ജമ്മു & കശ്മീരിലെ ലിഥിയം ഖനനത്തിനുള്ള ലേലത്തിൽ ഒരു കമ്പനി പോലും പങ്കെടുത്തില്ലരാജ്യത്തെ 83 ശതമാനം യുവാക്കളും തൊഴില് രഹിതരെന്ന് റിപ്പോര്ട്ട്ഇന്ത്യയുടെ കറന്റ് അക്കൗണ്ട് കമ്മി കുറയുന്നുവെനസ്വേലയിൽ നിന്ന് ക്രൂഡ് ഓയിൽ വാങ്ങുന്നത് നിർത്തി ഇന്ത്യകിൻഫ്ര പെട്രോകെമിക്കൽ പാർക്കിൽ ഇതുവരെ 227.77 കോടിയുടെ നിക്ഷേപം

വിപണി കനത്ത നഷ്ടം നേരിടുന്നു

ന്യൂഡല്‍ഹി: ഇന്ത്യന്‍ ബെഞ്ച്മാര്‍ക്ക് സൂചികകള്‍ നഷ്ടത്തില്‍ തുടരുന്നു. സെന്‍സെക്‌സ് 555.46 പോയിന്റ് അഥവാ 0.96 ശതമാനം താഴ്ന്ന് 57434.44 ലെവലിലും നിഫ്റ്റി50 16932.85 പോയിന്റ് അഥവാ 0.98 ശതമാനം താഴ്ന്ന് 16932.85 ലെവലിലുമാണ് വ്യാപാരത്തിലുള്ളത്. മൊത്തം 841 ഓഹരികള്‍ മുന്നേറുമ്പോള്‍ 1158 എണ്ണം പിന്‍വലിഞ്ഞു.

143 ഓഹരിവിലകളില്‍ മാറ്റമില്ല. അദാനി എന്റര്‍പ്രൈസസ്,ഹിന്‍ഡാല്‍കോ, ടിസിഎസ്, ഇന്‍ഫോസിസ്, ഇന്‍ഡസ്ഇന്‍ഡ് ബാങ്ക് എന്നിവയാണ് കനത്ത നഷ്ടം നേരിടുന്നത്. ഡോ.റെഡ്ഡീസ്, ബിപിസിഎല്‍,ഡിവിസ് ലാബ്സ്, ടൈറ്റന്‍,ഒഎന്‍ജിസി നേട്ടത്തിലായി.

മേഖലകളെല്ലാം ചുവപ്പിലായപ്പോള്‍ ബിഎസ്ഇ മിഡ്ക്യാപ് , സ്മോള്‍ക്യാപ് സൂചികകള്‍ 1.16 ശതമാനം നഷ്ടം വരിച്ചു. യുഎസിലെയും യൂറോപ്പിലെയും ബാങ്കിംഗ് പ്രതിസന്ധി, കേന്ദ്രബാങ്കുകളുടേയും സര്‍ക്കാറുകളുടേയും പെട്ടെന്നുള്ള പ്രതികരണം വഴി പരിഹരിക്കപ്പെട്ടു. വന്‍കിട സ്ഥാപനങ്ങളുടെ പരാജയം സാമ്പത്തിക മാന്ദ്യത്തിലേയ്ക്ക് നയിക്കുമെന്ന 2008 ലെ പാഠമാണ് ഇവിടെ തുണയായത്, ജിയോജിത് ഫിനാന്‍ഷ്യല്‍ സര്‍വീസസ് , ചീഫ് ഇന്‍വെസ്റ്റ്മെന്റ് സ്ട്രാറ്റജിസ്റ്റ് വികെ വിജയകുമാര്‍ നിരീക്ഷിക്കുന്നു.

യുഎസിലെ അസ്ഥിരതാ സൂചിക 2008-ലേതുപോലെ പരിഭ്രാന്തി സൃഷ്ടിക്കുന്നില്ല. അതേസമയം നിക്ഷേപകര്‍ ജാഗ്രത പാലിക്കുന്നത് തുടര്‍ന്നേയ്ക്കാം. സ്ഥിരതയ്ക്കായി അവര്‍ കാത്തിരിക്കും.

വ്യാപാരക്കമ്മിയിലെ കുറവ്, 73 ഡോളറിലേക്കുള്ള ക്രൂഡ് ഓയില്‍ താഴ്ച എന്നിവ ഇന്ത്യന്‍ വിപണികളെ സംബന്ധിച്ചിടത്തോളം അനുകൂലകങ്ങളാണ്.

X
Top