ഹോർമുസിലെ തടസ്സം: മാർച്ചിൽ എണ്ണ ഇറക്കുമതിയിൽ 17% ഇടിവ്ഇന്ധനവില കൂട്ടാന്‍ ആലോചനയില്ലെന്ന് കേന്ദ്രസര്‍ക്കാര്‍; കൊട്ടക് റിപ്പോര്‍ട്ട് തള്ളിഇന്ത്യന്‍ ടെക്‌സ്റ്റൈല്‍ കയറ്റുമതിയില്‍ കുതിപ്പ്പണപ്പെരുപ്പത്തിൽ ജാഗ്രതാ മുന്നറിയിപ്പുമായി ആർബിഐഇൻഷുറൻസ് മേഖലയിൽ വൻ കുതിപ്പ്; പുതിയ പ്രീമിയം വരുമാനത്തിൽ 15.7 ശതമാനം വർധന

ടെക് മഹീന്ദ്രയുടെ അറ്റാദായം ഉയര്‍ന്നു

ടി മേഖലയിലെ പ്രതിസന്ധികള്‍ക്കിടയിലും കരുത്തുറ്റ പ്രകടനവുമായി ടെക് മഹീന്ദ്ര. 2026 സാമ്പത്തിക വര്‍ഷത്തിന്റെ നാലാം പാദത്തില്‍ കമ്പനിയുടെ അറ്റാദായം 16 ശതമാനം വര്‍ദ്ധിച്ച് 1,353.8 കോടി രൂപയിലെത്തി. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ ഇത് 1,166.7 കോടി രൂപയായിരുന്നു. വരുമാനത്തിലും മികച്ച വളര്‍ച്ചയാണ് കമ്പനി രേഖപ്പെടുത്തിയിരിക്കുന്നത്. 12.6 ശതമാനം വര്‍ദ്ധനവോടെ 15,076 കോടി രൂപയാണ് നാലാം പാദത്തിലെ വരുമാനം.

ഉയര്‍ന്ന കരാര്‍ നേട്ടങ്ങളാണ് ഈ സാമ്പത്തിക വര്‍ഷത്തിന്റെ പ്രത്യേകത. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന നിരക്കായ 3,794 മില്യണ്‍ ഡോളറിന്റെ പുതിയ കരാറുകളാണ് ടെക് മഹീന്ദ്ര സ്വന്തമാക്കിയത്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് അധിഷ്ഠിത സേവനങ്ങളിലേക്ക് കമ്പനി അതിവേഗം മാറുന്നതാണ് ഈ വിജയത്തിന് പിന്നിലെന്ന് സിഇഒ മോഹിത് ജോഷി വ്യക്തമാക്കി. തുടര്‍ച്ചയായ പാദങ്ങളില്‍ 1 ബില്യണ്‍ ഡോളറിലധികം മൂല്യമുള്ള കരാറുകള്‍ നേടാനായത് നിക്ഷേപകര്‍ക്കിടയിലും ആത്മവിശ്വാസം വര്‍ദ്ധിപ്പിച്ചിട്ടുണ്ട്.

ലാഭവിഹിതത്തിന്റെ കാര്യത്തിലും ഓഹരി ഉടമകള്‍ക്ക് ഇത്തവണ ലോട്ടറിയാണ്. കമ്പനിയുടെ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന ലാഭവിഹിതമായ പ്രതി ഓഹരിക്ക് 51 രൂപ നല്‍കാന്‍ തീരുമാനിച്ചു. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഡിവിഡന്റില്‍ 13 ശതമാനത്തിന്റെ വര്‍ദ്ധനവാണുള്ളത്. വെല്ലുവിളികള്‍ നിറഞ്ഞ ആഗോള വിപണിയിലും തുടര്‍ച്ചയായ പത്താം പാദത്തിലും ലാഭവിഹിത മാര്‍ജിന്‍ വികസിപ്പിക്കാന്‍ കഴിഞ്ഞത് വലിയ നേട്ടമായി സിഎഫ്ഒ രോഹിത് ആനന്ദ് ചൂണ്ടിക്കാട്ടി.

വാര്‍ഷികാടിസ്ഥാനത്തില്‍ പരിശോധിക്കുമ്പോള്‍, കമ്പനിയുടെ മൊത്തം വരുമാനം 56,815 കോടി രൂപയായും അറ്റാദായം 4,811 കോടി രൂപയായും ഉയര്‍ന്നു. എന്നാല്‍, തൊഴില്‍ രംഗത്ത് നേരിയ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് ജീവനക്കാരുടെ എണ്ണത്തില്‍ 1,108 പേരുടെ കുറവുണ്ടായതോടെ ആകെ ജീവനക്കാരുടെ എണ്ണം 147,623 ആയി. എങ്കിലും എഐ സാങ്കേതികവിദ്യയുടെ സഹായത്തോടെ ഉല്‍പ്പാദനക്ഷമത കൂട്ടി മുന്നേറാനാണ് കമ്പനിയുടെ തീരുമാനം.

X
Top