കാലാവസ്ഥാ വ്യതിയാനം നാണയപ്പെരുപ്പം ഉയർത്തുമെന്ന് റിസർവ് ബാങ്ക്ബിസിനസ് മേഖലയില്‍ റിവേഴ്‌സ് തരംഗമെന്ന് കേന്ദ്ര ധനമന്ത്രികാര്‍ഷിക കയറ്റുമതിയില്‍ വന്‍ ഇടിവ്നേരിട്ടുള്ള വിദേശ നിക്ഷേപത്തിൽ ഇടിവ്കേന്ദ്രസർക്കാർ അഞ്ച് പൊതുമേഖല ബാങ്കുകളുടെ ഓഹരി വിറ്റഴിച്ചേക്കുമെന്ന് റിപ്പോർട്ട്

ആശിഷ് കച്ചോലിയ നിക്ഷേപം: അപ്പര്‍ സര്‍ക്യൂട്ടിലെത്തി മള്‍ട്ടിബാഗര്‍ ഓഹരി

മുംബൈ: പ്രമുഖ നിക്ഷേപകന്‍ ആശിഷ് കച്ചോലിയ ഓഹരി പങ്കാളിത്തം നേടിയതിനെ തുടര്‍ന്ന് ബെസ്റ്റ് അഗ്രോലൈഫ് ഓഹരി വ്യാഴാഴ്ച 20 ശതമാനം അപ്പര്‍സര്‍ക്യൂട്ടിലെത്തി. 16.94 ശതമാനം ഉയര്‍ന്ന് 1295 രൂപയിലാണ് സ്റ്റോക്ക് ക്ലോസ് ചെയ്തത്.

കമ്പനിയുടെ 3,18,000 ഓഹരികളാണ് ആശിഷ് കച്ചോലിയ സ്വന്തമാക്കിയത്. 940.88 രൂപ നിരക്കിലായിരുന്നു ഇടപാട്. മൊത്തം 29,91,99,840 രൂപയുടെ നിക്ഷേപം.

കഴിഞ്ഞ ഒരു മാസത്തില്‍ 15 ശതമാനം ഉയര്‍ന്ന ഓഹരിയാണ് ബെസ്റ്റ് അഗ്രോലൈഫിന്റേത്. ഒരു വര്‍ഷത്തില്‍ 45 ശതമാനവും രണ്ടര വര്‍ഷത്തില്‍ 500 ശതമാനത്തിന്റെ മള്‍ട്ടിബാഗര്‍ നേട്ടവും കൈവരിക്കാനും സ്റ്റോക്കിനായി. 5 വര്‍ഷത്തെ കണക്കെടുക്കുകയാണെങ്കില്‍ 6000 ശതമാനമാണ് ഉയര്‍ച്ച.

18 രൂപയില്‍ നിന്നും 1106 രൂപയിലേയ്ക്കായിരുന്നു വളര്‍ച്ച. 1399 രൂപയാണ് 52 ആഴ്ചയിലെ ഉയരം. 681.65 രൂപ 52 ആഴ്ചയിലെ താഴ്ചയുമാണ്. 2,618 വിപണി മൂല്യമുള്ള കമ്പനിയാണ് ബെസ്റ്റ് അഗ്രോലൈഫ്.

X
Top