രാജ്യത്തെ റീറ്റെയ്ൽ പണപ്പെരുപ്പം 8 മാസത്തെ ഉയരത്തിൽറെയിൽവേ സ്റ്റേഷനുകളിലെ കാറ്ററിങ് യൂണിറ്റുകളിൽ ഭക്ഷണ വില വർധിപ്പിച്ചുഅത്യാധുനിക ഫീച്ചറുകളുമായി ‘യുപിഐ ടാപ്പ് ആൻഡ് പേ’ എത്തിക്രെഡിറ്റ് സ്വിസ് ബോണ്ട് കേസ്: എച്ച്ഡിഎഫ്സി ബാങ്കിന് ബഹ്‌റൈൻ കോടതിയിൽ വൻ ആശ്വാസംഎൽ നിനോ രാജ്യത്തെ പഞ്ചസാര ഉൽപാദനത്തെ ബാധിക്കുന്നു; അടുത്ത വർഷം ഇറക്കുമതി വേണ്ടിവരുമെന്ന് റിപ്പോർട്ട്

ബാങ്ക് ഓഫ് ബറോഡയ്ക്ക് തിളക്കമാർന്ന നേട്ടം; നാലാം പാദ ലാഭം 5,616 കോടി രൂപയായി ഉയർന്നു

ബാങ്ക് ഓഫ് ബറോഡ 2026 സാമ്പത്തിക വർഷത്തിന്റെ നാലാം പാദത്തിൽ മികച്ച പ്രവർത്തന ലാഭം കൈവരിച്ചു. മുൻ വർഷം ഇതേ കാലയളവിലെ 5,047.7 കോടി രൂപയിൽ നിന്ന് അറ്റാദായം 11.3 ശതമാനം വർധിച്ച് 5,615.7 കോടി രൂപയിലെത്തി.

ബാങ്കിന്റെ അറ്റ പലിശ വരുമാനത്തിൽ 8.7 ശതമാനം വർധനവുണ്ടായതോടെ ഇത് 12,493 കോടി രൂപയായും ഉയർന്നു. മികച്ച സാമ്പത്തിക നേട്ടത്തിന്റെ പശ്ചാത്തലത്തിൽ ഓഹരിയൊന്നിന് 8.5 രൂപ വീതം ലാഭവിഹിതം നൽകാനും ബാങ്ക് ശുപാർശ ചെയ്തിട്ടുണ്ട്. വെള്ളിയാഴ്ചത്തെ വ്യാപാരത്തിൽ ബാങ്കിന്റെ ഓഹരി വില 263.50 രൂപയിലാണ് ക്ലോസ് ചെയ്തത്.

ലാഭത്തോടൊപ്പം ബാങ്കിന്റെ ആസ്തി ഗുണനിലവാരത്തിലും ശ്രദ്ധേയമായ പുരോഗതിയുണ്ടായിട്ടുണ്ട്. നിഷ്‌ക്രിയ ആസ്തികൾ കുറയ്ക്കുന്നതിൽ ബാങ്ക് വിജയിച്ചു. കഴിഞ്ഞ വർഷം 6,994 കോടി രൂപയായിരുന്ന അറ്റ നിഷ്‌ക്രിയ ആസ്തി ഇത്തവണ 6,315 കോടി രൂപയായി കുറഞ്ഞു.

ബാങ്കിന്റെ മൊത്തം വരുമാനം 36,608 കോടി രൂപയായും ഇപിഎസ് 10.86 രൂപയായും വർധിച്ചിട്ടുണ്ട്. മൊത്ത നിഷ്‌ക്രിയ ആസ്തി അനുപാതം രണ്ട് ശതമാനത്തിൽ താഴെയായി നിലനിർത്താൻ സാധിച്ചത് വായ്പാ ഇടപാടുകളിലെ ബാങ്കിന്റെ കരുത്തിനെയാണ് സൂചിപ്പിക്കുന്നത്.

X
Top