ക്രെഡിറ്റ് ഡെറിവേറ്റീവ് വിപണി വിപുലീകരിക്കാനുള്ള അന്തിമ മാർഗ്ഗനിർദ്ദേശങ്ങളുമായി ആർബിഐ‘ഇൻഡക്സ് ഓഫ് സർവീസ് പ്രൊഡക്ഷൻ’: ജൂലൈ മുതൽ രാജ്യം പുതിയ പ്രതിമാസ സൂചിക പുറത്തിറക്കുംഊർജ്ജ പ്രതിസന്ധിയും ദുർബലമായ മൺസൂണും: ജിഡിപി വളർച്ച 6.6 ശതമാനമായി കുറഞ്ഞേക്കുമെന്ന് എസ്&പിബാങ്കിംഗ് മേഖലയിലെ പണലഭ്യതക്കുറവ് പരിഹരിക്കാൻ ആർബിഐ ഒഴുക്കിയത് 1.41 ലക്ഷം കോടി രൂപരാജ്യത്ത് സ്വകാര്യ മേഖലയുടെ ബിസിനസ് വളർച്ചാ നിരക്ക് 3 മാസത്തെ താഴ്ന്ന നിലയിൽ

ഓഹരി വിഭജനത്തിന് റെക്കോര്‍ഡ് തീയതി നിശ്ചയിച്ച് മള്‍ട്ടിബാഗര്‍ ഓഹരി

മുംബൈ: ഓഹരി വിഭജനത്തിനുള്ള റെക്കോര്‍ഡ് തീയതിയായി സെപ്തംബര്‍ 26 നിശ്ചയിച്ചിരിക്കയാണ് ഐടി സോഫ്റ്റ് വെയര്‍ കമ്പനിയായ സാക്ക്‌സോഫ്റ്റ് ലിമിറ്റഡ്. 1:10 അനുപാതത്തിലാണ് കമ്പനി ഓഹരി വിഭജനത്തിന് മുതിരുന്നത്. 10 രൂപ മുഖവിലയുള്ള ഓഹരി 1 രൂപ മുഖവിലയുള്ള 10 ഓഹരികളായി വിഭജിക്കപ്പെടും.

9.53 ശതമാനം ഉയര്‍ന്ന ഓഹരി വ്യാഴാഴ്ച 1042.65രൂപയിലാണ് ക്ലോസ് ചെയ്തത്. കഴിഞ്ഞ 17 വര്‍ഷത്തില്‍ 837.99 ശതമാനം ഉയര്‍ന്ന ഓഹരിയാണ് സാക്ക്‌സോഫ്റ്റിന്റേത്. മെയ് 13, 2005 ല്‍ 121.75 രൂപ വിലയുണ്ടായിരുന്ന ഓഹരിയാണ് 1042.65 രൂപയിലുള്ളത്.

5 വര്‍ഷത്തില്‍ 466.05 ശതമാനവും മൂന്നുവര്‍ഷത്തില്‍ 363.6 ശതമാനവും ഒരു വര്‍ഷത്തില്‍ 15.53 ശതമാനവും ഉയരാന്‍ ഓഹരിയ്ക്കായി. സെപ്തംബര്‍ 15, 2022 ലെ 1175 രൂപയാണ് 52 ആഴ്ച ഉയരം. മെയ് 2022 ലെ 686.95 52 ആഴ്ച താഴ്ചയുമാണ്.

X
Top