ക്രൂഡ് ഓയിൽ ഉൽപ്പാദനം വർധിപ്പിക്കാൻ ‘ഒപെക് പ്ലസ്’റെയിൽ‌വേ മുഖേനയുള്ള ചരക്കു നീക്കത്തിൽ വൻ വർദ്ധനവിദേശനാണ്യ കരുതല്‍ ശേഖരത്തില്‍ വന്‍ വര്‍ദ്ധനവ്ജലാശയങ്ങളില്‍ സൗരോര്‍ജ പദ്ധതിയുമായി കേന്ദ്രംഅതിർത്തിയിലെ റെയിൽവേ വികസനത്തിന് 45,000 കോടിയുടെ പദ്ധതിയുമായി കേന്ദ്രം

52 ആഴ്ച ഉയരം രേഖപ്പെടുത്തി എംആര്‍എഫ് ഓഹരി

ന്യൂഡല്‍ഹി: 52 ആഴ്ച ഉയരമായ 1,00,900 കൈവരിച്ചിരിക്കയാണ് എംആര്‍എഫ് ഓഹരി. 1.01 ശതമാനം നേട്ടത്തില്‍ 1,00,385 രൂപയില്‍ സ്റ്റോക്ക് ക്ലോസ് ചെയ്തു. ജൂലൈ 27 ന് 62-ാമത് വാര്‍ഷിക പൊതുയോഗം (എജിഎം) ചേരുമെന്ന് കമ്പനി അറിയിച്ചിട്ടുണ്ട്.

ലാഭവിഹിത വിതരണ തീയതി അന്ന് പ്രഖ്യാപിക്കും. ആദ്യമായി ആറ് അക്കമാര്‍ക്കിലെത്തുന്ന ഓഹരിയായി എംആര്‍എഫ് ജൂണ്‍ 13 ന് മാറിയിരുന്നു. വില 1,00,000 തൊട്ടതോടെയാണിത്.

ഓഹരി 1,15,000 ലേയ്ക്ക് ഉയരുമെന്ന് ഇന്‍ക്രെഡ് ഇക്വിറ്റീസിലെ ഗൗരവ് ബിസ്സ അറിയിച്ചു. സ്വാസ്തിക ഇന്‍വെസ്റ്റ്മാര്‍ട്ടിലെ സന്തോഷ് മീന 1,10,000 രൂപയാണ് ലക്ഷ്യവിലയായി നിശ്ചയിക്കുന്നത്. എയ്ഞ്ചല്‍ വണ്ണിലെ ഓഷോ ക്രിഷന്‍ 1,20,000 സമീപം ഓഹരിയെത്തുമെന്ന് പ്രതീക്ഷിക്കുന്നു.

ഓഹരി അമിത വാങ്ങല്‍,വില്‍പന ഘട്ടത്തിലല്ല. 14 ദിവസ ആര്‍എസ്ഐ 68.98. 70 ആണ് അമിത വാങ്ങല്‍ ഘട്ടത്തെ കുറിക്കുന്ന മേഖല.

ട്രെന്‍ഡ്ലൈന്‍ ഡാറ്റ പ്രകാരം കമ്പനിയുടെ ആവറേജ് പ്രൈസ് ലെവല്‍ 75,400 രൂപയാണ്. 24.92 ശതമാനം വരെ ഉയര്‍ച്ച പ്രതീക്ഷിക്കപ്പെടുന്നു. 0.74 ബിറ്റ ആയതിനാല്‍ ചാഞ്ചാട്ടം കുറവാണ്.

X
Top