റിയല്‍ എസ്റ്റേറ്റ് കമ്പനികള്‍ക്ക് സുപ്രീം കോടതിയുടെ താക്കീത്കൊച്ചി വിമാനത്താവളത്തിലെ ഭാവി വികസന പദ്ധതികള്‍ തയാറാക്കുന്നതിന് 6.64 കോടിയുടെ കരാർഗോതമ്പ് കയറ്റുമതി നിയന്ത്രണങ്ങൾ നീക്കി കേന്ദ്രസർക്കാർ; ആഭ്യന്തര വിപണിയിൽ വില കുതിച്ചുയരുന്നുഇന്ത്യയുടെ ക്രെഡിറ്റ് റേറ്റിംഗ് ഉയർത്തി ജപ്പാൻ ക്രെഡിറ്റ് റേറ്റിംഗ് ഏജൻസി; ഇന്ത്യയിപ്പോൾ ‘സ്ഥിരതയാർന്നത്’ എന്ന ഗണത്തിൽഇന്ത്യൻ ഇ-കൊമേഴ്‌സ് വിപണി 345 ബില്യൺ ഡോളറിലെത്തുമെന്ന് റിപ്പോർട്ട്

ജിയോ ക്രെഡിറ്റിൽ 49.9% വരെ ഓഹരി പങ്കാളിത്തം സ്വന്തമാക്കാൻ ബാങ്ക് ഓഫ് അമേരിക്ക

മുംബൈ: ജിയോ ഫിനാൻഷ്യൽ സർവീസസ് ലിമിറ്റഡിന്റെ (JFSL) പൂർണ ഉടമസ്ഥതയിലുള്ള നോൺ-ബാങ്കിംഗ് ഫിനാൻഷ്യൽ കമ്പനിയായ ‘ജിയോ ക്രെഡിറ്റ് ലിമിറ്റഡിൽ’ (JCL) 49.9% വരെ പങ്കാളിത്തം സ്വന്തമാക്കാൻ ബാങ്ക് ഓഫ് അമേരിക്ക കോർപറേഷനുമായി (BofA) ധാരണയായി. ഇക്വിറ്റി ഓഹരികളുടെയും വാറന്റുകളുടെയും പ്രിഫറൻഷ്യൽ അലോട്ട്‌മെന്റിലൂടെയാണ് ഈ പങ്കാളിത്തം.

ജെഎഫ്എസ്എല്ലിന്റെ ഡിജിറ്റൽ മുൻതൂക്കവും ഇന്ത്യൻ വിപണിയിലെ പരിചയസമ്പത്തും ബാങ്ക് ഓഫ് അമേരിക്കയുടെ ആഗോള സേവന മികവുമായി ഈ സംരംഭം കൂട്ടിച്ചേർക്കും. അത്യാധുനിക ഡിജിറ്റൽ സംവിധാനങ്ങൾ, സാങ്കേതികവിദ്യ, വായ്പാ സൗകര്യങ്ങൾ, മികച്ച റിസ്ക് മാനേജ്മെന്റ് എന്നിവയിലൂടെ ഉപഭോക്താക്കളുടെ സാമ്പത്തിക ജീവിതം മെച്ചപ്പെടുത്തുകയാണ് ഇരു കമ്പനികളുടെയും ലക്ഷ്യം.

പ്രവർത്തനം തുടങ്ങി വെറും രണ്ട് വർഷത്തിനുള്ളിൽ, അതായത് 2026 ജൂൺ 30 വരെയുള്ള കണക്കനുസരിച്ച് 30,667 കോടി രൂപയുടെ അസറ്റ് അണ്ടർ മാനേജ്‌മെന്റ് കൈവരിച്ച ഇന്ത്യയിലെ ഏറ്റവും വേഗത്തിൽ വളരുന്ന എൻബിഎഫ്സികളിലൊന്നാണ് ജിയോ ക്രെഡിറ്റ് ലിമിറ്റഡ്.

ഈ ഘട്ടത്തിൽ ബാങ്ക് ഓഫ് അമേരിക്ക നൽകുന്ന 18,268 കോടി രൂപയുടെ നിക്ഷേപം വഴി തുടക്കത്തിൽ 26.5% ഓഹരി പങ്കാളിത്തം ലഭിക്കും. വാറന്റുകൾ പൂർണ്ണമായി ഉപയോഗപ്പെടുത്തുന്നതോടെ ഇത് 49.9% ആയി ഉയരും. നിയമാനുസൃതമായ അനുമതികൾക്ക് വിധേയമായായിരിക്കും ഇടപാടുകൾ നടക്കുക.

കരാർ പ്രകാരം ജിയോ ക്രെഡിറ്റിന്റെ ഭരണസമിതിയിൽ ഇരു കമ്പനികൾക്കും തുല്യ പ്രാതിനിധ്യമുണ്ടായിരിക്കും. നിലവിലെ മാനേജ്‌മെന്റ് ടീം തന്നെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത് തുടരും.

X
Top