10 വര്‍ഷ ബോണ്ട് ആദായം മൂന്ന് മാസത്തെ ഉയര്‍ന്ന നിലയില്‍സേവന മേഖല വികാസം ആറ് മാസത്തെ താഴ്ന്ന നിലയില്‍ഇന്ത്യയിലേയ്ക്കുള്ള ക്രൂഡ് ഓയില്‍ ഇറക്കുമതിയിൽ റഷ്യ രണ്ടാമതെത്തിആഗോള സൂചികയില്‍ ഇടം നേടാനാകാതെ ഇന്ത്യന്‍ ബോണ്ടുകള്‍രാജ്യത്തിനുള്ളത് മതിയായ വിദേശ നാണ്യ കരുതല്‍ ശേഖരം – വിദഗ്ധര്‍

വിപണി മൂല്യത്തില്‍ എല്‍ഐസിയെ പിന്നിലാക്കി ബജാജ് ഫിനാന്‍സും അദാനി ട്രാന്‍സ്മിഷനും

ന്യൂഡല്‍ഹി: ബജാജ് ഫിനാന്‍സും അദാനി ട്രാന്‍സ്മിഷനും വിപണി മൂല്യത്തില്‍ എല്‍ഐസിയെ പിന്തള്ളി.4.26 ലക്ഷം കോടി രൂപയാണ് നിലവില്‍ എല്‍ഐസിയുടെ മാര്‍ക്കറ്റ് കാപ്. അതേസമയം ബജാജ് ഫിനാന്‍സ്, അദാനി ട്രാന്‍സ്മിഷന്‍ എന്നിവയ്ക്ക് 4.4 ട്രില്യണ്‍ രൂപ വീതം മൂല്യമുണ്ട്.

ഇഷ്യുവിലയായ 949 രൂപയില്‍ നിന്നും 30 ശതമാനം ഇടിവ് നേരിട്ട് 674 രൂപയിലെത്തിയതോടെ എല്‍ഐസിയുടെ മൂല്യം 1.75 ലക്ഷം കോടി രൂപ ചോരുകയായിരുന്നു. വിപണി മൂല്യത്തിന്റെ കാര്യത്തില്‍ കമ്പനി ഇപ്പോള്‍ പതിനൊന്നാം സ്ഥാനത്താണ്.

റിലയന്‍സ് ഇന്‍ഡസ്ട്രീസ്, ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസ്, എച്ച്ഡിഎഫ്‌സി ബാങ്ക്, ഇന്‍ഫോസിസ്, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, ഐസിഐസിഐ ബാങ്ക്, സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, എച്ച്ഡിഎഫ്‌സി, ബജാജ് ഫിനാന്‍സ്, അദാനി ട്രാന്‍സ്മിഷന്‍ എന്നിവയാണ് ഇപ്പോള്‍ ഇന്ത്യയിലെ ഏറ്റവും മൂല്യമുള്ള 10 കമ്പനികള്‍.

സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള എല്‍ഐസി 21,000 കോടി രൂപയാണ് രാജ്യത്തെ ഏറ്റവും വലിയ ഐപിഒയിലൂടെ സ്വരൂപിച്ചത്. ഇതിനായി തങ്ങളുടെ 3.5 ശതമാനം ഓഹരികള്‍ സര്‍ക്കാര്‍ വില്‍പ്പന നടത്തി. 949 രൂപ ഇഷ്യുവില നിശ്ചയിച്ചിരുന്ന ഓഹരി മെയ് 17 ന് ഡിസ്‌ക്കൗണ്ട് തുകയായ 872 ലാണ് ലിസ്റ്റ് ചെയ്തത്.

അതുതന്നെ നിക്ഷേപകരെ സംബന്ധിച്ച് നഷ്ടമായിരുന്നു. എന്നാല്‍ പിന്നീട് നഷ്ടങ്ങളുടെ തുടര്‍ക്കഥയായിരുന്നു. നിലവില്‍ 674 രൂപയിലാണ് ഓഹരിയുള്ളത്. ഇതുവരെ കുറിച്ച ഏറ്റവും വലിയ ഉയരം 920 രൂപയാണ്.

X
Top