റിയല്‍ എസ്റ്റേറ്റ് കമ്പനികള്‍ക്ക് സുപ്രീം കോടതിയുടെ താക്കീത്കൊച്ചി വിമാനത്താവളത്തിലെ ഭാവി വികസന പദ്ധതികള്‍ തയാറാക്കുന്നതിന് 6.64 കോടിയുടെ കരാർഗോതമ്പ് കയറ്റുമതി നിയന്ത്രണങ്ങൾ നീക്കി കേന്ദ്രസർക്കാർ; ആഭ്യന്തര വിപണിയിൽ വില കുതിച്ചുയരുന്നുഇന്ത്യയുടെ ക്രെഡിറ്റ് റേറ്റിംഗ് ഉയർത്തി ജപ്പാൻ ക്രെഡിറ്റ് റേറ്റിംഗ് ഏജൻസി; ഇന്ത്യയിപ്പോൾ ‘സ്ഥിരതയാർന്നത്’ എന്ന ഗണത്തിൽഇന്ത്യൻ ഇ-കൊമേഴ്‌സ് വിപണി 345 ബില്യൺ ഡോളറിലെത്തുമെന്ന് റിപ്പോർട്ട്

ഓപ്പൺഎഐക്ക് വൻ തിരിച്ചടി! സാം ആൾട്ട്മാന്റെ വലംകൈ ബ്രാഡ് ലൈറ്റ്‌ക്യാപ് കമ്പനി വിടുന്നു

മുൻനിര നിർമിത ബുദ്ധി സ്റ്റാർട്ടപ്പായ ഓപ്പൺഎഐയുടെ മുൻ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസറും സഹസ്ഥാപകൻ സാം ആൾട്ട്മാന്റെ വിശ്വസ്തനുമായ ബ്രാഡ് ലൈറ്റ്‌ക്യാപ് കമ്പനി വിടുന്നതായി പ്രഖ്യാപിച്ചു. എട്ടുവർഷത്തെ സേവനത്തിനു ശേഷമാണ് അദ്ദേഹത്തിന്റെ ഈ പടിയിറക്കം. സ്വന്തമായി പുതിയ സംരംഭം തുടങ്ങുന്നതിനു വേണ്ടിയാണ് താൻ ഓപ്പൺഎഐ വിടുന്നതെന്ന് ലൈറ്റ്‌ക്യാപ് വ്യക്തമാക്കിയിട്ടുണ്ട്.

2018-ൽ ഓപ്പൺഎഐയിൽ ചേർന്ന ലൈറ്റ്‌ക്യാപ്, കമ്പനിയുടെ വളർച്ചയിൽ നിർണായക പങ്കുവഹിച്ച വ്യക്തിയാണ്. ഗവേഷണ സ്ഥാപനമായിരുന്ന ഓപ്പൺഎഐയെ വലിയ ബിസിനസ് പങ്കാളിത്തങ്ങളിലൂടെ ഇന്നത്തെ നിലയിലേക്ക് വളർത്തിയെടുക്കാൻ അദ്ദേഹത്തിന്റെ നേതൃത്വത്തിന് സാധിച്ചു.

നാലുവർഷത്തോളം കമ്പനിയുടെ ചീഫ് ഫിനാൻഷ്യൽ ഓഫീസറായി സേവനമനുഷ്ഠിച്ച ശേഷമാണ് അദ്ദേഹം സി.ഒ.ഒ. പദവിയിലെത്തിയത്. കഴിഞ്ഞ ഏപ്രിൽ മാസം മുതൽ അദ്ദേഹം കമ്പനിയുടെ പ്രത്യേക പ്രോജക്റ്റുകളുടെ ചുമതലയിലേക്ക് മാറിയിരുന്നു.

‘എക്സി’ൽ പങ്കുവെച്ച പോസ്റ്റിലാണ് താൻ കമ്പനി വിടുന്ന വിവരം ലൈറ്റ്‌ക്യാപ് വെളിപ്പെടുത്തിയത്. പിന്നാലെ അദ്ദേഹത്തിന് നന്ദി അറിയിച്ച് ഓപ്പൺഎഐ സി.ഇ.ഒ’ സാം ആൾട്ട്മാൻ രംഗത്തെത്തി. ഓപ്പൺഎഐയുടെ ആദ്യകാല ചർച്ചകളെക്കുറിച്ചും ഇതൊരു ഭ്രാന്തൻ ആശയമെന്ന് അന്ന് പലരും തള്ളിക്കളഞ്ഞപ്പോഴും ലൈറ്റ്‌ക്യാപ് അതിനെ കൃത്യമായി മനസ്സിലാക്കി കൂടെനിന്നതും ആൾട്ട്മാൻ ഓർത്തെടുത്തു. അദ്ദേഹം ഇല്ലാതെ ഓപ്പൺഎഐ ഈ നിലയിൽ എത്തില്ലായിരുന്നുവെന്നും ആൾട്ട്മാൻ കൂട്ടിച്ചേർത്തു.

നേരത്തേ വൈ കോംബിനേറ്റർ എന്ന സ്റ്റാർട്ടപ്പ് ആക്സിലറേറ്റർ തുടങ്ങിയ കാലം മുതൽ തന്നെ സാം ആൾട്ട്മാനും ലൈറ്റ്‌ക്യാപ്പും തമ്മിൽ അടുത്ത ബന്ധമുണ്ട്. മുൻപ് ഡ്രോപ്പ്ബോക്സ്, ജെപി മോർഗൻ എന്നീ പ്രമുഖ സ്ഥാപനങ്ങളിലും ലൈറ്റ്‌ക്യാപ് പ്രവർത്തിച്ചിട്ടുണ്ട്.

ഓപ്പൺഎഐ ഈ വർഷം അവസാനത്തോടെ ഓഹരി വിപണിയിൽ പ്രവേശിക്കാനിരിക്കെയാണ് ഈ സുപ്രധാന മാറ്റം. നിലവിൽ 852 ബില്യൺ ഡോളർ മൂല്യമുള്ള കമ്പനി, ഐപിഒയ്ക്ക് ശേഷം ഒരു ട്രില്യൺ ഡോളർ മൂല്യത്തിലേക്ക് ഉയരുമെന്നാണ് പ്രതീക്ഷിക്കുന്നത്. എന്നാൽ, ഇതിനു തൊട്ടുമുൻപായി കമ്പനിയിലെ ഉന്നത ഉദ്യോഗസ്ഥരുടെ വലിയൊരു നിര തന്നെ പുറത്തുപോവുകയാണ്.‌

അടുത്തിടെ എഐ ഗവേഷക നവോമി ബാഷ്കൻസ്‌കി, എഐ എത്തിക്‌സ് ലീഡ് ക്ലോയി ബക്കലാർ, സേഫ്റ്റി വിഭാഗം തലവൻ ജൊഹാനസ് ഹെയ്‌ഡെക്കെ, സോറ എഐ വിഭാഗം മേധാവി ബിൽ പീബിൾസ് എന്നിവരും കമ്പനി വിട്ടിരുന്നു.

X
Top