Alt Image
കേരളം നിക്ഷേപസൗഹൃദസംസ്ഥാനമായി മാറിക്കഴിഞ്ഞെന്ന് മുഖ്യമന്ത്രിഇന്ത്യയില്‍ നിന്നുള്ള ഇലക്ട്രോണിക്സ് കയറ്റുമതി വര്‍ധിക്കുമെന്ന് റിപ്പോര്‍ട്ട്ഒരു ലക്ഷം കോടിയുടെ അർബൻ ചലഞ്ച് ഫണ്ടിന് അംഗീകാരം; നഗരവികസനത്തിന് മണി ചലഞ്ചുമായി കേന്ദ്രംഇന്ത്യ ഏറ്റവും കൂടുതൽ എണ്ണ വാങ്ങുന്നത് സൗദിയിൽ നിന്ന്റഷ്യൻ ക്രൂഡ് ഓയിൽ വാങ്ങുന്നത് അവസാനിപ്പിക്കുമെന്ന് ഇന്ത്യ ഉറപ്പു നൽകിയെന്ന് യുഎസ്

വില വര്‍ധനവ് പ്രഖ്യാപിച്ച് മെഴ്‌സിഡീസ്

ന്ത്യയിലെ ആഡംബര വാഹന വിപണിയുടെ മേധാവിത്വം ജർമൻ ആഡംബര വാഹന നിർമാതാക്കളായ മെഴ്സിഡീസ് ബെൻസിന് സ്വന്തമാണ്.

നിരവധി മോഡലുകളുമായി നിരത്തുകളില്‍ സജീവമായിട്ടുള്ള മെഴ്സിഡീസ് തങ്ങളുടെ വാഹന നിരയിലെ എല്ലാ മോഡലുകളുടെയും വില വർധിപ്പിക്കാനൊരുങ്ങുകയാണ്.

രണ്ട് ഘട്ടങ്ങളിലായാണ് വാഹനങ്ങളുടെ വില വർധിപ്പിക്കുകയെന്നാണ് മെഴ്സിഡീസ് അറിയിച്ചിരിക്കുന്നത്. ഇതില്‍ ഒന്നാംഘട്ട വില വർധനവ് ജൂണ്‍ ഒന്നിന് പ്രാബല്യത്തില്‍ വരും.

മെഴ്സിഡീസ് ബെൻസ് സി-ക്ലാസ്, ഇ-ക്ലാസ്, ജിഎല്‍സി, ജിഎല്‍ഇ, ജിഎല്‍എസ്, ഇക്യുഎസ്, മെയ്ബ എസ് ക്ലാസ് എന്നീ മോഡലുകളുടെ ഏതാനും വേരിയന്റുകളുടെ വിലയാണ് ജൂണ്‍ ഒന്ന് മുതല്‍ വർധിപ്പിക്കുന്നത്.

മറ്റുള്ളവയുടെ വിലയില്‍ സെപ്റ്റംബർ മാസത്തില്‍ മാറ്റമുണ്ടായേക്കുമെന്നാണ് റിപ്പോർട്ടുകള്‍. മെഴ്സിഡീസ് വാഹനങ്ങള്‍ സ്വന്തമാക്കാനൊരുങ്ങുന്ന ഉപയോക്താക്കള്‍ക്ക് കൃത്യമായി പ്ലാൻ ചെയ്യുന്നതിനായാണ് രണ്ട് ഘട്ടങ്ങളിലായി വില വർധനവ് നടപ്പാക്കുന്നതെന്നാണ് മെഴ്സിഡീസ് അറിയിച്ചിരിക്കുന്നത്.

രൂപയുടെ വിനിമയ നിരക്കിലുണ്ടായ മാറ്റത്തെ തുടർന്ന് വാഹനങ്ങള്‍ ഇറക്കുമതി ചെയ്യുന്നതിലും ഇന്ത്യയില്‍ അസംബിള്‍ ചെയ്യുന്ന വാഹനങ്ങളുടെ പാർട്സുകള്‍ ഇറക്കുമതി ചെയ്യുന്നതിലുമുണ്ടായ ഭാരിച്ച ചെലവിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോള്‍ വില വർധനവ് വരുത്തുന്നതെന്നാണ് മെഴ്സിഡീസ് അറിയിച്ചിരിക്കുന്നത്.

പ്രദേശികമായ ഉത്പാദനം വർധിപ്പിച്ച്‌ ചെലവ് നിയന്ത്രിക്കാൻ കമ്പനി ശ്രമിക്കുന്നുണ്ടെങ്കിലും ചെറിയൊരു വില വർധനവ് അനിവാര്യമാണെന്നും മെഴ്സിഡീസ് അഭിപ്രായപ്പെടുന്നു.

90,000 രൂപ മുതല്‍ 12.2 ലക്ഷം രൂപയുടെ വരെ വില വർധനവാണ് മെഴ്സിഡീസ് വാഹനങ്ങള്‍ വരുത്തുന്നത്. ബെൻസ് സി-ക്ലാസിന്റെ വിലയിലാണ് 90,000 രൂപയുടെ വർധനവ് വരുത്തുന്നത്. 60.3 ലക്ഷം രൂപയായിരിക്കും ഈ വാഹനത്തിന്റെ പുതിയ പ്രാരംഭ വില.

മെഴ്സിഡീസ് വാഹന നിരയിലെ അത്യാഡംബര മോഡലായ മെയ്ബ എസ് ക്ലാസ് എസ് 680 സെഡാൻ മോഡലിന്റെ വിലയിലാണ് ഏറ്റവും വലിയ വർധനവ് ഉണ്ടാകുന്നത്. 12.2 ലക്ഷം രൂപ. 3.60 കോടിയിലാണ് പുതിയ വില ആരംഭിക്കുന്നത്.

മെഴ്സിഡീസ് ജിഎല്‍സി 300 ഫോർമാറ്റിക് മോഡലിന് 1.5 ലക്ഷം രൂപയാണ് വർധിപ്പിക്കുന്നത്. 78.3 ലക്ഷം രൂപയാണ് ഈ വാഹനത്തിന്റെ വർധിപ്പിച്ച വില. ഇ-ക്ലാസിന്റെ വിലയില്‍ രണ്ടുലക്ഷം രൂപയുടെ വർധവുണ്ടാകും.

81.5 ലക്ഷം രൂപയിലാണ് ജൂണ്‍ ഒന്ന് മുതല്‍ ഇ-ക്ലാസിന്റെ വില ആരംഭിക്കുക. ജിഎല്‍ഇ 300ഡി എഎംജി ലൈനിന് 2.5 ലക്ഷം രൂപയും ഇക്യുഎസ് 450-ക്ക് മൂന്നുലക്ഷം രൂപയും ജിഎല്‍എസ്450-ക്ക് 3.1 ലക്ഷം രൂപയുമാണ് വർധിപ്പിക്കുന്നതെന്നാണ് മെഴ്സിഡീസ് അറിയിച്ചിരിക്കുന്നത്.

X
Top