10 വര്‍ഷ ബോണ്ട് ആദായം മൂന്ന് മാസത്തെ ഉയര്‍ന്ന നിലയില്‍സേവന മേഖല വികാസം ആറ് മാസത്തെ താഴ്ന്ന നിലയില്‍ഇന്ത്യയിലേയ്ക്കുള്ള ക്രൂഡ് ഓയില്‍ ഇറക്കുമതിയിൽ റഷ്യ രണ്ടാമതെത്തിആഗോള സൂചികയില്‍ ഇടം നേടാനാകാതെ ഇന്ത്യന്‍ ബോണ്ടുകള്‍രാജ്യത്തിനുള്ളത് മതിയായ വിദേശ നാണ്യ കരുതല്‍ ശേഖരം – വിദഗ്ധര്‍

ഇന്ത്യയുടെ വളര്‍ച്ചാ അനുമാനം കുറച്ച് മൂഡീസ്

ന്യൂഡല്‍ഹി: പലിശ നിരക്ക് വര്‍ദ്ധന, അസ്ഥിരമായ മണ്‍സൂണ്‍, ആഗോള വളര്‍ച്ചക്കുറവ് എന്നവയുടെ പശ്ചാത്തലത്തില്‍ ഇന്ത്യയുടെ മൊത്ത ആഭ്യന്തര ഉല്‍പ്പാദന (ജിഡിപി) വളര്‍ച്ചാ അനുമാനം കുറച്ചിരിക്കയാണ് പ്രമുഖ റേറ്റിംഗ് ഏജന്‍സിയായ മൂഡീസ്. 2022 കലണ്ടര്‍ വര്‍ഷത്തില്‍ ജിഡിപി 7.7 ശതമാനമാകുമെന്ന് അവര്‍ പറയുന്നു. നേരത്തയുള്ള അനുമാനം 8.3 ശതമാനമായിരുന്നു.

2023 ലെ അനുമാനം 5.4 ശതമാനത്തില്‍ നിന്നും 5.2 ശതമാനമാക്കി കുറയ്ക്കാനും മൂഡീസ് തയ്യാറായി. വളര്‍ച്ചയും പണപ്പെരുപ്പവും സന്തുലിതമാക്കാനുള്ള ശ്രമത്തിലാണ് റിസര്‍വ് ബാങ്ക് (ആര്‍ബിഐ). എന്നാല്‍ ഉയര്‍ന്ന പണപ്പെരുപ്പം, രൂപയുടെ വിലയിടിവ് എന്നിവ വെല്ലുവിളി ഉയര്‍ത്തുന്നു. 2022-23 ഗ്ലോബല്‍ മാക്രോ ഔട്ട്‌ലുക്ക് അപ്‌ഡേറ്റില്‍ റേറ്റിംഗ് ഏജന്‍സി പറഞ്ഞു.

വര്‍ഷത്തിന്റെ രണ്ടാം പകുതിയിലും അടുത്ത വര്‍ഷവും പണപ്പെരുപ്പ സമ്മര്‍ദം ദുര്‍ബലമാകുമെന്ന് റിപ്പോര്‍ട്ട് പറയുന്നു.കൂടാതെ, സ്വകാര്യമേഖലയിലെ കാപെക്‌സ് സൈക്കിള്‍ ശക്തി പ്രാപിക്കുകയും ആഗോള ചരക്ക് വില കുറയുകയും ചെയ്താല്‍ പ്രവചിച്ചതിനേക്കാള്‍ കൂടുതല്‍ വളര്‍ച്ചയുണ്ടാകും.

‘2022-23 സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ നാല് മാസങ്ങളില്‍ ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥ ശക്തമായി തുടരുകയാണ്. സേവന,നിര്‍മ്മാണ, സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ ഉയരുന്നു,’ പിഎംഐ, ശേഷി വിനിയോഗം, മൊബിലിറ്റി, ടാക്‌സ് ഫയലിംഗും ശേഖരണവും, ബിസിനസ് വരുമാനവും, ക്രെഡിറ്റ് സൂചകങ്ങള്‍ എന്നിവയുടെ മികച്ച പ്രകടനം ചൂണ്ടിക്കാട്ടി റിപ്പോര്‍ട്ട് പറഞ്ഞു.

X
Top