ദീപാവലി, ദസറ ഉത്സവകാലം: പഞ്ചസാര ന്യായ വിലയ്ക്ക് വിൽപന നടത്താൻ മില്ലുകൾക്ക് നിർദേശംജിഎസ്ടി വളര്‍ച്ച കണക്കില്‍ പാളിച്ചയില്ലെന്ന് കേന്ദ്രംരാജ്യത്ത് കൽക്കരി ക്ഷാമം രൂക്ഷംഓൺലൈൻ ഷോപ്പിംഗിലെ തട്ടിപ്പുകൾ പൂട്ടാൻ കേന്ദ്രം; പുതിയ ചട്ടങ്ങൾ 2027 മുതൽ പ്രാബല്യത്തിൽഎഥനോള്‍ ഉപയോഗം കൂട്ടാൻ പുതിയ വിപണി തേടി കേന്ദ്രസർക്കാർ

ചൊവ്വാഴ്ച വിപണി മാറ്റമില്ലാതെ തുടര്‍ന്നു

മുംബൈ: രണ്ട് ദിവസത്തെ തുടര്‍ച്ചയായ നേട്ടത്തിനൊടുവില്‍ ചൊവ്വാഴ്ച ബെഞ്ച്മാര്‍ക്ക് സൂചികകള്‍ മാറ്റമില്ലാതെ തുടര്‍ന്നു. സെന്‍സെക്‌സ് 18.11 പോയിന്റ് അഥവാ 0.03 ശതമാനം മാത്രം ഉയര്‍ന്ന് 61981.79 ലെലവിലും നിഫ്റ്റി 33.60 പോയിന്റ് അഥവാ 0.18 ശതമാനം ഉയര്‍ന്ന് 18348 ലെവലിലുമാണ് ക്ലോസ് ചെയ്തത്. 1716 ഓഹരികള്‍ മുന്നേറിയപ്പോള്‍ 1688 ഓഹരികള്‍ തിരിച്ചടി നേരിട്ടു.

110 ഓഹരികളില്‍ മാറ്റമില്ല. അദാനി എന്റര്‍പ്രൈസസ്, ഡിവിസ് ലബോറട്ടറീസ്, ഐഷര്‍ മോട്ടോഴ്‌സ്, ബജാജ് ഫിന്‍സെര്‍വ്, യുപിഎല്‍ എന്നിവയാണ് നിഫ്റ്റിയില്‍ ഏറ്റവും കൂടുതല്‍ നേട്ടമുണ്ടാക്കിയത്. അപ്പോളോ ഹോസ്പിറ്റല്‍സ്, ടെക് മഹീന്ദ്ര, ഗ്രാസിം ഇന്‍ഡസ്ട്രീസ്, എച്ച്‌സിഎല്‍ ടെക്‌നോളജീസ്, ടൈറ്റന്‍ കമ്പനി എന്നിവ നഷ്ടം നേരിട്ടു.

മേഖലകളില്‍ മെറ്റല്‍ സൂചിക 2.6 ശതമാനവും പവര്‍ സൂചിക ഒരു ശതമാനവും ഉയര്‍ന്നപ്പോള്‍ ക്യാപിറ്റല്‍ ഗുഡ്‌സ്, ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി, റിയല്‍റ്റികളില്‍ വില്‍പ്പന ദൃശ്യമായി. ഓയില്‍ ആന്‍ഡ് ഗ്യാസ്, ഓട്ടോ, എഫ്എംസിജി, ഹെല്‍ത്ത് കെയര്‍ എന്നിവയും ഉയര്‍ന്നു. ബിഎസ്ഇ മിഡ്ക്യാപ്, സ്‌മോള്‍ക്യാപ് സൂചികകള്‍ നേരിയ നേട്ടത്തോടെയാണ് വ്യാപാരം അവസാനിപ്പിച്ചത്.

യുഎസ് വിപണികളുടെ ദൗര്‍ബല്യമാണ് ഐടി ഓഹരികളെ തളര്‍ത്തിയത്, ജിയോജി ഫിനാന്‍ഷ്യല്‍ സര്‍വീസസ്, റിസര്‍ച്ച് ഹെഡ്, വിനോദ് നായര്‍ വിലയിരുത്തുന്നു. എഫ്ഒഎംസി മിനിറ്റ്‌സ്, യുഎസ് പിഎംഐ, ഡെറ്റ്-സീലിംഗ് ചര്‍ച്ചകളിലെ പുരോഗതി തുടങ്ങിയ യുഎസ് സാമ്പത്തിക ഡാറ്റകള്‍ വരും ദിവസത്തില്‍ വിപണികളെ സ്വാധീനിക്കും.

X
Top