ഹാഫ് കുക്ക്ഡ് പൊറോട്ടയ്ക്ക് 5% ജിഎസ്ടി മാത്രംആഭ്യന്തര ഫിനിഷ്ഡ് സ്റ്റീല്‍ ഉപഭോഗം 13% വര്‍ധിച്ച് 136 മെട്രിക്ക് ടണ്‍ ആയതായി റിപ്പോർട്ട്കേരളത്തിലെ ഏറ്റവും ഉയരം കൂടിയ ഐടി വ്യവസായ സമുച്ചയം കൊച്ചിയിൽകുതിപ്പിനൊടുവിൽ സ്വർണ്ണവിലയിൽ ഇന്ന് ഇടിവ്രാജ്യത്തെ വൈദ്യുതി ഉപയോഗം കുതിച്ചുയർന്നു

വിപണി നേട്ടത്തില്‍, 101 പോയിന്റ് നേടി സെന്‍സെക്‌സ്

മുംബൈ: വ്യാഴാഴ്ച തുടക്കത്തില്‍ വിപണി ഉയര്‍ന്നു. സെന്‍സെക്‌സ് 101.60 പോയിന്റ് അഥവാ 0.16 ശതമാനം ഉയര്‍ന്ന് 62723.84 ലെവലിലും നിഫ്റ്റി 37 പോയിന്റ് അഥവാ 0.20 ശതമാനം ഉയര്‍ന്ന് 18571.40 ലെവലിലുമാണ് വ്യാപാരത്തിലുള്ളത്. 2072 ഓഹരികള്‍ മുന്നേറുമ്പോള്‍ 827 ഓഹരികള്‍ തിരിച്ചടി നേരിടുന്നു.

118 ഓഹരി വിലകളില്‍ മാറ്റമില്ല. അപ്പോളോ ഹോസ്പിറ്റല്‍സ്,ഡിവിസ് ലാബ്‌സ്,ഹിന്ദുസ്ഥാന്‍ യൂണിലിവര്‍,ഏഷ്യന്‍ പെയിന്റ്‌സ്,ബജാജ് ഓട്ടോ,ടെക് മഹീന്ദ്ര,ടിസിഎസ്,ഐഷര്‍ മോട്ടോഴ്‌സ്,ഹീറോ മോട്ടോകോര്‍പ് എന്നിവയാണ് നേട്ടത്തില്‍ മുന്നില്‍. കോള്‍ ഇന്ത്യ,കോടക് ബാങ്ക്,ഭാരതി എയര്‍ടെല്‍,മാരുതി,യുപിഎല്‍,ബ്രിട്ടാനിയ,എച്ച്ഡിഎഫ്‌സി ലൈഫ്,എസ്ബിഐലൈഫ്,ഐടിസി എന്നിവ ഇടിവ് നേരിട്ടു.

മേഖലകളെല്ലാം നേട്ടത്തിലായപ്പോള്‍ റിയാലിറ്റി 1 ശതമാനത്തില്‍ കൂടുതല്‍ ഉയര്‍ന്നിട്ടുണ്ട്. ബിഎസ്ഇ മിഡ്ക്യാപ്, സ്‌മോള്‍ക്യാപ് സൂചികകള്‍ 0.41 ശതമാനവും 0.71 ശതമാനവുമാണ് കരുത്താര്‍ജ്ജിച്ചത്.

നിരവധി ഘടകങ്ങളാണ് റാലിയെ പിന്തുണയ്ക്കുന്നത്, ജിയോജിത് ഫിനാന്‍ഷ്യല്‍ സര്‍വീസസ് ചീഫ് ഇന്‍വെസ്റ്റ്‌മെന്റ് സ്ട്രാറ്റജിസ്റ്റ് വികെ വിജയകുമാര്‍ പറയുന്നു. യുഎസ് ഹൗസ് ഓഫ് റപ്രസന്റേറ്റീവ്‌സ് കടപരിധി ബില്‍ പാസാക്കിയതും, മികച്ച എഫ്പിഐ നിക്ഷേപവും മാര്‍ച്ച് പാദ ജിഡിപി പ്രതീക്ഷകള്‍ മറികടന്നതും ക്രൂഡ് ഓയില്‍ വിലക്കുറവുമാണ് ഇവ.

അതേസമയം മൂല്യമുയരുന്നത് വില്‍പന സമ്മര്‍ദ്ദം സൃഷ്ടിച്ചേയ്ക്കാം.

X
Top