ഇന്റർനാഷണൽ മാരിടൈം ഓർഗനൈസേഷൻ കൗൺസിലിലേക്ക് ഇന്ത്യ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടുനാലു മേഖലകളിൽ നിക്ഷേപിച്ചവർക്ക് പ്രതീക്ഷിച്ചതിലുമധികം നേട്ടംജിഎസ്ടി വിഹിതം: കേരളത്തിന്റെ 332 കോടി കേന്ദ്രം വെട്ടിക്കുറച്ചെന്ന് ധനമന്ത്രിഇന്ത്യയുടെ ജിഡിപി വളർച്ചാ നിരക്ക് ഉയർത്തി ബാർക്ലെയ്സും സിറ്റി ഗ്രൂപ്പുംഇന്ത്യ ഇലക്ട്രിക് വാഹന മേഖലയിൽ കമ്പനി കേന്ദ്രികൃത ആനുകൂല്യങ്ങൾ നൽകില്ലെന്ന് റിപ്പോർട്ട്

വിപണി നേട്ടത്തില്‍; നിഫ്റ്റി 19300 ലെവലില്‍

മുംബൈ: വെള്ളിയാഴ്ച തുടക്കത്തില്‍ വിപണി വീണ്ടും നേട്ടത്തിലായി. സെന്‍സെക്‌സ് 111.05 പോയിന്റ് അഥവാ 0.17 ശതമാനം ഉയര്‍ന്ന് 64942.46 ലെവലിലും നിഫ്റ്റി 48.90 പോയിന്റ് അഥവാ 0.25 ശതമാനം ഉയര്‍ന്ന് 19302.70 ലെവലിലുമാണ് വ്യാപാരത്തിലുള്ളത്. 1804 ഓഹരികള്‍ മുന്നേറുമ്പോള്‍ 1011 ഓഹരികള്‍ തിരിച്ചടി നേരിടുന്നു.

110 ഓഹരി വിലകളില്‍ മാറ്റമില്ല.ടാറ്റ സ്റ്റീല്‍,ഹിന്‍ഡാല്‍കോ,ജെഎസ്ഡബ്ല്യ സ്റ്റീല്‍,ഒഎന്ജിസി,എസ്ബിഐ ലൈഫ്,മഹീന്ദ്രആന്റ് മഹീന്ദ്ര,ബജാജ് ഓട്ടോ,പവര്‍ഗ്രിഡ്,ടാറ്റ മോട്ടോഴ്‌സ് എന്നിവയാണ് നിഫ്റ്റിയില്‍ മികച്ച നേട്ടം കുറിക്കുന്ന ഓഹരികള്‍.

ഡിവിസ് ലാബ്‌സ്,ഏഷ്യന്‍ പെയിന്റ്‌സ്,എന്‍ടിപിസി,ഡോ.റെഡ്ഡി ലാബ്‌സ്,ഐസിഐസിഐ ബാങ്ക്,അദാനി പോര്‍ട്ട്‌സ്,എച്ച്ഡിഎഫ്‌സി ബാങ്ക്,സണ്‍ ഫാര്‍മ, ഇന്‍ഫോസിസ്,സിപ്ല എന്നിവ കനത്ത നഷ്ടം നേരിട്ടു. മേഖലകളില്‍ വാഹനം അരശതമാനവും ഓയില്‍ ആന്റ് ഗ്യാസ് 0.8 ശതമാനവും ലോഹം 2.37 ശതമാനവും ഉയര്‍ന്നപ്പോള്‍ ബാങ്ക്, ഫാര്‍മ എന്നിവ ഇടിവ് നേരിടുന്നു.

ബിഎസ്ഇ മിഡ്ക്യാപ് 0.23 ശതമാനവും സ്‌മോള്‍ക്യാപ് 0.56 ശതമാനവും കരുത്താര്‍ജ്ജിച്ചിട്ടുണ്ട്.

X
Top