്ടാക്കാനായി. 834.12 കോടി രൂപ വിപണി മൂല്യമുള്ള സന്‍മിത് ഇന്‍ഫ്ര ഒരു സ്‌മോള്‍ ക്യാപ് കമ്പനിയാണ്.

ജൈവ മാലിന്യ നിര്‍മാര്‍ജനം, പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വില്‍പ്പന, റിയല്‍ എസ്‌റ്റേറ്റ് പദ്ധതികള്‍ എന്നിവയില്‍ ഏര്‍പ്പെടുന്നു.

X
Top