ഡിജിറ്റല്‍ രൂപ വിപ്ലവകരമെന്ന് എസ്ബിഐ ചെയര്‍മാന്‍അര്‍ബന്‍ കോ-ഓപ്പറേറ്റീവ് ബാങ്കുകള്‍ക്കായി നാല് തല നിയന്ത്രണ ചട്ടക്കൂട് പ്രഖ്യാപിച്ച് ആര്‍ബിഐനിരക്ക് വര്‍ധന: തോത് കുറയ്ക്കണമെന്ന ആവശ്യവുമായി അസോചംസംസ്ഥാനങ്ങളുടെ കടമെടുപ്പ് ശേഷി പരിമിതപ്പെടുത്താന്‍ കേന്ദ്രംജിഎസ്ടി വരുമാനം 1.45 ലക്ഷം കോടി രൂപ

എക്‌സ് ബോണസ്: താഴ്ച വരിച്ച് മള്‍ട്ടിബാഗര്‍ ഓഹരി

മുംബൈ: എക്‌സ് ബോണസാകുന്നതിന് മുന്നോടിയായി ഭാരത് ഗിയേഴ്‌സ് ലിമിറ്റഡ് (ബിജിഎല്‍) ഓഹരി 8 ശതമാനം താഴ്ന്നു. സെപ്തംബര്‍ 27 ചൊവ്വാഴ്ചയാണ് ഓഹരി എക്‌സ് ബോണസാകുന്നത്. നിലവില്‍ 209.10 രൂപയിലാണ് സ്റ്റോക്കുള്ളത്.

ബോണസ് ഓഹരി
1:2 അനുപാതത്തിലാണ് കമ്പനി ബോണസ് ഓഹരികള്‍ വിതരണം ചെയ്യുന്നത്. 2 ഓഹരികള്‍ കൈവശമുള്ളവര്‍ക്ക് ഒരു ഓഹരി ലഭ്യമാകും. കമ്പനി ഇതിനോടകം 51,18,353 ബോണസ് ഓഹരികള്‍ വിതരണം ചെയ്തിട്ടുണ്ട്.

സെപ്തംബര്‍ 28 ആണ് റെക്കോര്‍ഡ് തീയതി. നിലവില്‍ 10.23 കോടി രൂപ മൂല്യമുള്ള ഓഹരി മൂലധനം ബോണസ് വിതരണത്തോടെ 15.35 കോടി രൂപയാകും.

മള്‍ട്ടിബാഗര്‍ നേട്ടം
കഴിഞ്ഞ രണ്ട് വര്‍ഷത്തില്‍ 374 ശതമാനം ഉയര്‍ന്ന ഓഹരിയാണ് ഭാരത് ഗിയേഴ്‌സിന്റേത്. ഒരു വര്‍ഷത്തില്‍ 52 ശതമാനവും ഒരു മാസത്തില്‍ 18 ശതമാനവും ഉയര്‍ന്നു. സെപ്തംബര്‍ 16 ലെ 258.95 രൂപയാണ് 52 ആഴ്ച ഉയരം.

ഫെബ്രുവരിയില്‍ കുറിച്ച 120.65 രൂപ 52 ആഴ്ച താഴ്ചയുമാണ്. വാഹനഭാഗങ്ങള്‍ നിര്‍മ്മിക്കുന്ന കമ്പനിയാണ് ഭാരത് ഗിയേഴ്‌സ്.

X
Top