ഉഷ്ണതരംഗവും കാലവർഷത്തിലെ കുറവും വെല്ലുവിളിയാകുന്നു; വിലക്കയറ്റ ഭീഷണിയില്‍ ഇന്ത്യപ്രതിസന്ധിക്കിടെ എൽപിജി സിലണ്ടർ ബുക്ക് ചെയ്യാൻ പുതിയ മാനദണ്ഡമെന്ന് റിപ്പോര്‍ട്ട്രാജ്യത്ത് ഇന്ധന വില ഉയർന്നേക്കുമെന്നുള്ള അഭ്യൂഹം ശക്തംഇന്ത്യ-ന്യൂസീലൻഡ് കരാർ: ഇന്ത്യൻ കയറ്റുമതിക്ക് നികുതിയിളവ് 100%സൗരോർജ്ജ ഉൽപ്പാദനത്തിൽ റെക്കോർഡ് നേട്ടവുമായി ഇന്ത്യ

ആശിഷ് കച്ചോലിയയ്ക്ക് മുന്‍ഗണനാ ഓഹരി, 52 ആഴ്ച ഉയരം കുറിച്ച് മള്‍ട്ടിബാഗര്‍ ഓഹരി

ന്യൂഡല്‍ഹി: പ്രമുഖ നിക്ഷേപകന്‍ ആശിഷ് കച്ചോലിയയ്ക്ക് മുന്‍ഗണനാ ഓഹരികള്‍ നല്‍കാനിരിക്കെ നോളജ് മറൈന്‍ ആന്റ് എഞ്ചിനീയറിംഗ് വര്‍ക്ക്‌സ് ഓഹരി ചൊവ്വാഴ്ച 5 ശതമാനം ഉയര്‍ന്ന് 52 ആഴ്ച ഉയരം കുറിച്ചു. 5.65 ലക്ഷം മുന്‍ഗണനാ ഓഹരികള്‍ 700 രൂപ നിരക്കില്‍ കച്ചോലിയയ്ക്ക് നല്‍കുമെന്ന് കമ്പനി തിങ്കളാഴ്ചയാണ് അറിയിച്ചത്. മൊത്തം 39.55 കോടി രൂപയുടെ ഇടപാടാണിത്.

സെപ്തംബറിലവസാനിച്ച പാതി വര്‍ഷത്തില്‍ ഡ്രെഡ്ജിംഗ് കമ്പനിയായ നോളജ് മറൈന്‍ അറ്റാദായം 23.84 കോടി രൂപയാക്കി ഉയര്‍ത്തിയിരുന്നു. പ്രവര്‍ത്തനവരുമാനം 540 ശതമാനം ഉയര്‍ന്ന് 122.71 കോടി രൂപയുമായി. നിലവില്‍ 832.70 രൂപയിലാണ് കമ്പനി ഓഹരിയുള്ളത്.

കഴിഞ്ഞ ആറ് മാസത്തില്‍ 270 ശതമാനം ഉയര്‍ന്ന ഓഹരിയാണ് നോളജ്മറൈന്‍ ആന്റ് എഞ്ചിനീയറിംഗ് വര്‍ക്ക്‌സിന്റേത്. ഒരു വര്‍ഷത്തെ നേട്ടം 740 ശതമാനം. ഡിസംബര്‍ 9 ന് ചേരുന്ന അസാധാരണ ജനറല്‍ മീറ്റിംഗില്‍ ഓഹരിയുടമകളുടെ അനുമതി ലഭ്യമായാല്‍ കച്ചോലിയയ്ക്ക് മുന്‍ഗണനാ ഓഹരികള്‍ ലഭ്യമാകും.

X
Top