ആവശ്യമെങ്കില്‍ ഇനിയും നിരക്ക് കുറയ്ക്കുമെന്ന് ആര്‍ബിഐ ഗവര്‍ണര്‍രാസവള ഇറക്കുമതിക്ക് പുതിയ സാദ്ധ്യതകൾ തേടി ഇന്ത്യപ്രത്യക്ഷ നികുതി സമാഹരണത്തിൽ ഇടിവ്ജൂണിൽ ആഭ്യന്തര വിമാനയാത്രക്കാരുടെ എണ്ണം കൂടിഇന്ത്യയിലേക്ക് കുതിച്ചൊഴുകി ബ്രസീൽ, അമേരിക്കൻ ക്രൂഡ് ഓയിൽ

1 ലക്ഷം 20 വര്‍ഷത്തില്‍ 4.20 കോടി രൂപയാക്കിയ മള്‍ട്ടിബാഗര്‍!

ന്യൂഡല്‍ഹി: ദീര്‍ഘകാല നിക്ഷേപകര്‍ക്ക് മികച്ച നേട്ടം സമ്മാനിച്ച ഓഹരിയാണ് ഐഷര്‍ മോട്ടോഴ്‌സിന്റേത്. 20 വര്‍ഷം മുന്‍പ് 7.50 രൂപയുടെ പെന്നി സ്‌റ്റോക്കായിരുന്ന ഐഷറിന്റെ ഇന്നത്തെ വില 3145 രൂപയാണ്. 420 മടങ്ങ് വളര്‍ച്ചയാണിത്.

കഴിഞ്ഞ ആറ് മാസത്തില്‍ 21 ശതമാനവും പത്ത് വര്‍ഷത്തില്‍ 1425 ശതമാനവും നേട്ടം കൈവരിച്ച ഓഹരി 20 വര്‍ഷത്തില്‍ 41,900 ശതമാനത്തിന്റെ ഉയര്‍ച്ചയാണ് എത്തിപ്പിടിച്ചത്. 2021 ല്‍ മള്‍ട്ടിബാഗര്‍ നേട്ടവും 2022 ല്‍ 15 ശതമാനം ഉയര്‍ച്ചയും രേഖപ്പെടുത്തി. ഈ കാലഘട്ടത്തില്‍ 1270 രൂപയില്‍ നിന്നും 2500 രൂപയിലേയ്ക്കായിരുന്നു വളര്‍ച്ച.

ആറ് മാസം മുന്‍പ് ഓഹരിയില്‍ 1 ലക്ഷം നിക്ഷേപിച്ചിരുന്നെങ്കില്‍ ഇന്നത് 1.21 ലക്ഷം രൂപയായി മാറുമായിരുന്നു. 10 വര്‍ഷം മുന്‍പാണ് നിക്ഷേപമെങ്കില്‍ 1 ലക്ഷം, 15.25 ലക്ഷമായും 20 വര്‍ഷം മുന്‍പായിരുന്നു നിക്ഷേപമെങ്കില്‍ 1 ലക്ഷം, 4.20 കോടി രൂപയായും വളരുമായിരുന്നു.

X
Top