100% തീരുവ ചുമത്താനുള്ള ബിൽ: യുഎസ് നീക്കത്തിൽ ഇന്ത്യക്ക് കടുത്ത അതൃപ്തി; ഉഭയകക്ഷി ബന്ധത്തെ ബാധിക്കുമെന്ന് മുന്നറിയിപ്പ്ഉത്സവകാല ഓൺലൈൻ വിൽപ്പനയിൽ പ്രതീക്ഷിക്കുന്നത് വൻ കുതിപ്പ്; റെക്കോർഡ് തൊഴിലവസരങ്ങളുമായി ഇ-കൊമേഴ്സ് പ്ലാറ്റ്‌ഫോമുകൾമൂന്നു ലക്ഷം രൂപ വരെയുള്ള ചരക്ക് കയറ്റുമതിക്കുള്ള നിബന്ധനകളിൽ ഇളവ്കൊച്ചി വിമാനത്താവളം വഴിയുള്ള ചരക്കുനീക്കത്തില്‍ വന്‍ വര്‍ധനവരണ്ട മണ്‍സൂണ്‍: രാജ്യത്ത് ഭക്ഷ്യവില കുതിക്കുന്നു

നേട്ടമുണ്ടാക്കി മഹീന്ദ്ര ആന്റ് മഹീന്ദ്ര ഓഹരി, ബ്രോക്കറേജുകള്‍ക്ക് പറയാനുള്ളത്

മുംബൈ: എന്‍ട്രി ലെവല്‍ ഇരുചക്ര വാഹനങ്ങള്‍, കോംപാക്റ്റ് കാറുകള്‍, ഹൈബ്രിഡ് വാഹനങ്ങള്‍ എന്നിവയുടെ ജിഎസ്ടി നിരക്കുകള്‍ കുറയ്ക്കുമെന്ന വാര്‍ത്തയെ തുടര്‍ന്ന് മഹീന്ദ്ര ആന്റ് മഹീന്ദ്ര ഓഹരി തിങ്കളാഴ്ച 3.5 ശതമാനം ഉയര്‍ന്നു.

3379.40 രൂപയിലാണ് സ്റ്റോക്കുള്ളത്. അതേസമയം ആഢംബര, എസ് യുവി കാറുകള്‍ക്ക് നിലവിലുള്ള 40 ശതമാനം ജിഎസ്ടി നിലനിന്നേയ്ക്കും. എന്നിട്ടും മഹീന്ദ്ര ആന്റ് മഹീന്ദ്ര ഓഹരി ഉയര്‍ന്നത് നിക്ഷേപകരെ അത്ഭുതപ്പെടുത്തിയിട്ടുണ്ട്.

മഹീന്ദ്ര ആന്റ് മഹീന്ദ്ര പ്രധാനമായും നിര്‍മ്മിക്കുന്നത് എസ് യുവികളാണ്.  ജിഎസ്ടി പരിഷ്‌ക്കാരം യാഥാര്‍ത്ഥ്യമാകുമ്പോള്‍ അത് മൊത്തം ഉപഭോഗ ശേഷി ഉയര്‍ത്തുമെന്നും അത് എസ് യുവികളിലും പ്രതിഫലിക്കുമെന്നും ബ്രോക്കറേജുകള്‍ പറയുന്നു. മഹീന്ദ്ര ആന്റ് മഹീന്ദ്രയായിരിക്കും ഈ സാഹച്രയത്തില്‍ മികച്ച നേട്ടമുണ്ടാക്കുന്നത്.

നൊമൂറ 3736 രൂപ ലക്ഷ്യവിലയില്‍ ഓഹരി വാങ്ങാന്‍ നിര്‍ദ്ദേശിക്കുന്നു. 2026/27 വരുമാനവും മാര്‍ജിനും യഥാക്രമം 13.7 ശതമാനം, 14.4 ശതമാനം വളര്‍ച്ച കൈവരിക്കുമെന്നാണ് ബ്രോക്കറേജ് കരുതുന്നത്.

X
Top