റെയില്‍വേയില്‍ 20,800 കോടിയുടെ പദ്ധതികള്‍ക്ക് അനുമതിപെട്രോളിന് അഞ്ച് രൂപയും ഡീസലിന് 23 രൂപയും രൂപയും നഷ്ടമെന്ന് എണ്ണക്കമ്പനികൾമോദി-ഷി കൂടിക്കാഴ്ചക്ക് കളമൊരുങ്ങുന്നു; ഇന്ത്യ-ചൈന ബന്ധം നിര്‍ണായക വഴിത്തിരിവിലേക്ക്എസ്‌ഐപി നിക്ഷേപത്തില്‍ റെക്കോഡ്‌രാജ്യത്ത് ഭക്ഷ്യസുരക്ഷാ പരിശോധന കർശനമാക്കുന്നു

എസ്‌ഐപി നിക്ഷേപത്തില്‍ റെക്കോഡ്‌

മുംബൈ: ഓഗസ്റ്റില്‍ മ്യൂച്വല്‍ ഫണ്ടുകളിലെ സിസ്റ്റമാറ്റിക്‌ ഇന്‍വെസ്റ്റ്‌മെന്റ്‌ പ്ലാന്‍ (എസ്‌ഐപി) വഴിയുള്ള നിക്ഷേപം റെക്കോഡ്‌ നിലവാരത്തില്‍ എത്തി. 32,297 കോടി രൂപയാണ്‌ ഓഗസ്റ്റില്‍ നിക്ഷേപിക്കപ്പെട്ടത്‌. എസ്‌ഐപി നിക്ഷേപം ജൂലൈയില്‍ 31,961 കോടി രൂപയും ജൂണില്‍ 31,781 കോടി രൂപയുമായിരുന്നു.

വാര്‍ഷികാടിസ്ഥാനത്തില്‍ എസ്‌ഐപി നിക്ഷേപത്തില്‍ 14 ശതമാനം വര്‍ധനയാണുണ്ടായത്‌. 2025 ഓഗസ്റ്റില്‍ എസ്‌ഐപി നിക്ഷേപം 28,265 കോടി രൂപയായിരുന്നു. മൊത്തം ഇക്വിറ്റി ഫണ്ട്‌ നിക്ഷേപം ഓഗസ്റ്റില്‍ 19 ശതമാനം വര്‍ധിച്ചു. 29,697 കോടി രൂപയാണ്‌ ഇക്വിറ്റി ഫണ്ടുകളില്‍ കഴിഞ്ഞ മാസമുണ്ടായ അറ്റനിക്ഷേപം. ജൂലൈയില്‍ 24,697 കോടി രൂപയാണ്‌ ഇക്വിറ്റി ഫണ്ടുകളില്‍ നിക്ഷേപിക്കപ്പെട്ടത്‌.

തുടര്‍ച്ചയായി ആറാമത്തെ മാസവും എസ്‌ഐപി നിക്ഷേപം 30,000 കോടി രൂപക്ക്‌ മുകളില്‍ തുടര്‍ന്നു. പോസ്റ്റ്‌ ഓഫീസ്‌ സമ്പാദ്യ പദ്ധതികളിലെയോ ബാങ്കുകളിലെയോ റെക്കറിംഗ്‌ ഡെപ്പോസിറ്റുകളില്‍ എല്ലാ മാസവും നിശ്ചിത തീയതിക്ക്‌ നിശ്ചിത തുക നിക്ഷേപിക്കുന്നതു പോലെ മ്യൂച്വല്‍ ഫണ്ടുകളില്‍ നിക്ഷേപിക്കുന്ന രീതിയാണ്‌ എസ്‌ഐപി. തിരുത്തലുകളെ ഉപയോഗപ്പെടുത്താന്‍ കൂടി രൂപപ്പെടുത്തിയിട്ടുള്ള നിക്ഷേപരീതിയാണ്‌ ഇത്‌.

വിപണി ഇടിയുമ്പോള്‍ കൂടുതല്‍ മ്യൂച്വല്‍ ഫണ്ട്‌ യൂണിറ്റുകള്‍ വാങ്ങാനുള്ള അവസരമാക്കി മാറ്റുകയാണ്‌ എസ്‌ഐപി ചെയ്യുന്നത്‌. ഇതു വഴി നമ്മുടെ നിക്ഷേപ ചെലവ്‌ കുറയ്‌ക്കാനും ദീര്‍ഘകാലാടിസ്ഥാനത്തില്‍ നേട്ടമുണ്ടാക്കാനും കഴിയുന്നു.

ഒന്നിച്ച്‌ വലിയ തുക നിക്ഷേപം നടത്തുന്നതിന്‌ പകരം വിവിധ ഘട്ടങ്ങളിലായി ചെറിയ തുകകള്‍ നിക്ഷേപിക്കുന്നതിലൂടെ സമ്പത്ത്‌ ആര്‍ജിക്കുന്നതിനുള്ള ഏറ്റവും ഫലപ്രദമായ രീതിയാണ്‌ എസ്‌ഐപി.

ഓഹരി വിപണിയുടെ ഉയര്‍ന്ന നിലകളെയും താഴ്‌ന്ന നിലകളെയും ഒരു പോലെ നിക്ഷേപകര്‍ക്ക്‌ ഉപയോഗപ്പെടുത്താനാകുമെന്നതാണ്‌ എസ്‌ഐപിയുടെ മേന്മ.

X
Top