കേന്ദ്ര ബജറ്റ് 2024: പുതിയ നികുതി ഘടന ആകർഷകമായേക്കുംഇത്തവണയും അവതരിപ്പിക്കുന്നത് റെയിൽവേ ബജറ്റും കൂടി ഉൾപ്പെടുന്ന കേന്ദ്ര ബജറ്റ്ടെലികോം മേഖലയുടെ സമഗ്ര പുരോഗതി: വിവിധ കമ്പനികളുമായി ചർച്ച നടത്തി ജ്യോതിരാദിത്യ സിന്ധ്യഇന്ത്യൻ സമ്പദ്‍വ്യവസ്ഥയുടെ കുതിപ്പ് പ്രവചിച്ച് രാജ്യാന്തര ഏജൻസികൾസംസ്ഥാനത്തെ എല്ലാ പമ്പുകളിലും 15% എഥനോൾ ചേർത്ത പെട്രോൾ

ക്ലെയിം ചെയ്യാത്ത ഓഹരികൾ സർക്കാരിന് കൈമാറാൻ അംബാനി

മുംബൈ: ഇതുവരെ ആരും ക്ലെയിം ചെയ്യാതെ കമ്പനിയിൽ അവശേഷിക്കുന്ന ഓഹരികൾ സർക്കാരിന് കൈമാറുമെന്നു റിലയൻസ് ഇൻഡസ്ട്രീസ്. ഇക്കഴിഞ്ഞ വെള്ളിയാഴ്ച എക്‌സ്‌ചേഞ്ച് ഫയലിംഗിലാണ് കമ്പനി ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്.

ക്ലെയിം ചെയ്യാത്ത ഇത്തരം ഓഹരികൾ കോർപ്പറേറ്റ് കാര്യ മന്ത്രാലയത്തിനു കീഴിലുള്ള ഇൻവെസ്റ്റർ എഡ്യൂക്കേഷൻ ആൻഡ് പ്രൊട്ടക്ഷൻ ഫണ്ട് (ഐഇപിഎഫ്) അതോറിറ്റിയിലേയ്ക്കാകും മുകേഷ് അംബാനി കൈമാറുക.

തുടർച്ചയായി ഏഴ് വർഷത്തിലധകിമായി ക്ലെയിം ചെയ്യപ്പെടാത്ത ഡിവിഡന്റ് ഓഹരികളാകും ഈ രീതിയിൽ സർക്കാരിന്റെ കൈയ്യിലെത്തുക. 2024 മെയ് 24 ലെ പൊതു അറിയിപ്പിൽ ഇക്കാര്യം റിലയൻസ് പരസ്യമാക്കിയിട്ടുണ്ട്.

അതേസമയം ഇത്തരം ഓഹരികൾ അവകാശികൾക്ക് തിരിച്ചുപിടിക്കാൻ 2024 ഓഗസ്റ്റ് 26 വരെ കമ്പനി സമയം അനുവദിച്ചിട്ടുണ്ട്. ഈ തീയതിക്കു മുമ്പ ബന്ധപ്പെട്ട ഷെയർഹോൾഡർമാരിൽ നിന്ന് കമ്പനിക്ക് എന്തെങ്കിലും ആശയവിനിമയം (ക്ലെയിം ചെയ്യപ്പെടാത്ത/ അൺക്യാഷ്ഡ് ഡിവിഡന്റ് ക്ലെയിം ചെയ്യൽ) ലഭിക്കാത്ത പക്ഷം ഈ ഓഹരികൾ സർക്കാരിന് പോകുമെന്ന് അറിയിപ്പിൽ വ്യക്തമാക്കുന്നു.

കമ്പനിക്കു നിയമങ്ങൾ പാലിക്കേണ്ടതുണ്ടെന്നും, ഇത്തരം ഓഹരികൾ നിയമങ്ങളിൽ അനുശാസിക്കുന്ന നടപടിക്രമം അനുസരിച്ച് കോർപ്പറേറ്റ് നടപടിയിലൂടെ ഡീമറ്റീരിയലൈസ് ചെയ്യുകയും, ഇൻവെസ്റ്റർ എഡ്യൂക്കേഷൻ ആൻഡ് പ്രൊട്ടക്ഷൻ ഫണ്ട് അതോറിറ്റിക്ക് കൈമാറുകയും ചെയ്യുമെന്നു കമ്പനി വ്യക്തമാക്കി.

നിങ്ങളുടെ റിലയൻസ് ഓഹരികളും ഗവൺമെന്റ് ഫണ്ടിലേക്ക് ട്രാൻസ്ഫർ ചെയ്യപ്പെടുമോ എന്ന് പരിശോധിക്കാനുള്ള നടപടിക്രമങ്ങളാണ് താഴെ പറയുന്നത്. ഇതിനായി റിലയൻസ് ഇൻഡസ്ട്രീസ് ഒരു സമർപ്പിത വെബ്പേജ് രൂപീകരിച്ചിട്ടുണ്ട്.

ഈ പേജ് വഴി നിങ്ങൾക്ക് അവകാശപ്പെട്ട ഓഹരികൾ ഇൻവെസ്റ്റർ എജ്യുക്കേഷൻ ആൻഡ് പ്രൊട്ടക്ഷൻ ഫണ്ട് അതോറിറ്റിയിലേക്ക് മാറ്റപ്പെടുമോ എന്നു പരിശോധിക്കാവുന്നതാണ്.

ഘട്ടം 1: https://www.ril.com/investors/shareholders-information/dividend-shares എന്ന് വെബ്‌പേജ് സന്ദർശിക്കുക.

ഘട്ടം 2: ‘Details of Equity Shares Liable for Credit to IEPF Authority’ എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക. ഇവിടെ രണ്ട് ഓപ്ഷനുകൾ ഉണ്ടാകും. ‘Year Interval’, ‘DP ID/Client ID/Folio Number’. ഇവ ഉചിതമായി നൽകുക. തുടർന്ന് ‘Apply’ ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക.

ഇപ്പോൾ നിങ്ങളുടെ ഓഹരികൾ ഇൻവെസ്റ്റർ എജ്യുക്കേഷൻ ആൻഡ് പ്രൊട്ടക്ഷൻ ഫണ്ട് അതോറിറ്റിയിലേക്ക് മാറ്റപ്പെടുന്നുണ്ടെങ്കിൽ അവയുടെ വിശദാംശങ്ങളും മറ്റും സ്‌ക്രീനിൽ ദൃശ്യമാകും.

ഇനി നിങ്ങളുടെ ഷെയറുകൾ ഇതിനകം ഇൻവെസ്റ്റർ എജ്യുക്കേഷൻ ആൻഡ് പ്രൊട്ടക്ഷൻ ഫണ്ട് അതോറിറ്റിയിലേക്ക് ട്രാൻസ്ഫർ ചെയ്തിട്ടുണ്ടെങ്കിൽ ആ വിവരങ്ങളും പരിശോധിക്കാനാകും. ഇതിനായി താഴെ നൽകുന്ന ഘട്ടങ്ങൾ പിന്തുടരുക.

ഘട്ടം 1: https://www.ril.com/investors/shareholders-information/dividend-shares എന്ന് പേജ് സന്ദർശിക്കുക.

ഘട്ടം 2: ‘Details of Equity Shares Transferred to IEPF Authority’ എന്ന ലിങ്ക് ക്ലിക്ക് ചെയ്യുക.

ഘട്ടം 3: ‘Base Year’, ‘DP ID/Client ID/Folio Number’ വിവരങ്ങൾ നൽകി തുടരുക.

X
Top