ഓൺലൈൻ ഗെയിമുകൾക്കും കാസിനോകൾക്കും നാളെ മുതൽ 28% ജിഎസ്ടിക്രൂഡ്‌ ഓയില്‍ വില വര്‍ധന തുടരുന്നത്‌ വിപണിയെ സമ്മര്‍ദത്തിലാഴ്‌ത്തുംദേശീയപാതകളിലെ കുഴിയടയ്ക്കാൻ സംവിധാനം: പ്രത്യേകനയം രൂപവത്കരിക്കാൻ കേന്ദ്രസർക്കാർഇന്ത്യയുടെ വിദേശ കടം ഉയർന്നുപശ്ചാത്യലോകം നിശ്ചയിച്ച വില പരിധിയും മറികടന്ന് റഷ്യ – ഇന്ത്യ ക്രൂഡ‍ോയിൽ വ്യാപാരം

തുടര്‍ച്ചയായ നാലാമത്തെ ആഴ്ചയും ഇടിവ് നേരിട്ട് വിപണി

മുബൈ: ഓഗസ്റ്റ് 18 ന് അവസാനിച്ച ആഴ്ചയില്‍ വിപണി കനത്ത ഇടിവ് നേരിട്ടു. സെന്‍സെക്‌സ് 0.57 ശതമാനം അഥവാ 373.99 പോയിന്റ് താഴ്ന്ന് 64948.66 ലെവലിലും നിഫ്റ്റി50 0.60 ശതമാനം അഥവാ 118.1 പോയിന്റ് താഴ്ന്ന് 19310.20 ലെവലിലും വ്യാപാരം അവസാനിപ്പിക്കുകയായിരുന്നു. ഇത് തുടര്‍ച്ചയായ നാലാമത്തെ ആഴ്ചയാണ് വിപണി നഷ്ടത്തിലാകുന്നത്.

വിശാല സൂചികകളില്‍ ബിഎസ് സ്‌മോള്‍ക്യാപ് മാറ്റമില്ലാതെ തുടര്‍ന്നപ്പോള്‍ ലാര്‍ജ് ക്യാപ് 0.7 ശതമാനവും മിഡക്യാപ് 0.5 ശതമാനവും ഇടിവ് നേരിട്ടു. മേഖലകളില്‍ ലോഹം, ടെലികോം എന്നിവയാണ് കനത്ത നഷ്ടത്തിലായത്. ഇരു സൂചികകളും യഥാക്രമം 4 ശതമാനവും രണ്ട് ശതമാനവും പൊഴിച്ചു.

ഓയില്‍ ആന്റ് ഗ്യാസ് 1.2 ശതമാനം ഇടിവ് നേരിട്ടപ്പോള്‍ ഊര്‍ജ്ജ മേഖല അരശതമാനം ഉയര്‍ന്നിട്ടുണ്ട്. വിദേശ നിക്ഷേപ സ്ഥാപനങ്ങള്‍ (എഫ്‌ഐഐ) തുടര്‍ച്ചയായ നാലാമത്തെ ആഴ്ചയും അറ്റ വില്‍പ്പനക്കാരായി. 3379.31 കോടി രൂപയാണ് അവര്‍ പിന്‍വലിച്ചത്.

ആഭ്യന്തര നിക്ഷേപകര്‍(ഡിഐഐ) 3892.3 കോടി രൂപയുടെ ഓഹരികള്‍ വാങ്ങി. നടപ്പ് മാസം ഇതുവരെ എഫ്‌ഐഐ 10925.84 കോടി രൂപയുടെ ഓഹരികള്‍ വില്‍പന നടത്തിയിട്ടുണ്ട്. ഡിഐഐ 9245.86 കോടി രൂപയുടെ ഓഹരികള്‍ വാങ്ങി.

X
Top