ഇന്ത്യയിലെ കല്‍ക്കരി ഉല്‍പാദനത്തിൽ ജൂലൈയില്‍ 7.51% വര്‍ധനജൂലൈയില്‍ പെട്രോള്‍, ഡീസല്‍ വില്‍പ്പനയില്‍ വന്‍ വര്‍ധനഉപഭോഗ കുതിപ്പില്‍ ഇന്ത്യഇന്ത്യയുടെ പോത്തിറച്ചിക്ക് റെക്കോർഡ് കയറ്റുമതി; മുന്നിൽ ഉത്തർപ്രദേശും ഹരിയാനയുംഎഥനോൾ മിശ്രിത പദ്ധതി ഭക്ഷ്യസുരക്ഷ ഉറപ്പാക്കുമെന്നു കേന്ദ്രം

ഓഹരി വിപണിയിലെ പുതുമുഖങ്ങളിൽ പകുതിയിൽ കൂടുതലും ‘ന്യൂ ജെൻ’

ന്ത്യൻ ഓഹരി വിപണിയിലേക്ക് പുതുതായെത്തുന്നവരിൽ പകുതിയിലേറെയും ജെൻ സീ. ജൂണിൽ പുതുതായി റജിസ്റ്റർ ചെയ്ത 11.6 ലക്ഷം നിക്ഷേപകരിൽ 59 ശതമാനവും 30 വയസ്സിനു താഴെയ്ള്ളവരെന്ന് നാഷനൽ സ്റ്റോക്ക് എക്സ്ചേഞ്ച് (എൻഎസ്ഇ) റിപ്പോർട്ട്.

പുതുതലമുറയ്ക്കിടയിൽ നിക്ഷേപശീലം കുറവാണെന്ന ആക്ഷേപത്തിനിടെയാണ് ഈ കണക്കുകൾ. വിപണിയിൽ റജിസ്റ്റർ ചെയ്ത ആകെ നിക്ഷേപകരു‍െട മൂന്നിലൊന്നും ഈ പ്രായത്തിലുള്ളവരാണ്. 2020 മാർച്ചിലെ കണക്ക് അനുസരിച്ച്, ആകെ നിക്ഷേപകരുടെ 23.5 ശതമാനം മാത്രമായിരുന്നു 30 നു താഴെയുള്ളവർ.

ഓഹരി നിക്ഷേപകരുടെ ശരാശരി പ്രായവും ഈ കാലത്തിനിടയിൽ കുറഞ്ഞു. 2020ൽ ഓഹരി നിക്ഷേപകരുടെ ശരാശരി പ്രായം 38 വയസ്സായിരുന്നു. ഇത് 33 വയസ്സായി കുറഞ്ഞിട്ടുണ്ട്. പ്രായം കുറഞ്ഞ നിക്ഷേപകർ കൂടുതലായി എത്തിയതാണ് ശരാശരി വയസ്സ് കുറയാനുള്ള കാരണം.

വിപണിയിലെ പുതുമുഖങ്ങളുടെ ശരാശരി പ്രായവും കുറഞ്ഞിട്ടുണ്ട്. ശരാശരി 29 വയസ്സുള്ളവരാണ് നേരത്തേ വിപണിയിലേക്ക് എത്തിയിരുന്നത്. ഇന്നത് 27 വയസ്സായി ചുരുങ്ങി. പുതിയ നിക്ഷേപകരിൽ 59 ശതമാനവും 30 വയസ്സിൽ താഴെയുള്ളവരാണ്. അതേസമയം, 60 വയസ്സിനു മുകളിലുള്ളവർ ഓഹരി നിക്ഷേപകരായി റജിസ്റ്റർ ചെയ്യുന്നത് കുറഞ്ഞതായും കണക്കുകൾ പറയുന്നു. പുതിയ നിക്ഷേപകരിൽ ആകെ 2.5 ശതമാനം മാത്രമാണ് 60 വയസ്സിനു മുകളിലുള്ളവർ.

ഓഹരി വിപണിയിൽ റജിസ്റ്റർ ചെയ്ത നിക്ഷേപകരുടെ എണ്ണം 6 വർഷത്തിനിടെ 10 കോടിയാണ് വർധിച്ചത്. 2018-19 സാമ്പത്തിക വർഷത്തിൽ വെറും 2.7 കോടി പേർ മാത്രമാണ് വിപണിയിൽ റജിസ്റ്റർ ചെയ്തിരുന്നത്. 2026 ജൂണിലെ കണക്കു പ്രകാരം ഇത് 13.2 കോടിയായി. എന്നുവച്ചാൽ ഇന്ത്യയിലെ പത്തിലൊരാൾ വീതം വിപണിയിൽ റജിസ്റ്റർ ചെയ്തുവെന്നു വേണം കരുതാൻ.

കോവിഡിനു ശേഷം ഓഹരി വിപണിയിൽ നിക്ഷേപിക്കാൻ തയാറാകുന്നവരുടെ എണ്ണം വല്ലാതെ കൂടി. നിക്ഷേപകരുടെ എണ്ണം ഒരു കോടിയിലെത്താൻ 14 വർഷമെടുത്തു. അടുത്ത കോടിയിലെത്താൻ 6 വർഷവും. പിന്നീടുള്ള കുതിപ്പ് അതിവേഗമായിരുന്നു. നിക്ഷേപകരുടെ എണ്ണത്തിൽ അവസാന കോടി തികഞ്ഞത് വെറും 6 മാസമെടുത്താണെന്നും കണക്ക്.

ഇവരിൽ 4.40 കോടി പേർ സ്ഥിരമായി വ്യാപാരത്തിൽ ഇടപെടുന്ന ‘ആക്ടീവ്’ നിക്ഷേപകരാണ്. ഇവർ കഴിഞ്ഞ വർഷം ഒരിക്കലെങ്കിലും ഓഹരി ഇടപാട് നടത്തിയവരാണ്. 3.5 ലക്ഷം പേർ ക്യാഷ് മാർക്കറ്റിലും 85 ലക്ഷം പേർ ഫ്യൂച്ചർ ആൻഡ് ഓപ്ഷൻസ് വിഭാഗത്തിലും സജീവമാണ്.

ദീർഘകാലത്തേക്കുള്ള സമ്പാദ്യത്തിനു വേണ്ടി അച്ചടക്കത്തോടെ ഓഹരി വാങ്ങി അതിൽ ഹോൾഡ് ചെയ്യുന്നവരാണ് കൂടുതലായും ക്യാഷ് മാർക്കറ്റിലുള്ളത്. എന്നാൽ ഊഹക്കച്ചവടവും മറ്റും നടത്തുന്നവരാണ് എഫ് ആൻഡ് ഒ വിഭാഗത്തിലുള്ളത്. ഇവരിൽ 90 ശതമാനത്തിനും നഷ്ടം സംഭവിക്കാറുണ്ടെന്നാണ് കണക്ക്.

വനിതകളും പിന്നിലല്ല
ഓഹരി നിക്ഷേപകരിൽ വനിതകളുടെ എണ്ണത്തിലും വർധനയുണ്ടായെന്ന് കണക്കുകൾ. ജൂൺ 2026ലെ കണക്കുകൾ പ്രകാരം ആകെ നിക്ഷേപകരിൽ 25 ശതമാനവും വനിതകളാണ്. അതായത് നാല് നിക്ഷേപകരിൽ ഒരാൾ വനിതയാണ്. ഇതിലെ ദേശീയ ശരാശരി 24.9 ശതമാനമാണ്. കേരളത്തിന്റേത് 28.3 ശതമാനവും.

കേരളത്തിൽ 34 ലക്ഷം പേർ ഓഹരി വിപണിയിൽ റജിസ്റ്റർ ചെയ്തിട്ടുണ്ടെന്നാണ് കണക്ക്. 2009-10 സാമ്പത്തിക വർഷത്തിൽ 3.45 ലക്ഷം നിക്ഷേപകരാണ് കേരളത്തിലുണ്ടായിരുന്നത്. ഇത് 2020 സാമ്പത്തിക വർഷത്തിൽ 9 ലക്ഷത്തിലെത്തുകയും കോവിഡിനു ശേഷം കുതിക്കുകയുമായിരുന്നു.

X
Top