10 വര്‍ഷ ബോണ്ട് ആദായം മൂന്ന് മാസത്തെ ഉയര്‍ന്ന നിലയില്‍സേവന മേഖല വികാസം ആറ് മാസത്തെ താഴ്ന്ന നിലയില്‍ഇന്ത്യയിലേയ്ക്കുള്ള ക്രൂഡ് ഓയില്‍ ഇറക്കുമതിയിൽ റഷ്യ രണ്ടാമതെത്തിആഗോള സൂചികയില്‍ ഇടം നേടാനാകാതെ ഇന്ത്യന്‍ ബോണ്ടുകള്‍രാജ്യത്തിനുള്ളത് മതിയായ വിദേശ നാണ്യ കരുതല്‍ ശേഖരം – വിദഗ്ധര്‍

ബോണസ് ഓഹരി വിതരണത്തിനും ഓഹരി വിഭജനത്തിനും റെക്കോര്‍ഡ് തീയതി നിശ്ചയിച്ച് മള്‍ട്ടിബാഗര്‍ ഓഹരി

ന്യൂഡല്‍ഹി: ഓഹരി വിഭജനത്തിനുള്ള റെക്കോര്‍ഡ് തീയതിയായി സെപ്തംബര്‍ 7 നിശ്ചയിച്ചിരിക്കയാണ് മള്‍ട്ടിബാഗര്‍ ഓഹരിയായ ഡാംഗി ഡംസ്. 10 രൂപ മുഖവിലയുള്ള ഓഹരി 1 രൂപ മുഖവിലയുള്ള 10 ഓഹരികളായാണ് വിഭജിക്കുക. വിഭജനത്തിന് ശേഷം കമ്പനിയുടെ മൂലധനം 1 രൂപ മുഖവിലയുള്ള 11 കോടി എണ്ണം ഓഹരികളുടേതാകും. മൊത്തം മൂല്യം 11 കോടി രൂപ.

നേരത്തെ 1:2 എന്ന അനുപാതത്തില്‍ ബോണസ് ഓഹരി വിതരണം ചെയ്യാനും കമ്പനി തീരുമാനിച്ചിരുന്നു. അതായത് 1 രൂപ മുഖവിലയുള്ള 2 ഓഹരികള്‍ കൈവശം വയ്ക്കുന്നവര്‍ക്ക് ഒരു ഓഹരി ലഭ്യമാകും. ബോണസ് ഓഹരി വിതരണത്തിന്റെ റെക്കോര്‍ഡ് തീയതിയും സെപ്തംബര്‍ 7 ആണ്.

റെക്കോര്‍ഡ് തീയതി പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് സ്‌റ്റോക്ക് വ്യാഴാഴ്ച 10.93ശതമാനം ഉയര്‍ന്നു. നിലവില്‍ 449 രൂപയിലാണ് ഓഹരിയുള്ളത്. കഴിഞ്ഞ ഒരു വര്‍ഷത്തില്‍ 112.12 ശതമാനം ഉയര്‍ന്ന മള്‍ട്ടിബാഗര്‍ ഓഹരിയാണ് കമ്പനിയുടേത്.

അഞ്ച് വര്‍ഷത്തില്‍ 226.66 ശതമാനവും 2022 ല്‍ 93.96 ശതമാനവും ഉയരാന്‍ ഓഹരിയ്ക്കായി. 2010ല്‍ സ്ഥാപിതമായ ഡാംഗീ ഡംസ്, പാശ്ചാത്യ ഡെസേര്‍ട്ട് ഉല്‍പ്പന്നങ്ങള്‍ നിര്‍മ്മിച്ച് വിതരണം ചെയ്യുന്ന കമ്പനിയാണ്.

X
Top