ദീപാവലി, ദസറ ഉത്സവകാലം: പഞ്ചസാര ന്യായ വിലയ്ക്ക് വിൽപന നടത്താൻ മില്ലുകൾക്ക് നിർദേശംജിഎസ്ടി വളര്‍ച്ച കണക്കില്‍ പാളിച്ചയില്ലെന്ന് കേന്ദ്രംരാജ്യത്ത് കൽക്കരി ക്ഷാമം രൂക്ഷംഓൺലൈൻ ഷോപ്പിംഗിലെ തട്ടിപ്പുകൾ പൂട്ടാൻ കേന്ദ്രം; പുതിയ ചട്ടങ്ങൾ 2027 മുതൽ പ്രാബല്യത്തിൽഎഥനോള്‍ ഉപയോഗം കൂട്ടാൻ പുതിയ വിപണി തേടി കേന്ദ്രസർക്കാർ

വിപണിയില്‍ ഇടിവ് തുടരുന്നു, നിഫ്റ്റി 18700 നരികെ

മുംബൈ: ചൊവ്വാഴ്ച തുടക്കത്തില്‍ വിപണി ഇടിവ് നേരിട്ടു. സെന്‍സെക്‌സ് 224.92 പോയിന്റ് അഥവാ 0.36 ശതമാനം താഴ്ന്ന് 62943.38 ലെവലിലും നിഫ്റ്റി 53.50 പോയിന്റ് അഥവാ 0.29 ശതമാനം താഴ്ന്ന് 18702 ലെവലിലുമാണ് വ്യാപാരത്തിലുള്ളത്. 1625 ഓഹരികള്‍ മുന്നേറുമ്പോള്‍ 1316 ഓഹരികള്‍ തിരിച്ചടി നേരിടുന്നു.

107 ഓഹരി വിലകളില്‍ മാറ്റമില്ല. എച്ച്ഡിഎഫ്‌സി ലൈഫ്, എസ്ബിഐ ലൈഫ്, ജെഎസ്ഡബ്ല്യു സ്റ്റീല്‍,അദാനി എന്റര്‍പ്രൈസസ്,പവര്‍ഗ്രിഡ്,വിപ്രോ എന്നിവയാണ് മികച്ച നേട്ടം കൈവരിക്കുന്നത്. ബജാജ് ഫിന്‍സര്‍വ്, ബജാജ് ഫിനാന്‍സ്, മഹീന്ദ്ര ആന്റ് മഹീന്ദ്ര,ഹിന്ദുസ്ഥാന്‍ യൂണിലിവര്‍,സണ്‍ഫാര്‍മ, യുപിഎല്‍,എച്ച്ഡിഎഫ്‌സി എന്നിവ കനത്ത ഇടിവ് നേരിട്ടു.

മേഖലകളില്‍ ലോഹം, ഉപഭോക്തൃ ഉപകരണങ്ങള്‍ ഒഴിച്ചുള്ളവ നഷ്ടത്തിലായപ്പോള്‍ ബിഎസ്ഇ മിഡ്ക്യാപ് 0.12 ശതമാനവും സ്‌മോള്‍ക്യാപ് 0.20 ശതമാനവുമുയര്‍ന്നിട്ടുണ്ട്. മോശം ആഗോള സൂചനകളാണ് വിപണിയെ ബാധിക്കുന്നതെന്ന് മേത്ത ഇക്വിറ്റീസ് സീനിയര്‍ വൈസ് പ്രസിഡന്റ് (റിസര്‍ച്ച്) പ്രശാന്ത് തപ്‌സെ നിരീക്ഷിക്കുന്നു.

പീപ്പിള്‍സ് ബാങ്ക് ഓഫ് ചൈന(പിബിഒസി) പ്രധാന വായ്പ നിരക്കുകള്‍ കുറച്ചിട്ടും ഏഷ്യന്‍ വിപണികള്‍ പിന്നോട്ട് പോകുകയാണ്. കോണ്‍ഗ്രസിന് മുമ്പാകെ ഫെഡ് റിസര്‍വ് ചെയര്‍ നടത്തുന്ന പ്രസ്താവന, മണ്‍സൂണ്‍ കാലതാമസം എന്നിവ നിക്ഷേപകരെ ജാഗരൂകരാക്കുന്നു.

X
Top