കാലാവസ്ഥാ വ്യതിയാനം നാണയപ്പെരുപ്പം ഉയർത്തുമെന്ന് റിസർവ് ബാങ്ക്ബിസിനസ് മേഖലയില്‍ റിവേഴ്‌സ് തരംഗമെന്ന് കേന്ദ്ര ധനമന്ത്രികാര്‍ഷിക കയറ്റുമതിയില്‍ വന്‍ ഇടിവ്നേരിട്ടുള്ള വിദേശ നിക്ഷേപത്തിൽ ഇടിവ്കേന്ദ്രസർക്കാർ അഞ്ച് പൊതുമേഖല ബാങ്കുകളുടെ ഓഹരി വിറ്റഴിച്ചേക്കുമെന്ന് റിപ്പോർട്ട്

വിപണി നഷ്ടത്തില്‍, നിഫ്റ്റി 18500 ന് മുകളില്‍ തുടരുന്നു

മുബൈ: വിപണി ബുധനാഴ്ച നഷ്ടത്തിലായി. സെന്‍സെക്‌സ് 280.47 പോയിന്റ് അഥവാ 0.45 ശതമാനം ഉയര്‍ന്ന് 62688.66 ലെവലിലും നിഫ്റ്റി 74.40 പോയിന്റ് അഥവാ 0.40 ശതമാനം ഉയര്‍ന്ന് 18559.40 ലെവലിലും ക്ലോസ് ചെയ്യുകയായിരുന്നു. 1535 ഓഹരികള്‍ മുന്നേറുമ്പോള്‍ 1361 ഓഹരികള്‍ തിരിച്ചടി നേരിട്ടു.

104 ഓഹരി വിലകളില്‍ മാറ്റമില്ല. അപ്പോളോ ഹോസ്പിറ്റല്‍സ്,എച്ച്ഡിഎഫ്‌സി ലൈഫ്, ടെക് മഹീന്ദ്ര,ഏഷ്യന്‍ പെയിന്റ്‌സ്,എസ്ബിഐ ലൈഫ്, എച്ച്‌സിഎല്‍ ടെക്, സണ്‍ഫാര്‍മ,ബിപിസിഎല്‍ എന്നീ ഓഹരികളാണ് നേട്ടത്തില്‍ മുന്നില്‍. ഒഎന്‍ജിസി,എച്ച്ഡിഎഫ്‌സി,എന്‍ടിപിസി,റിലയന്‍സ്,കോള്‍ ഇന്ത്യ,അദാനി എന്റര്‍പ്രൈസസ്,എച്ച്ഡിഎഫ്‌സി ബാങ്ക,ജെഎസ്ഡബ്ല്യു സ്റ്റീല്‍ എന്നിവ കനത്ത നഷ്ടം നേരിട്ടു.

മേഖലകളില്‍ ഫാര്‍മ 1 ശതമാനമുയര്‍ന്നപ്പോള്‍ ബാങ്ക്,ഓയില്‍ ആന്റ് ഗ്യാസ്,ഊര്‍ജ്ജം, ലോഹം എന്നിവ 0.5-1 ശതമാനം ഇടിവ് നേരിടുന്നു ബിഎസ്ഇ മിഡക്യാപ്,സ്‌മോള്‍ക്യാപ സൂചികകള്‍ യഥാക്രമം 0.15 ശതമാനം, 0.24 ശതമാനം എന്നിങ്ങനെ കരുത്താര്‍ജ്ജിച്ചിട്ടുണ്ട്.

ആഗോള വിപണികളുടെ ചുവടുപിടിച്ചാണ് വിപണി താഴ്ച വരിക്കുന്നത്, മേഹ്ത ഇക്വിറ്റീസിലെ സീനിയര്‍ വിപി (റിസര്‍ച്ച്) പ്രശാന്ത് തപ്‌സെ നിരീക്ഷിച്ചു. അതേസമയം നിഫ്റ്റി 5 മാസത്തെ ഉയരത്തിലാണെന്നതും ഹയര്‍ ഹൈ സ്വീക്വന്‍സ് നിലനില്‍ക്കുന്നുവെന്നതും പോസിറ്റീവ് സൂചകങ്ങളാണ്. ബാങ്ക് നിഫ്റ്റി റെക്കോര്‍ഡ് ഉയരത്തിലാണുള്ളത്.

മാത്രമല്ല, റിലയന്‍സിന്റെ വിപണി മൂല്യം 17 ലക്ഷം കോടി രൂപയിലേയ്ക്കുയര്‍ന്നു. ബുധനാഴ്ച പുറത്തുവരുന്ന നാലാം പാദ ജിഡിപി ഡാറ്റ, സമ്പദ് വ്യവസ്ഥയുടേയും വിപണിയുടെയും ഗതി നിര്‍ണ്ണയിക്കും.

X
Top