സംസ്ഥാനത്തെ റിയൽ എസ്റ്റേറ്റ് വിപണിയിൽ ആവേശം2025ൽ ഇന്ത്യ ജപ്പാനെ മറികടക്കുമെന്ന് ഐഎംഎഫ്ധനകാര്യ അച്ചടക്കം: ഇന്ത്യയെ പ്രശംസിച്ച് ഐഎംഎഫ്കടപ്പത്രങ്ങളിൽ നിന്ന് വിദേശ നിക്ഷേപകരുടെ പിന്മാറ്റംവിദേശ നാണയ ശേഖരത്തിൽ ഇടിവ്

രണ്ട് ദശാബ്ദത്തില്‍ 22 തവണ ലാഭവിഹിത വിതരണം നടത്തി മള്‍ട്ടിബാഗര്‍ ഓഹരി

ന്യൂഡല്‍ഹി: നിക്ഷേപകര്‍ക്ക് വരുമാനം നല്‍കുന്ന ആകര്‍ഷകമായ കോര്‍പറേറ്റ് നടപടിയാണ് ലാഭവിഹിത വിതരണം. മികച്ച ലാഭവിഹിത വിതരണം നടത്തുന്ന ഓഹരികള്‍ അതുകൊണ്ടുതന്നെ ദീര്‍ഘകാലാടിസ്ഥാനത്തില്‍ ഉയര്‍ന്ന വില നേടുകയും ചെയ്യുന്നു. ഇത്തരത്തിലുള്ള മികച്ച ഓഹരികള്‍ കണ്ടെത്തുക എന്നതും പ്രധാനമാണ്.

2002 മുതല്‍ 22 തവണ ലാഭവിഹിതം വിതരണം ചെയ്ത കമ്പനിയാണ് ടിവിഎസ് ശ്രീചക്ര ലിമിറ്റഡ്. കഴിഞ്ഞ 12 മാസത്തിനിടയില്‍ 163 ശതമാനം അഥവാ 16.30 രൂപ ലാഭവിഹിതമാണ് കമ്പനി പ്രഖ്യാപിച്ചത്. അവസാനമായി എക്‌സ് ഡിവിഡന്റായ തീയതി സെപ്തംബര്‍ 2.

2014 മുതല്‍ 100 ശതമാനത്തിന് മുകളിലാണ് ലാഭവിഹിതം എന്നതും പ്രത്യേകതയാണ്. 2016 ല്‍ 300 ശതമാനം വീതമുള്ള രണ്ട് ഇടക്കാല ലാഭവിഹിതങ്ങളും വിതരണം ചെയ്തു. പിന്നീടുള്ള വര്‍ഷങ്ങളില്‍ 507 ശതമാനം അഥവാ 50.70 രൂപ ലാഭവിഹിതമാണ് നല്‍കിയത്.

X
Top