2028ൽ ഇന്ത്യൻ ബാങ്കുകളുടെ കിട്ടാക്കടം 1.9 ശതമാനമായി ഉയർന്നേക്കുമെന്ന് ആർബിഐ ദീർഘായുസ്സ് മാത്രം പോരാ; സാമ്പത്തിക സുരക്ഷയും വേണംഇന്ത്യയുടെ വ്യാവസായിക ഉൽപ്പാദനത്തിൽ 5.1% വർദ്ധനവ്; ഖനന മേഖലയിൽ തളർച്ചരാജ്യത്ത് ഈ സാമ്പത്തിക വർഷം പ്രവർത്തനം ആരംഭിക്കുന്നത് 60-ഓളം പുതിയ ഖനികൾ; ലിഥിയം, നിക്കൽ സംസ്‌കരണ യൂണിറ്റുകളും ഉടൻക്രെഡിറ്റ് ഡെറിവേറ്റീവ് വിപണി വിപുലീകരിക്കാനുള്ള അന്തിമ മാർഗ്ഗനിർദ്ദേശങ്ങളുമായി ആർബിഐ

കല്യാൺ ജ്വല്ലേഴ്സിന്റെ ലാഭത്തിൽ വൻ വളർച്ച

തൃശൂർ: പ്രമുഖ ജ്വല്ലറി ഗ്രൂപ്പായ കല്യാൺ ജ്വല്ലേഴ്സ് കഴിഞ്ഞ സാമ്പത്തിക വർഷത്തെ (2025-26) അവസാനപാദമായ ജനുവരി-മാർച്ചിൽ ലാഭത്തിലും വരുമാനത്തിലും സ്വന്തമാക്കിയത് വൻ വളർച്ച. സംയോജിത ലാഭം മുൻവർ‌ഷത്തെ സമാനപാദത്തിലെ 187.6 കോടി രൂപയിൽ നിന്ന് ഇരട്ടിയിലേറെയായി വർധിച്ച് 409.5 കോടി രൂപയിലെത്തിയെന്ന് സ്റ്റോക്ക് എക്സ്ചേഞ്ചുകൾക്ക് സമർപ്പിച്ച റിപ്പോർട്ടിൽ കമ്പനി വ്യക്തമാക്കി. 118 ശതമാനമാണ് ലാഭവളർച്ച.

പ്രവർത്തന വരുമാനം 6181.5 കോടി രൂപയിൽ നിന്ന് 66% മുന്നേറി 10,274.9 കോടി രൂപയായി. ഇന്ത്യയിലെ പ്രവർത്തനങ്ങളിൽ നിന്നുള്ള വരുമാനം 68% ഉയർന്ന് 8994 കോടി രൂപയും ലാഭം 97% വർധിച്ച് 366 കോടി രൂപയുമാണ്. രാജ്യാന്തര പ്രവർത്തനങ്ങളിൽ നിന്നുള്ള വരുമാനം 807 കോടി രൂപയിൽ നിന്ന് 1157 കോടി രൂപയായി ഉയർന്നു; വളർച്ച 43%. ലാഭം 14 കോടി രൂപയിൽ നിന്ന് 105% വർധിച്ച് 29 കോടിയിലുമെത്തി.

കല്യാൺ ജ്വല്ലേഴ്സിന്റെ ലൈഫ്സ്റ്റൈൽ ജ്വല്ലറി പ്ലാറ്റ്ഫോമായ കാൻഡിയറും ശ്രദ്ധേയനേട്ടം കഴിഞ്ഞപാദത്തിൽ സ്വന്തമാക്കി. 131 കോടി രൂപയാണ് വരുമാനം. ലാഭം 3 കോടി രൂപ. കഴിഞ്ഞപാദത്തിൽ ശക്തമായ വളർച്ച നേടാൻ കല്യാൺ ജ്വല്ലേഴ്സിന് സാധിച്ചെന്നും അക്ഷയതൃതീയ വിൽപനയിൽ മികച്ച വളർച്ചയുണ്ടായെന്നും എക്സിക്യൂട്ടീവ് ഡയറക്ടർ രമേശ് കല്യാണരാമൻ പറഞ്ഞു.

മികച്ച പ്രവർത്തനഫലത്തിന്റെ പശ്ചാത്തലത്തിൽ കമ്പനി ഓഹരിക്ക് 2.5 രൂപവീതം ലാഭവിഹിതം ശുപാർശ ചെയ്തിട്ടുണ്ട്. വാർഷിക പൊതുയോഗത്തിൽ ഓഹരി ഉടമകളുടെ അനുമതിക്ക് അനുസൃതമായാകും ലാഭവിഹിത വിതരണം. മികച്ച മാർച്ചുപാദ ഫലം കമ്പനിയുടെ ഓഹരികളും ആഘോഷമാക്കി. നിഫ്റ്റിയിൽ 3.37% ഉയർന്ന് 425 രൂപയിലാണ് ഓഹരികൾ വ്യാപാരം അവസാനിപ്പിച്ചത്.

43,891.46 കോടി രൂപയാണ് കല്യാൺ ജ്വല്ലേഴ്സിന്റെ വിപണിമൂല്യം. കേരളം ആസ്ഥാനമായ ലിസ്റ്റഡ് കമ്പനികളിൽ ഏറ്റവും ഉയർന്ന വിപണിമൂല്യമുള്ള കമ്പനികളിലൊന്നാണ് കല്യാൺ‌ ജ്വല്ലേഴ്സ്.

X
Top