100% വരെ അധികത്തീരുവ ചുമത്താനുള്ള യുഎസ് ബിൽ: ഉഭയകക്ഷി ബന്ധത്തെ ബാധിക്കുമെന്ന കടുത്ത മുന്നറിയിപ്പുമായി ഇന്ത്യനികുതി തർക്കങ്ങൾ കുറയ്ക്കുകയാണ് സർക്കാരിൻ്റെ ലക്ഷ്യമെന്ന് ധനമന്ത്രി നിർമല സീതാരാമൻകേരളത്തിൽ 2,000 കോടിയുടെ ജ്വല്ലറി പാർക്ക്; 24,000 തൊഴിലവസരങ്ങൾ ലക്ഷ്യംഇന്ത്യയുമായുള്ള സ്വതന്ത്ര വ്യാപാര കരാര്‍ ന്യൂസിലന്‍ഡിന്റെ അംഗീകാരംചരക്ക്-സേവന കയറ്റുമതി ഉയർന്നു

ഓഹരി വിഭജനത്തിന് റെക്കോര്‍ഡ് തീയതി നിശ്ചയിച്ച് മള്‍ട്ടിബാഗര്‍ എന്‍ബിഎഫ്‌സി ഓഹരി

ന്യൂഡല്‍ഹി: ഓഹരി വിഭജനത്തിനുള്ള റെക്കോര്‍ഡ് തീയതിയായി സെപ്തംബര്‍ 22 നിശ്ചയിച്ചിരിക്കയാണ് സ്‌മോള്‍ക്യാപ്പ് എന്‍ബിഎഫ്‌സി കമ്പനിയായ ലീഡിംഗ് ലീസിംഗ് ഫിനാന്‍സ് ആന്റ് ഇന്‍വെസ്റ്റ്‌മെന്റ് കമ്പനി ലിമിറ്റഡ്.

10 രൂപ മുഖവിലയുള്ള ഓഹരി 1 രൂപ മുഖവിലയുള്ള 10 ഓഹരികളയാണ് വിഭജിക്കുക. 0.11 ശതമാനം കൂടി 137.85 രൂപയിലാണ് വെള്ളിയാഴ്ച ഓഹരി ക്ലോസ് ചെയ്തത്.

കഴിഞ്ഞ 5 വര്‍ഷത്തില്‍ 1,219.14 ശതമാനം ഉയര്‍ച്ച നേടിയ മള്‍ട്ടിബാഗര്‍ ഓഹരിയാണ് ലീഡിംഗ് ലിസിംഗ് ഫിനാന്‍സിന്റേത്. ഒരു വര്‍ഷത്തില്‍ 55.67 ശതമാനവും 3 വര്‍ഷത്തില്‍ 27.76 ശതമാനവും ഉയരാന്‍ ഓഹരിയ്ക്കായി. 2022 ല്‍ മാത്രം 51.90 ശതമാനത്തിന്റെ നേട്ടമാണ് സ്‌റ്റോക്ക് കൈവരിച്ചത്.

X
Top