റെയില്‍വേയില്‍ 20,800 കോടിയുടെ പദ്ധതികള്‍ക്ക് അനുമതിപെട്രോളിന് അഞ്ച് രൂപയും ഡീസലിന് 23 രൂപയും രൂപയും നഷ്ടമെന്ന് എണ്ണക്കമ്പനികൾമോദി-ഷി കൂടിക്കാഴ്ചക്ക് കളമൊരുങ്ങുന്നു; ഇന്ത്യ-ചൈന ബന്ധം നിര്‍ണായക വഴിത്തിരിവിലേക്ക്എസ്‌ഐപി നിക്ഷേപത്തില്‍ റെക്കോഡ്‌രാജ്യത്ത് ഭക്ഷ്യസുരക്ഷാ പരിശോധന കർശനമാക്കുന്നു

സര്‍ക്കാര്‍ എല്‍ഐസി ഓഹരി വിറ്റഴിക്കുന്നു, റോഡ്‌ഷോകള്‍ രണ്ടാഴ്ചയ്ക്കകം

ന്യൂഡല്‍ഹി: ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയിലെ ഓഹരികള്‍ വിറ്റഴിക്കാനായി സര്‍ക്കാര്‍ റോഡ്‌ഷോകള്‍ സംഘടിപ്പിക്കുന്നു. രണ്ടാഴ്ചയ്ക്കുള്ളില്‍ റോഡ്‌ഷോകള്‍ ആരംഭിക്കുമെന്ന് സിഎന്‍ബിസി-ടിവി 18 റിപ്പോര്‍ട്ട് ചെയ്തു. 2.5 മുതല്‍ 3 ശതമാനം വരെയുള്ള ഓഹരികള്‍ ഓഫര്‍ ഫോര്‍ സെയ്ല്‍ വഴി വിറ്റഴിക്കാനാണ് പദ്ധതി.

ഇതിനായി മോതിലാല്‍ ഓസ്വാളിനേയും ഐഡിബിഐ ക്യാപിറ്റലിനേയും ബാങ്കര്‍മാരായി നിയമിച്ചിട്ടുണ്ട്. ഒഎഫ്എസ് വഴി 14,000-17,000 കോടി രൂപ വരെ സമാഹരിക്കാനാകും.

സെബി നിര്‍ദ്ദേശപ്രകാരം കമ്പനിയിലെ പബ്ലിക് ഷെയര്‍ ഹോള്‍ഡിംഗ് മെയ് 16,2027 നകം 10 ശതമാനമായി ഉയര്‍ത്തേണ്ടതുണ്ട്. നിലവിലിത് 3.5 ശതമാനമാണ്. കമ്പനിയുടെ 96.5 ശതമാനം ഓഹരികളും സര്‍ക്കാറിന്റെ കൈവശമാണുള്ളത്.

10987 കോടി രൂപയാണ് ജൂണ്‍പാദത്തില്‍ കമ്പനി രേഖപ്പെടുത്തിയ അറ്റാദായം. ഇത് മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 5 ശതമാനം കൂടുതലാണ്. അറ്റ പ്രീമിയം വരുമാനം 5 ശതമാനം ഉയര്‍ന്ന് 1.19 ലക്ഷം കോടി രൂപയായപ്പോള്‍ സോള്‍വെന്‍സി റേഷ്യോ 1.99 ശതമാനത്തില്‍ നിന്നും 2.17 ശതമാനമായി ഉയര്‍ന്നു.

മൊത്തം നിഷ്‌ക്രിയ ആസ്തിയും അറ്റ നിഷ്‌ക്രിയ ആസ്തിയും യഥാക്രമം 21 ശതമാനവും 36 ശതമാനവും ഇടിഞ്ഞ് 8436.5 കോടി രൂപയും 4 കോടി രൂപയുമാണ്. ബ്രോക്കറേജുകള്‍ ഓഹരിയില്‍ ബുള്ളിഷാണ്.

55 ശതമാനം വരെയുള്ള നേട്ടമാണ് പ്രതീക്ഷിക്കപ്പെടുന്നത്. മോതിലാല്‍ ഓസ്വാള്‍ 1080 രൂപ ലക്ഷ്യവിലയില്‍ ഓഹരി വാങ്ങാന്‍ നിര്‍ദ്ദേശിക്കുമ്പോള്‍ മക്വാറി 1215 രൂപ ലക്ഷ്യവിലയില്‍ ഔട്ട്പെര്‍ഫോം റേറ്റിംഗും സിറ്റി 1370 രൂപ ലക്ഷ്യവിലയില്‍ വാങ്ങല്‍ റേറ്റിംഗും നല്‍കുന്നു.

X
Top