യുപിഐ ഫീസ് നികുതിയോ സെസ്സോ അല്ലെന്ന് മന്ത്രി നിർമല സീതാരാമൻ; ഉപഭോക്താക്കൾ ഭാരം ഏറ്റെടുക്കേണ്ടതില്ലഇന്ത്യയുടെ സ്വർണ വാങ്ങലിൽ 58% ഇടിവ്എൽപിജി സബ്സിഡിക്ക് ഇനി ആധാർ ബയോമെട്രിക് പരിശോധനഇന്ത്യയ്ക്ക് 6.8 ശതമാനം വളര്‍ച്ചയുണ്ടാകുമെന്ന് ലോക സാമ്പത്തികഫോറംനികുതി വരുമാനത്തിൽ കേരളത്തിന് കുതിപ്പ്; 5 മാസത്തെ നേട്ടം 27,896 കോടി

ഓഹരി വിഭജനം പ്രഖ്യാപിച്ച് മള്‍ട്ടിബാഗര്‍ ഓഹരി

ന്യൂഡല്‍ഹി: 10 രൂപ മുഖവിലയുള്ള ഓഹരി 1 രൂപ മുഖവിലയുള്ള 10 ഓഹരികളാക്കി വിഭജിക്കാനൊരുങ്ങുകയാണ് മള്‍ട്ടിബാഗര്‍ കമ്പനിയായ പ്രഷര്‍ സെന്‍സിറ്റീവ് സിസ്റ്റംസ്. ടെക്‌സ്റ്റൈല്‍ ഉത്പന്നങ്ങള്‍ നിര്‍മ്മിക്കുന്ന കമ്പനിയാണിത്. ഓഹരിവിഭജനത്തിന്റെ റെക്കോര്‍ഡ് തീയതി പിന്നീട് അറിയിക്കുമെന്ന് കമ്പനി എക്‌സ്‌ചേഞ്ച് ഫയലിംഗില്‍ പറഞ്ഞു.

10 രൂപ മുഖവിലയുള്ള 14836200 ഇക്വിറ്റി ഓഹരികളാണ് വിഭജിക്കുക. വിഭജനാന്തരം ഷെയര്‍ കാപിറ്റല്‍ 1 രൂപ മുഖവിലയുള്ള 148342000 ആയി മാറും. നിലവില്‍ 15500000 രൂപയുടെ ഓഹരി മൂലധനം വിഭജനം പൂര്‍ത്തിയാകുന്നതോടെ 14,83,62,000 രൂപയുടേതാകും. വെള്ളിയാഴ്ച 4.98 ശതമാനം ഉയര്‍ന്ന് 68.50 രൂപയുടെ 52 ആഴ്ച ഉയരം കുറിക്കാന്‍ ഓഹരിക്കായിരുന്നു.

അഞ്ച് വര്‍ഷത്തില്‍ 346.25 ശതമാനം ഉയര്‍ന്ന ഓഹരിയാണ് പ്രഷര്‍ സെന്‍സിറ്റീവ് സിസ്റ്റംസിന്റേത്. 15.35 രൂപയില്‍ നിന്നും 65.25 രൂപയിലായ്ക്കായിരുന്നു കുതിപ്പ്. ഒരു വര്‍ഷത്തില്‍ 441.93 ശതമാനവും ഒരു മാസത്തില്‍ 150.73 ശതമാനവും ഉയരാന്‍ ഓഹരിയ്ക്കായി.

X
Top