കാലാവസ്ഥാ വ്യതിയാനം നാണയപ്പെരുപ്പം ഉയർത്തുമെന്ന് റിസർവ് ബാങ്ക്ബിസിനസ് മേഖലയില്‍ റിവേഴ്‌സ് തരംഗമെന്ന് കേന്ദ്ര ധനമന്ത്രികാര്‍ഷിക കയറ്റുമതിയില്‍ വന്‍ ഇടിവ്നേരിട്ടുള്ള വിദേശ നിക്ഷേപത്തിൽ ഇടിവ്കേന്ദ്രസർക്കാർ അഞ്ച് പൊതുമേഖല ബാങ്കുകളുടെ ഓഹരി വിറ്റഴിച്ചേക്കുമെന്ന് റിപ്പോർട്ട്

5 ശതമാനം അപ്പര്‍ സര്‍ക്യൂട്ടിലെത്തി മള്‍ട്ടിബാഗര്‍ കെമിക്കല്‍ കമ്പനി

ന്യൂഡല്‍ഹി: ഇന്‍ട്രാഡേ ട്രേഡില്‍ 5 ശതമാനം ഉയര്‍ന്ന് അപ്പര്‍ സര്‍ക്യൂട്ടിലെത്തിയ ഓഹരിയാണ് വിനൈല്‍ കെമിക്കല്‍സിന്റേത്. 671.25 രൂപയിലായിരുന്നു ക്ലോസിംഗ്. ഒരു വര്‍ഷത്തില്‍ 203 ശതമാനം കുതിച്ചുചാട്ടത്തോടെ ഞെട്ടിപ്പിക്കുന്ന വരുമാനം നല്‍കിയ ഓഹരിയാണിത്. എസ് ആന്റ് പി ബിഎസ്ഇ സെന്‍സെക്‌സ് 5.2 ശതമാനം ചുരുങ്ങിയ കാലയളവാണ് ഇത്.

ആറ് മാസത്തില്‍ 159 ശതമാനവും ഒരു മാസത്തിനുള്ളില്‍ 30 ശതമാനവും ഉയര്‍ന്നു. സെപ്റ്റംബര്‍ 19 ന് സ്‌റ്റോക്ക് റെക്കോര്‍ഡ് വിലയായ 952.10 രൂപ രേഖപ്പെടുത്തി. പരേഖ് ഗ്രൂപ്പ് കമ്പനിയായ വിനൈല്‍ കെമിക്കല്‍സ് (ഇന്ത്യ) ലിമിറ്റഡ്, വിനൈല്‍ അസറ്റേറ്റ് മോണോമറിന്റെ (വിഎഎം) നിര്‍മ്മാണത്തില്‍ ഏര്‍പ്പെടുന്നു.

1986ല്‍ പിഡിലൈറ്റ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് (പിഐഎല്‍) കമ്പനിയുടെ പ്രമോട്ടര്‍മാരായി. ഇക്വിറ്റി മൂലധനത്തില്‍ പിഡിലൈറ്റ് ഇന്‍ഡസ്ട്രീസിന് 40.64 ശതമാനം ഓഹരിയുണ്ട്. 1227 കോടി രൂപയുടെ വിപണി മൂലധനമുള്ള കമ്പനിയാണിത്.

X
Top