സ്വർണ ഇറക്കുമതി തീരുവ കുറച്ചേക്കും; 15 ശതമാനത്തിൽ നിന്ന് 6 ശതമാനമാക്കാൻ കേന്ദ്രം ആലോചിക്കുന്നുജിഎസ്ടി പരിഷ്‌കാരം: വിലക്കുറവിന്റെ നേട്ടം ലഭിച്ചില്ലെന്ന പരാതി അന്വേഷിക്കാൻ കൗൺസിൽവില്പനയിൽ ഇടിവ്: ഉപഭോക്താക്കളെ ആകർഷിക്കാൻ മൊബൈൽ ഫോണിന്റെ ജിഎസ്ടി കുറച്ചേക്കുംബാറ്ററി ഭാഗങ്ങളുടെ ഉത്പാദനം: 13,000 കോടിയുടെ ഇൻസന്റീവുമായി കേന്ദ്രസർക്കാർഓണക്കാലത്ത് മികച്ച വിൽപ്പനയുമായി മില്‍മ

അനിശ്ചിതത്വം നിറഞ്ഞ് ഇന്ത്യൻ ഓഹരി സൂചികകള്‍

മുംബൈ: തുടര്‍ച്ചയായ മൂന്നാം സെഷനിലും ദിശ വ്യക്താകാതെ അനിശ്ചിതത്വം നിറഞ്ഞ് ഓഹരി വിപണി സൂചികകള്‍. ഇടിവില്‍ തുടങ്ങിയ വിപണികള്‍ പിന്നീട് ഇടയ്ക്ക് നേട്ടത്തിലേക്ക് നീങ്ങിയെങ്കിലും നേരിയ കയറ്റവും ഇറക്കവുമായി മുന്നോട്ടുനീങ്ങി. തുടർച്ചയായ വിദേശ ഫണ്ട് ഒഴുക്കിന്‍റെയും ആഗോള വിപണിയിൽ നിന്നുള്ള സമ്മിശ്ര പ്രവണതകളും നിക്ഷേപകരെ സ്വാധീനിച്ചു.

നിഫ്റ്റി 48.2 പോയിന്‍റ് (0.25%) ഇടിവോടെ 19395.30ലും സെന്‍സെക്സ് 143.41 പോയിന്‍റ് (0 .22%) ഇടിവോടെ 64832 .20ലും ആണ് വ്യാപാരം അവസാനിപ്പിച്ചത്.

മഹീന്ദ്ര ആൻഡ് മഹീന്ദ്ര, പവർ ഗ്രിഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യ, ഇൻഡസിന്ദ് ബാങ്ക്, ടാറ്റ മോട്ടോഴ്സ്, ലാർസൻ ആൻഡ് ടൂബ്രോ തുടങ്ങിയ ഓഹരികളാണ് മികച്ച നേട്ടം സ്വന്തമാക്കിയ പ്രധാന ഓഹരികള്‍.

ഹിന്ദുസ്ഥാൻ യൂണിലിവർ, ടെക് മഹീന്ദ്ര, ഇൻഫോസിസ്, റിലയൻസ് ഇൻഡസ്ട്രീസ്, ബജാജ് ഫിനാൻസ് തുടങ്ങിയവയാണ് വലിയ ഇടിവ് നേരിട്ട പ്രധാന ഓഹരികള്‍.

ഏഷ്യൻ വിപണികളിൽ, സിയോൾ, ടോക്കിയോ, ഷാങ്ഹായ് എന്നിവ പോസിറ്റിവായാണ് വ്യാപാരം അവസാനിപ്പിച്ചത്. ഹോങ്കോംഗ് താഴ്ന്ന നിലയിലാണ്.

X
Top