Alt Image
വീടും ഭൂമിയും വിൽക്കുമ്പോഴുള്ള ഇൻഡക്സേഷൻ എടുത്ത് കളഞ്ഞത് ബാദ്ധ്യതയാകും; റി​യ​ൽ​ ​എ​സ്‌​റ്റേ​റ്റ് ​മേഖലയുടെ ഭാവിയിൽ ആ​ശ​ങ്ക​യോടെ നി​ക്ഷേ​പ​ക​ർവമ്പൻ കപ്പൽ കമ്പനികൾ വിഴിഞ്ഞത്തേക്ക് എത്തുന്നുചൈനീസ് കമ്പനികളുടെ നിക്ഷേപ നിയന്ത്രണങ്ങള്‍ ലഘൂകരിക്കുന്നുധാതുക്കള്‍ക്ക്‌ നികുതി ചുമത്താന്‍ സംസ്ഥാനങ്ങള്‍ക്ക് അധികാരമുണ്ട്: സുപ്രീംകോടതിഭക്ഷ്യ വിലക്കയറ്റം നേരിടാൻ 10,000 കോടിയുടെ പദ്ധതിയുമായി സര്‍ക്കാര്‍

2023 സാമ്പത്തികവര്‍ഷത്തില്‍ മാരുതി സുസുക്കി നടത്തിയത് റെക്കോര്‍ഡ് വില്‍പന

ന്യൂഡല്‍ഹി: മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡ് 2022-23ല്‍ 19 ലക്ഷത്തിലധികം വാഹനങ്ങള്‍ വില്‍പന നടത്തി. സര്‍വകാല റെക്കോര്‍ഡാണിത്. 2023 മാര്‍ച്ചില്‍ മാത്രം 170,071 യൂണിറ്റുകളാണ് നിരത്തിലിറക്കിയത്.

ഇതില്‍ ആഭ്യന്തര വില്‍പ 136,787 യൂണിറ്റുകളും ഒഇഎം വില്‍പന 3165 യൂണിറ്റുകളും കയറ്റുമതി 30119 യൂണിറ്റുകളുമാണ്. എക്കാലത്തെയും ഉയര്‍ന്ന പ്രതിമാസ കയറ്റുമതിയാണ് കഴിഞ്ഞമാസം രേഖപ്പെടുത്തിയത്. മുഴുവന്‍ വര്‍ഷത്തില്‍ 1966164 യൂണിറ്റുകളുടെ എക്കാലത്തേയും ഉയര്‍ന്ന വില്‍പന നടത്തി.

ആഭ്യന്തര വില്‍പന 1644876 യൂണിറ്റുകളും ഒഇഎം വില്‍പന 61995 യൂണിറ്റുകളും എക്കാലത്തേയും കയറ്റുമതി 259333 യൂണിറ്റുകളും. 2021-22 നെ അപേക്ഷിച്ച് 20.5 ശതമാനം അധികം മാരുതി വാഹനങ്ങള്‍ മുന്‍ സാമ്പത്തികവര്‍ഷത്തില്‍ നിരത്തിലറങ്ങി.

ഇലക്ട്രോണിക് ഘടകങ്ങളുടെ ലഭ്യതക്കുറവ് ഉത്പാദനത്തെ മന്ദീഭവിപ്പിച്ചെങ്കിലും പ്രതിസന്ധി മറികടക്കാനായെന്ന് കമ്പനി അറിയിക്കുന്നു. വിഭാഗങ്ങളായി തരംതരിക്കുമ്പോള്‍ മിനി + കോംപാക്റ്റ് കാര്‍ വില്‍പ്പന മാര്‍ച്ചില്‍ 83,414 യൂണിറ്റാണ്. മുന്‍വര്‍ഷത്തിലിത് 97805 യൂണിറ്റുകളായിരുന്നു.

ലൈറ്റ് വാണിജ്യ വാഹനങ്ങള്‍ (യാത്ര വാഹനങ്ങളും ലൈറ്റ് വാണിജ്യ വാഹനങ്ങളും ) 136787 എണ്ണം വിറ്റഴിച്ചു. ഇത് മുന്‍വര്‍ഷത്തിലും സമാനമാണ്. 143899 യൂണിറ്റുകളാണ് കഴിഞ്ഞ സാമ്പത്തികവര്‍ഷം ആഭ്യന്തരമായി വിറ്റത്.

മിനി, കോംപാക്റ്റ് വിഭാഗത്തിലെ വില്‍പ്പന 14 ശതമാനത്തിലധികം ഇടിഞ്ഞ് 83,714 യൂണിറ്റിലെത്തി.

X
Top