അലുമിനിയം ക്യാനുകളുടെ വിതരണം തടസപ്പെട്ടു; രാജ്യത്തെ ഡയറ്റ് കോക്ക് വിതരണത്തില്‍ കടുത്ത ക്ഷാമംഅംഗോള, വെനസ്വേല ക്രൂഡിലേക്ക് തിരിഞ്ഞ് ഇന്ത്യൻ എണ്ണക്കമ്പനികൾഭരണപരിഷ്കാരത്തിന് ബിസിനസ് പോളിസി ആൻഡ് പ്രോസസ് റീഎഞ്ചിനീയറിംഗ് സെൽവിഴിഞ്ഞം തുറമുഖം: കയറ്റുമതി-ഇറക്കുമതി ചരക്ക് പ്രവര്‍ത്തനങ്ങള്‍ക്ക് കസ്റ്റംസ് അനുമതിഇന്ത്യയും ഇസ്രായേലും സ്വതന്ത്ര വ്യാപാര കരാറിലേക്ക്

മോർഗൻ സ്റ്റാൻലി ഗ്രാസിം ഇൻഡസ്ട്രീസിനെ അപ്ഗ്രേഡ് ചെയ്തു

പ്രമുഖ ആഗോള ബ്രോക്കറേജ് ആയ മോർഗൻ സ്റ്റാൻലി ഗ്രാസിം ഇൻഡസ്ട്രീസിൻ്റെ റേറ്റിംഗ് ഉയർത്തി. ‘ഓവർവെയിറ്റ്’ എന്ന റേറ്റിംഗ് ആണ് ഇപ്പോൾ നൽകിയിരിക്കുന്നത്.

ഗ്രാസിം ഇൻഡസ്ട്രീസിന്റെ ഓഹരി വില 3500 രൂപയിലേക്ക് ഉയരുമെന്നാണ് മോർഗൻ സ്റ്റാൻലിയുടെ നിഗമനം. നേരത്തെ മോർഗൻ സ്റ്റാൻലി ഈ ഓഹരിയിൽ ലക്ഷ്യമാക്കിയിരുന്ന വില 2975 രൂപയാണ്.

ചൊവ്വാഴ്ച 2708.50 രൂപയിലാണ് ഗ്രാസിം ഇൻഡസ്ട്രീസിന്റെ ഓഹരി വില ക്ലോസ് ചെയ്തത്. നിലവിലുള്ള നിലവാരത്തിൽ നിന്നും ഓഹരി വില 29 ശതമാനം ഉയരാൻ സാധ്യതയുണ്ടെന്നാണ് മോർഗൻ സ്റ്റാൻലിയുടെ നിഗമനം.

ഗ്രാസിം ഇൻഡസ്ട്രീസിന്റെ പെയിന്റ് ബിസിനസിന്റെ മൂല്യം വിപണി തിരിച്ചറിയാൻ ഇരിക്കുന്നതേയുള്ളൂ എന്ന് മോർഗൻ സ്റ്റാൻലി ചൂണ്ടിക്കാട്ടുന്നു. പെയിന്റ് ബിസിനസ്സിൽ കമ്പനി പ്രതീക്ഷിച്ചതിനേക്കാൾ ഉയർന്ന വിപണി പങ്കാളിത്തമാണ് ആദ്യഘട്ടത്തിൽ നേടിയെടുത്തത്.

മോർഗൻ സ്റ്റാൻലി ഓഹരി വിലയിൽ ഗ്രാസിം ഇൻഡസ്ട്രീസിന്റെ പെയിന്റ് ബിസിനസിന് നൽകിയിരിക്കുന്ന മൂല്യം 150 രൂപയിൽ നിന്നും 360 രൂപയായി ഉയർത്തി.

2027-28 സാമ്പത്തിക വർഷത്തോടെ ഗ്രാസിം ഇൻഡസ്ട്രീസിന്റെ പെയിന്റ് ബിസിനസിൽ നിന്നുള്ള വരുമാനം 7700 കോടി രൂപയായി വളരുമെന്നാണ് മോർഗൻ സ്റ്റാൻലിയുടെ നിഗമനം.

X
Top