100% തീരുവ ചുമത്താനുള്ള ബിൽ: യുഎസ് നീക്കത്തിൽ ഇന്ത്യക്ക് കടുത്ത അതൃപ്തി; ഉഭയകക്ഷി ബന്ധത്തെ ബാധിക്കുമെന്ന് മുന്നറിയിപ്പ്ഉത്സവകാല ഓൺലൈൻ വിൽപ്പനയിൽ പ്രതീക്ഷിക്കുന്നത് വൻ കുതിപ്പ്; റെക്കോർഡ് തൊഴിലവസരങ്ങളുമായി ഇ-കൊമേഴ്സ് പ്ലാറ്റ്‌ഫോമുകൾമൂന്നു ലക്ഷം രൂപ വരെയുള്ള ചരക്ക് കയറ്റുമതിക്കുള്ള നിബന്ധനകളിൽ ഇളവ്കൊച്ചി വിമാനത്താവളം വഴിയുള്ള ചരക്കുനീക്കത്തില്‍ വന്‍ വര്‍ധനവരണ്ട മണ്‍സൂണ്‍: രാജ്യത്ത് ഭക്ഷ്യവില കുതിക്കുന്നു

എൽഐസിയുടെ അറ്റാദായത്തിൽ 50 ശതമാനം ഇടിവ്

ന്യൂഡൽഹി: കേന്ദ്ര പൊതുമേഖല സ്ഥാപനമായ എൽ.ഐ.സിയുടെ അറ്റാദായത്തിൽ 50 ശതമാനം ഇടിവ്. സെപ്റ്റംബർ 30ന് അവസാനിച്ച രണ്ടാംപാദത്തിൽ 7,925 കോടിയാണ് എൽ.ഐ.സിയുടെ അറ്റാദായത്. കഴിഞ്ഞ വർഷം രണ്ടാംപാദത്തിൽ 15,952 കോടി അറ്റാദായമുണ്ടായിരുന്ന സ്ഥാനത്താണിത്.

പ്രീമിയത്തിൽ നിന്നുള്ള എൽ.ഐ.സിയുടെ വരുമാനത്തിൽ കുറവ് രേഖപ്പെടുത്തി. 1,07,397 കോടിയായാണ് വരുമാനം കുറഞ്ഞത്. കഴിഞ്ഞ വർഷം ഇതേപാദത്തിൽ 1,32,631.72 കോടി വരുമാനമുണ്ടായിരുന്ന സ്ഥാനത്താണിത്.

എൽ.ഐ.സിയുടെ ആകെ വരുമാനം 2,01,587 കോടിയായി കുറയുകയും ചെയ്തു. കഴിഞ്ഞ വർഷം ഇതേപാദത്തിൽ 2.22 ലക്ഷം കോടി വരുമാനമുണ്ടായിരുന്ന സ്ഥാനത്താണ് ഇടിവ് രേഖപ്പെടുത്തിയത്.

എൽ.ഐ.സി ഓഹരികൾ ഇന്നലെ നഷ്ടത്തോടെയാണ് വ്യപാരം അവസാനിപ്പിച്ചത്. ഓഹരി വിപണിയിൽ എൽ.ഐ.സിക്ക് 0.81 ശതമാനം നഷ്ടമുണ്ടായി.

അഞ്ച് രൂപ കുറഞ്ഞ് 609.80 രൂപയിലാണ് എൽ.ഐ.സി വ്യാപാരം അവസാനിപ്പിച്ചത്.

X
Top