കേരളത്തിന്റെ റെയിൽവേ ബജറ്റ് വിഹിതത്തിൽ പത്തിരട്ടി വർധനയുദ്ധവും ദുർബല മൺസൂണും ആശങ്ക; പ്രതിസന്ധിയിലും ഇന്ത്യ തളരില്ലെന്ന് ആർബിഐ2026ൽ ഏറ്റവും കൂടുതല്‍ വിദേശ നിക്ഷേപം ലഭിച്ച 10 സംസ്ഥാനങ്ങൾഭക്ഷ്യ എണ്ണ ഇറക്കുമതിക്കുള്ള ചെലവിൽ എട്ടുമാസത്തിനിടെയുള്ള വർധന 20 ശതമാനമെന്ന് എസ്ഇഎരണ്ട് വിമാനത്താവളങ്ങളുടെ ഓഹരി സ്വകാര്യ കമ്പനികൾക്ക് വിൽക്കാൻ കേന്ദ്രം

ലുലു സ്റ്റോറുകൾ രാത്രി ഒരുമണി വരെ പ്രവർത്തിക്കും

കൊച്ചി: ഉത്രാടപ്പാച്ചിലൊഴിവാക്കി ഓണം ഷോപ്പിങ് വേഗത്തിലാക്കാൻ അവസരമൊരുക്കി കൊച്ചി ലുലു ഹൈപ്പർ മാർക്കറ്റ്. ഇന്നും ഉത്രാട ദിനമായ നാളെയും ഹൈപ്പർ മാർക്കറ്റ്, ഫാഷൻ സ്റ്റോർ, കണക്ട്, സെലിബ്രേറ്റ് ഉൾപ്പെടെയുള്ള ലുലു സ്റ്റോറുകൾ രാത്രി ഒരു മണിവരെ തുറന്നു പ്രവർത്തിക്കും.

ഓണം കിറ്റ്, ഉപ്പേരി, പായസം മിക്സ്, അരി, മറ്റ് ഗ്രോസറി ഉത്പന്നങ്ങൾ എന്നിവ വിലക്കുറവിൽ ലുലു ഹൈപ്പർമാർക്കറ്റിൽനിന്ന് വാങ്ങാം. ഇതിനുപുറമേ ഇരുപതിലധികം പായസങ്ങളുമായി പായസമേളയും ലുലു ഹൈപ്പർമാർക്കറ്റിൽ ഒരുക്കിയിട്ടുണ്ട്. ഓണസദ്യ വ്യാഴാഴ്ച വൈകീട്ട് മൂന്നുമണി വരെ മുൻകൂട്ടി ബുക്ക് ചെയ്യാനും സൗകര്യമുണ്ട്.

ലുലു ഹൈപ്പർമാർക്കറ്റിലൊരുക്കിയ ടേക്ക് എവേ സംവിധാനം വഴി തിരുവോണ ദിനത്തിൽ മാളിലേക്ക് എത്തി രാവിലെ പത്തുമുതൽ 12 വരെ ഓർഡർ ചെയ്ത സദ്യ വാങ്ങാവുന്നതാണ്.

X
Top