
ന്യൂഡല്‍ഹി: മള്‍ട്ടിബാഗര്‍ കമ്പനിയായ മാക്‌സിമസ് ഇന്റര്‍നാഷണല്‍ ലിമിറ്റഡ് ഓഹരിവിഭജനത്തിന് തയ്യാറെടുക്കുന്നു. ഇക്കാര്യം ചര്‍ച്ച ചെയ്യാന്‍ ഡയറക്ടര്‍ ബോര്‍ഡ് യോഗം ഓഗസ്റ്റ് 18 ന് ചേരുമെന്ന് കമ്പനി എക്‌സ്‌ചേഞ്ച് ഫയലിംഗില്‍ പറഞ്ഞു. ഇന്ന് 2.83 ശതമാനം ഉയര്‍ന്ന ഓഹരി 258 രൂപയിലാണുള്ളത്.
കഴിഞ്ഞ ഒരു വര്‍ഷത്തില്‍ 163.27 ശതമാനത്തിന്റെ മള്‍ട്ടിബാഗര്‍ നേട്ടം സ്വന്തമാക്കിയ ഓഹരിയാണ് മാക്‌സിമസ് ഇന്റര്‍നാഷണലിന്റേത്. 2021 ജൂലൈ 29 ന് 98 രൂപ വിലയുണ്ടായിരുന്ന ഓഹരിയാണ് നിലവില്‍ 258 രൂപയിലെത്തിയത്.
2022 ല്‍ മാത്രം 169.59 ശതമാനത്തിന്റെ നേട്ടം കൈവരിക്കാന്‍ ഓഹരിയ്ക്കായി. കഴിഞ്ഞ ആറ് മാസത്തില്‍ 164.07 ശതമാനവും കഴിഞ്ഞ മാസത്തില്‍ 92.11 ശതമാനവും കഴിഞ്ഞ 5 ദിവസത്തില്‍ 51.63 ശതമാനവും ഉയര്‍ച്ച ഓഹരി കൈവരിച്ചു.
ജൂലൈ 28 ലെ 263.40 രൂപയാണ് 52 ആഴ്ചയിലെ ഉയരം. ഓഗസ്റ്റ് 27, 2021 ല്‍ രേഖപ്പെടുത്തിയ 85 രൂപ 52 ആഴ്ചയിലെ താഴ്ചയുമാണ്. 300.35 കോടി രൂപ വിപണി മൂല്യമുള്ള മാക്‌സിമസ് ഒരു സ്‌മോള്‍ക്യാപ്പ് ഓഹരിയാണ്. ഒപ്റ്റിമസ് ഫിനാന്‍സ് ലിമിറ്റഡിന്റെ ഒരു ഉപസ്ഥാപനമായ മാക്‌സിമസ് ഇന്റര്‍നാഷണല്‍ ലിമിറ്റഡ് (എംഐഎല്‍) ലൂബ്രിക്കന്റുകള്‍, വിവിധ തരം എണ്ണകള്‍, മറ്റ് രാസ ഉല്‍പന്നങ്ങള്‍ എന്നിവയുടെ കയറ്റുമതി, ഇറക്കുമതി വ്യവസായത്തില്‍ ഏര്‍പ്പെടുന്നു.
ഓട്ടോമൊബൈല്‍ , ഊര്‍ജ്ജം, ലോഹ നിര്‍മ്മാണം എന്നീ മേഖലകള്‍ക്കാവശ്യമായ ഉത്പന്നങ്ങളാണ് ഇവ.