സാമ്പത്തിക വളർച്ച 8% വരെ നിലനിർത്താൻ കഴിയുമെന്ന് ആർബിഐ ഗവർണർമൊത്ത വില പണപ്പെരുപ്പം മൂന്ന് മാസത്തെ താഴ്ന്ന നിലയില്‍ലോകത്ത് ഏറ്റവും കൂടുതൽ സ്വർണം ഉൽപ്പാദിപ്പിക്കുന്ന ‘കെജിഎഫി’ൽ നിന്ന് 2022-ൽ ഖനനം ചെയ്തത് 2,26,796 കിലോഗ്രാംക്രൂഡ് ഓയിൽ, ശുദ്ധീകരിച്ച ഭക്ഷ്യ എണ്ണ എന്നിവയുടെ ഇറക്കുമതി നികുതി കേന്ദ്രസർക്കാർ വർധിപ്പിച്ചു2045 ഓടേ രാജ്യത്ത് തൊഴില്‍ രംഗത്തേയ്ക്ക് 18 കോടി ജനങ്ങള്‍ കൂടിയെത്തുമെന്ന് റിപ്പോര്‍ട്ട്

വിദേശത്ത് ഉപരിപഠനം നടത്തുന്നത് 13 ലക്ഷത്തിലധികം ഇന്ത്യന്‍ വിദ്യാര്‍ഥികള്‍

ന്യൂഡൽഹി: വിദേശരാജ്യത്ത് ഉപരിപഠനം നടത്തുന്ന ഇന്ത്യൻ വിദ്യാർഥികളുടെ എണ്ണത്തിൽ ഗണ്യമായ വർധന. കേന്ദ്ര വിദേശകാര്യ സഹമന്ത്രി കീർത്തി വർധൻ സിങ് രാജ്യസഭയിൽ പറഞ്ഞ കണക്കുകൾ പ്രകാരം 2024ൽ 13,35,878 ഇന്ത്യൻ വിദ്യാർഥികളാണ് വിദേശരാജ്യങ്ങളിൽ ഉപരിപഠനം നടത്തുന്നത്.

2023ൽ ഇത് 13,18,955 ആയിരുന്നു. അതിനും മുമ്പ് 2022ൽ 9,07,404 വിദ്യാർഥികളായിരുന്നു വിവിധ രാജ്യങ്ങളിലായി ഉപരിപഠനം നടത്തിയിരുന്നത്.

വിദേശത്തേക്ക് പഠനത്തിനായി പോകുന്ന ഇന്ത്യൻ വിദ്യാർഥികളുടെ കണക്ക് സർക്കാരിന്റെ കൈവശമുണ്ടോയെന്ന ചോദ്യത്തിനു മറുപടിയായാണ് മന്ത്രി രേഖകൾ സഭയിൽ സമർപ്പിച്ചത്.

കണക്കുകൾ പ്രകാരം 2024ൽ ഏറ്റവും കൂടുതൽ ഇന്ത്യൻ വിദ്യാർഥികൾ പഠനം നടത്തുന്നത് കാനഡയിലാണ്. 4,27,000 വിദ്യാർഥികളാണ് കാനഡയിലുള്ളത്.

ഇന്ത്യൻ വിദ്യാർഥികൾ ഉപരിപഠനത്തിനായി തിരഞ്ഞെടുക്കുന്ന രണ്ടാമത്തെ അമേരിക്കയാണെന്നും കണക്കുകൾ വ്യക്തമാക്കുന്നു. 3,37,630 വിദ്യാർഥികളാണ് അമേരിക്കയിലുള്ളത്.

8580 പേർ ചൈനയിലും 900 പേർ ഇസ്രയേലിലും എട്ടുപേർ ഗ്രീസിലും 14 പേർ പാകിസ്താനിലും 2510 പേർ യുക്രൈനിലും പഠനം നടത്തുന്നതായും കേന്ദ്രത്തിന്റെ കണക്കുകളിൽ പറയുന്നു.

X
Top