ചില്ലറ വില സൂചിക 5.22 ശതമാനമായി താഴ്ന്നുഇന്ത്യക്കാർക്കുള്ള തൊഴിൽ വീസ നിയമങ്ങൾ കർശനമാക്കി സൗദി അറേബ്യരാജ്യത്തെ പണപ്പെരുപ്പം സ്ഥിരത കൈവരിക്കുമെന്ന് റിപ്പോര്‍ട്ട്ധനലക്ഷ്മി ബാങ്ക് അവകാശ ഓഹരി വില്പനയിൽ പങ്കാളിത്തമേറുന്നുകേരളത്തിൽ പണപ്പെരുപ്പം മേലോട്ട്

റിയൽ എസ്റ്റേറ്റ് രംഗത്തേക്ക് പണം ഒഴുകുന്നു

പൂനെ: ഇന്ത്യയിലെ റിയൽ എസ്റ്റേറ്റ് രംഗത്തേക്ക് പണം ഒഴുക്കി നിക്ഷേപകർ. വിവിധ ഇൻവെസ്റ്റ്മൻ്റ് ഫണ്ടുകളിൽ നിന്ന് കഴിഞ്ഞ 10 വർഷത്തിനുള്ളിൽ 75,500 കോടി രൂപയുടെ നിക്ഷേപമാണ് റിയൽ എസ്റ്റേറ്റ് രംഗത്ത് എത്തിയത്.

റിയൽ എസ്റ്റേറ്റ് കമ്പനികളുടെ ഓഹരി നിക്ഷേപത്തിലും വർധനയുണ്ട്. 2024-ൽ വിവിധ കമ്പനികളിലെ ഓഹരി നിക്ഷേപം 1000 കോടി ഡോളർ കടന്നു. ആഭ്യന്തര നിക്ഷേപകരും സ്ഥാപന നിക്ഷേപകരും മാത്രമല്ല വിദേശ നിക്ഷേപകരും ഓഹരി വിപണിയിലേക്ക് പണം ഒഴുക്കുന്നു.

310 കോടി ഡോളറാണ് വിദേശ നിക്ഷേപകർ ഒഴുതിയത്. ആഭ്യന്ത നിക്ഷേപക‍ർ 600 കോടി ഡോളർ ഒഴുക്കിയതായാണ് റിപ്പോർട്ടുകൾ.

ഇന്ത്യയിൽ ആൾട്ടർനെറ്റീവ് ഇൻവെസ്റ്റ്മൻ്റ് ഫണ്ടുകൾ ഏതാനും വർഷങ്ങൾക്കിടയിൽ ശക്തമായതായി റിയൽ എസ്റ്റേറ്റ് കൺസൾട്ടൻ്റ് സ്ഥാപനമായ അനറോക്ക് പറയുന്നു. രാജ്യത്തെ ഏറ്റവും ആക‍ർഷകമായ നിക്ഷേപ മേഖലകളിൽ ഒന്നായി ഇപ്പോൾ റിയൽ എസ്റ്റേറ്റ് രംഗം മാറിയിട്ടുണ്ട്.

ഡിമാൻഡ് ഉയരുന്നു
ആൾട്ടർനേറ്റീവ് ഇൻവെസ്റ്റ്‌മെൻ്റ് ഫണ്ടുകൾ 10 വർഷത്തിനുള്ളിൽ ഇന്ത്യൻ റിയൽ എസ്റ്റേറ്റ് വിപണിയിൽ 75,500 കോടി രൂപയോളമാണ് നിക്ഷേപിച്ചത്. എല്ലാ മേഖലകളിലുമുള്ള നിക്ഷേപകർ റിയൽ എസ്റ്റേറ്റിനും മുൻതൂക്കം നൽകുന്നുണ്ട്.

2025 സാമ്പത്തിക വ‍ർഷത്തിൻ്റെ പകുതി വരെ മാത്രം ആൾട്ടർനെറ്റീവ് ഇൻവെസ്റ്റ്മൻ്റ് ഫണ്ടുകൾ വിവിധ മേഖലകളിൽ 4.49 ലക്ഷം കോടി രൂപയുടെ നിക്ഷേപം നടത്തി. ഇതിൽ ഏറ്റവും ഉയർന്ന നിക്ഷേപം റിയൽ എസ്റ്റേറ്റ് മേഖലയിലാണ്.

ഇത് 17 ശതമാനമാണ്. 75,468 കോടി രൂപയോളം നിക്ഷേപം വരുമിത്. ഐടി,ഐടി അധിഷ്ഠിത സ്ഥാപനങ്ങൾ, ധനകാര്യ സേവന കമ്പനികൾ, ബാങ്കുകൾ, ഫാർമ, എഫ്എംസിജി മേഖല, റീട്ടെയിൽ രംഗം, പുനരുപയോഗ ഊർജം മേഖല തുടങ്ങിയവയാണ് കൂടുതൽ എഐഎഫ് നിക്ഷേപമൊഴുകിയ മറ്റ് മേഖലകൾ.

റിയൽ എസ്റ്റേറ്റ് മേഖലയിലെ നിക്ഷേപം 2024 സാമ്പത്തിക വർഷാവസാനത്തോടെ 75,468 കോടി രൂപയിൽ നിന്ന് 75,468 കോടി രൂപയായി ഉയർന്നു. 10 ശതമാനം വളർച്ചയാണുണ്ടായിരിക്കുന്നത്. റിയൽ എസ്റ്റേറ്റ് ഫണ്ടുകൾ, പ്രൈവറ്റ് ഇക്വിറ്റി, ഡെറ്റ് ഫണ്ടുകൾ, ഫണ്ട് ഓഫ് ഫണ്ടുകൾ എന്നിവയെല്ലാം ആൾട്ടർനേറ്റീവ് ഫണ്ടുകളിൽ ഉൾപ്പെടുന്നു.

സ്ഥല വില ഉയരും
മുൻനിര ഇന്ത്യൻ നഗരങ്ങളിൽ സ്ഥല വില ഉയരുകയാണ്. 11 ശതമാനമാണ് ഒറ്റ വർഷത്തിനുള്ളിലെ ശരാശരി വില വ‍ർധന.

ഡൽഹി എൻസിആറിൽ ആണ് ഏറ്റവും ഉയർന്ന വില വർധന. വർഷം തോറും 32 ശതമാനമാണ് വില ഉയരുന്നത്. 2025ലും വില വർധന തുടരുമെന്നാണ് സൂചന.

X
Top